കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാര്‍ സെബാസ്റ്റ്യൻ വള്ളോപ്പള്ളി അവാര്‍ഡ് ഫാ. തോമസ് തൈത്തോട്ടത്തിന് സമ്മാനിച്ചു

  • By Desk
Google Oneindia Malayalam News

തലശ്ശേരി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ ഭയാനകമായ അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍. മദ്യ മുതലാളിമാര്‍ക്ക് പണമുണ്ടാക്കാന്‍ സര്‍വസന്നാഹവുമൊരുക്കി കൊടുക്കുന്ന സംവിധാനമായി സര്‍ക്കാര്‍ മാറി. തലശ്ശേരി അതിരൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഏര്‍പ്പെടുത്തിയ മാര്‍സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അവാര്‍ഡ് ഫാ. തോമസ് തൈത്തോട്ടത്തിനു സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിപ്പു സുല്‍ത്താന്‍; ടെക്സ്റ്റ് ബുക്കില്‍ നിന്ന് പാഠഭാഗങ്ങള്‍ നീക്കം ചെയ്യുംടിപ്പു സുല്‍ത്താന്‍; ടെക്സ്റ്റ് ബുക്കില്‍ നിന്ന് പാഠഭാഗങ്ങള്‍ നീക്കം ചെയ്യും

മാനവീകതയ്‌ക്കെതിരേയുള്ള വന്‍ ഭീഷണിയാണ് ലഹരി. കുട്ടികളില്‍പ്പോലും മദ്യപിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. മാനവികതയുടെ നിശബ്ദ കൊലയാളിയായ ലഹരി വരുത്തിവയ്ക്കുന്ന കെടുതി നിസാരമല്ല. അരി വാങ്ങുന്നതിനേക്കാള്‍ തുകയാണ് മദ്യം വാങ്ങാന്‍ മലയാളികള്‍ ചെലവഴിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒരു വര്‍ഷം 25000 കോടി രൂപയുടെ മദ്യമാണ് കുടിച്ചുതീര്‍ക്കുന്നത്. കൊച്ചുകേരളം രോഗാതുരമാക്കൊണ്ടിരിക്കുകയാണ്.

awatrds

ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ വലിയ മാറ്റമാണ് നമ്മുടെ നാട്ടിലുണ്ടായത്. അപകടങ്ങളും ഗാര്‍ഹികപീഡനങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞു. എന്നാല്‍ ഇന്ന് മദ്യം വ്യാപകമായിക്കഴിഞ്ഞു. ഇന്നത്തെ ദുരവസ്ഥയെക്കുറിച്ച് കേരളം വേണ്ടത്ര ചര്‍ച്ചചെയ്യുന്നില്ല. സമൂഹത്തോട് ദ്രോഹമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷനായി. വികാരി ജനറല്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ആന്റണി മേല്‍വെട്ടം, വി വി തോമസ്, എമറിയ ജോമോന്‍, ഫാ.മാത്യു ശാസ്താം, ജോബി ജോണ്‍ സംസാരിച്ചു.

English summary
Thomas Thythottathil recieved Mar Sebastian Valloppally award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X