തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഫെയിം സി. ഐ സിബിതോമസ് നായകനായ സിനിമ പ്രദര്‍ശനത്തിനൊരുങ്ങി
കണ്ണൂര്‍: ദിലീഷ് പോത്തന്റെ വിഖ്യാതമായ തൊണ്ടി മുതലും ദൃക്‌സാക്ഷിയിലും യഥാര്‍ഥ പൊലിസുകാരനായി അഭിനയിച്ചു തകര്‍ത്ത സി. ഐ സിബി തോമസ് മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നു. നേരത്തെ കാസര്‍കോട്ട് ജോലി ചെയ്തുവരുന്ന സമയത്താണ് സിബി തോമസ് ദിലീഷിന്റെ സിനിമയില്‍ അഭിനയിക്കുന്നത്.സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സിബി തോമസ്് ഔദ്യോഗിക ജോലിത്തിരക്കിനിടെയും തന്റെ സിനിമാ പ്രണയം മറന്നില്ല. അഴീക്കല്‍ കോസ്റ്റല്‍ സി.ഐയാണ്. സിബിതോമസിപ്പോള്‍.
പോലീസ് യൂണിഫോം അണിഞ്ഞ് ചന്ദ്രിക: പശ്‌ചാത്താപം തീര്‍ത്ത് കേരള ജനത
'സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍' എന്ന പേരിലുളള സിനമിയിലാണ് സിബി തോമസ് നായക വേഷമണിയുന്നത്. സിബിതോമസിന്റെ ആറാമത്തെ സിനിമയാണിത്. പുതുമുഖ സംവിധായികയാണ് തിരക്കഥ എഴുതിയത്. ഇവരുടെ ഭര്‍ത്താവ് അന്തരിച്ച നന്ദകുമാറിന്റെ കഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മിക്കുന്നത്. പുതുമുഖം അതുല്യയാണ് നായിക.

വെള്ളിയാഴ്ചയാണ് സിനിമയുടെ റിലിസിങ്. പോലീസുകാര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വങ്ങളിലൊന്നാണ് സിബിതോമസ്. സഹൃദയനും കലാസ്വാദകനുമായ സിബിതോമസ് ഇതിനകം ആറോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തികച്ചും വ്യത്യസ്തമായ വേഷങ്ങളിലൊന്നായിരിക്കും പുതിയ സിനിമയിലേതെന്നു സംവിധായിക പറയുന്നു. പോലീസുകാരനെന്ന നിലയിലും മികവ് തെളിയിച്ച സിബി തോമസ് രണ്ട് മാസം മുമ്പാണ് അഴീക്കല്‍ കോസ്റ്റല്‍ സി ഐയായി ചുമതലയേറ്റത്. 2003ലാണ് എസ് ഐ ആയി സിബിതോമസ് പോലീസ് സര്‍വീസില്‍ ചേര്‍ന്നത്. മുഖ്യമന്ത്രിയുടെ പോലീസ് മെഡലടക്കം നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ വേഷം ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. പ്രേമസൂത്രം, കാമുകി, ബെല്ലും ബ്രേക്കും, കുട്ടനാടന്‍ മാര്‍പ്പാപ്പ, ഒരു കുപ്രസിദ്ധപയ്യന്‍ എന്നീ സിനിമകളിലും സിബി തോമസ്് വേഷമിട്ടിട്ടുണ്ട്.












Click it and Unblock the Notifications