തൊപ്പിക്കെതിരെ വീണ്ടും കേസ്; ഇനിയും അറസ്റ്റ് ചെയ്തേക്കും, ചുമത്തിയത് ഗുരുതര വകുപ്പുകള്‍
മലപ്പുറം: 'തൊപ്പി' എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം പൊലീസാണ് തൊപ്പിക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ വളാഞ്ചേരി പൊലീസും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തി കുപ്രസിദ്ധി നേടിയ ആളാണ് തൊപ്പി എന്ന നിഹാദ്.
വളാഞ്ചേരിയിലെ ഒരു ഉദ്ഘാടന പരിപാടിക്കെത്തിയപ്പോള്‍ അശ്ലീല പരാമര്‍ശം നടത്തുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കേസെടുത്തിന് പിന്നാലെ നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം വളാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണപുരം പൊലീസെടുത്ത കേസില്‍ നിഹാദിനെ അറസ്റ്റ് ചെയ്തേക്കും.

വളാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ള നിഹാദിനെ കണ്ണപുരം പൊലീസിന് കൈമാറും. ചോദ്യം ചെയ്യാന്‍ ഹാജരാകണം എന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിഹാദ് തയ്യാറായിരുന്നില്ല. തൊപ്പിയുടെ കൈവശം അശ്ലീല ഉള്ളടക്കങ്ങള്‍ ഉണ്ടെന്നാണ് സൂചന. ഇതിന്റെ തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ് പെട്ടെന്ന് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് പറയുന്നത്.
എറണാകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ കഴിയവെയാണ് നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിഹാദിന്റെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളാഞ്ചേരിയിലെ ഉദ്ഘാടന ചടങ്ങിന് തൊപ്പി വരുന്നതറിഞ്ഞ് നൂറ് കണക്കിന് കുട്ടികള്‍ ഉള്‍പ്പടേയുള്ളവര്‍ തടിച്ച് കൂടിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഈ പരിപാടിക്കിടെ തൊപ്പി തെറിപ്പാട്ട് പാടിയത് വിവാദമായിരുന്നു.
സോഷ്യല്‍ മീഡിയയിലെ അറിയപ്പെടുന്ന ഗെയിം സ്ട്രീമറായ നിഹാദിന് ആയിരക്കണക്കിന് ഫോളോവേഴ്സുണ്ട്. ഇതില്‍ കൂടുതലും സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്നെ ആരോപണനവുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ അശ്ശീലവും സ്ത്രീ വിരുദ്ധതയും പറയുന്ന ഒരാളെ കുട്ടികള്‍ പിന്തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പലരും പരാതി ഉന്നയിച്ച് രംഗത്തെത്തിയത്.
ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തൊപ്പിയെപ്പോലുള്ള യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ഡി വൈ എഫ് ഐ അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഗുണപരമായ പല മാറ്റങ്ങളും സോഷ്യല്‍ മീഡിയയില്‍ നിലനില്ക്കുമ്പോള് മറ്റൊരു വിഭാഗം വളരെ പിന്തിരിപ്പനും അരാഷ്ട്രീയവുവുമായ വീഡിയോകള്‍ ഉല്പ്പാദിപ്പിക്കുകയാണെന്നാണ് ഡി വൈ എഫ് ഐ പ്രതികരിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവും തൊപ്പിക്കെതിരെ രംഗത്തെത്തിയിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications