Get Updates
Get notified of breaking news, exclusive insights, and must-see stories!

സിവില്‍ സര്‍വ്വീസ് മേഖലയിലുള്ളവര്‍ പൊതുജന സേവകരാകണം: കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍

കണ്ണാടിപ്പറമ്പ്: സിവില്‍ സര്‍വ്വീസ് മേഖലയിലുള്ളവര്‍ സിവില്‍ സേവകരാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍. ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന മാനസികാവസ്ഥയില്‍ ഇന്ന് നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതൊരു മേധാവിത്വത്തിന്റെ മനോഭാവമായിരുന്നു.

സിവില്‍ സര്‍വ്വീസ് മേഖലയിലുള്ളവര്‍ അന്ന് നമ്മെ അടക്കി ഭരിച്ചവരായിരുന്നു. എന്നാല്‍ ഇന്ന് അത്തരം മനോഭവത്തില്‍ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല. സങ്കല്‍പ്പ് ഐഎഎസ് അക്കാദമി നവീകരിച്ച ഈശാനമംഗലം ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kurian

സേവന മനോഭാവം ഉള്‍ക്കൊള്ളണമെങ്കില്‍ സിവില്‍ സര്‍വ്വീസിന് വേണ്ടി തയ്യാറെടുക്കുന്നവരുടെ മനസ്സില്‍ ഭാരതീയത എന്ന ആശയമുണ്ടായിരിക്കണം. നമ്മുടെ പ്രധാനമന്ത്രി മോദി തന്നെ പറഞ്ഞത് താന്‍ ഒരു പൊതുജന സേവകനാണെന്നാണ്. ഭാരതം ഇന്ന് ലോകത്തെ അഞ്ചാമത്തെ ശക്തിയാണ്. വികസിത രാജ്യമായ ബ്രിട്ടനെ തള്ളിയാണ് നാം അഞ്ചാം സ്ഥാനത്തെത്തിയത്.

അഞ്ചാം സ്ഥാനത്തെിയതോടെ നാം ലക്ഷ്യമിട്ടതാണ് 2047 ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം. ഇതില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യപങ്കുണ്ട്. കാരണം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നത് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരാണ്.

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ അഹങ്കാരികളായി മാറരുത്. അറിവിന്റെ കേദാരമാണെന്ന് അഹങ്കരിക്കരുത്. സമൂഹത്തിന്റെ 65 ശതമാനം 35 വയസ്സിന് താഴെയുള്ളവരാണ്. അവര്‍ക്ക് കൃത്യമായി കാര്യങ്ങള്‍ വിലയിരുത്താനും പ്രതികരിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


വൈഭവ് എജുക്കേഷണല്‍ ട്രസ്റ്റ് രക്ഷാധികാരി അഡ്വ. കെ.കെ. ബാലറാം അധ്യക്ഷത വഹിച്ചു. എന്‍ടിപിസി കായംകുളം ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ശ്രീവാസ്തവ സംബന്ധിച്ചു. വൈഭവ് എജുക്കേഷണല്‍ ട്രസ്റ്റ് രക്ഷാധികാരി വത്സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി.

കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സജിമ, വാര്‍ഡ് മെമ്പര്‍ വി.വി. ഗീത, സങ്കല്‍പ് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ സി.എം. രവീന്ദ്രന്‍, കേണല്‍ എസ്. ഡിനി, ദ്രോണ ഡിഫന്‍സ് അക്കാദമി ചെയര്‍മാന്‍ കേണല്‍ രാംദാസ്, എന്‍ടിപിസി ഡിജിഎം ഇ. ബാലകൃഷ്ണന്‍, സങ്കല്‍പ് എക്‌സിക്യൂട്ടീവ് മെമ്പര്‍ സി.ജി. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. സങ്കല്‍പ് വൈസ് ചെയര്‍മാന്‍ കെ.വി. ജയരാജന്‍ മാസ്റ്റര്‍ സ്വാഗതവും വൈഭവ് എഡുക്കേഷണല്‍ ട്രസ്റ്റ് ട്രസ്റ്റി എം. നാരായണന്‍ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+