മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് കെ.സുധാകരന്‍
കണ്ണുര്‍: ബേബി ഡാമിന്റെ കാര്യത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച ഇടതു മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി പറഞ്ഞു കണ്ണുരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയ്ക്കകത്ത് കളവു പറഞ്ഞ മന്ത്രിമാര്‍ അവകാശ ലംഘനത്തിന് യുഡിഎഫ് എം.എല്‍.എമാര്‍ നോട്ടീസ് നല്‍കുന്നതിന് മുന്‍പ് രാജിവയ്ക്കുന്നതാണ് മര്യാദ. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി കേരളത്തില്‍ മാപ്പു പറയുകയാണ് ഇത്രയും ഗുരുതരമായ ജനവിശ്വാസം തകര്‍ത്ത സംഭവം ഇതിനു മുന്‍പുണ്ടായില്ല. എത്ര വര്‍ഷത്തെ പഴക്കമുള്ള അണക്കെട്ടാണിത്.

നുറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏതു നിമിഷവും പൊട്ടാം പഴയ സുര്‍ക്കിയും ചുണ്ണാമ്പുമാണ് ഇതിന് ഉപയോഗിച്ചത്.ബേബി ഡാമിന്റെ ഭിത്തി ബലപ്പെടുത്തുന്നതിനും 135 അടി വെള്ളം ഉയര്‍ത്തുന്നതും കേരളത്തിന്റെ ആവശ്യവുമില്ല. അതിനു വഴിവയ്ക്കുന്നതാണ് ബേബി ഡാമിലെ ജലനിരപ്പുയര്‍ത്തുന്നത്. എന്താ ഈ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയാത്തത്. നിങ്ങള്‍ മാധ്യമങ്ങള്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കാത്തത്.നിയമസഭയിലാണ് റോഷി അഗസ്റ്റിന്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയത്.രണ്ടു മന്ത്രിമാര്‍ രണ്ടു തരത്തിലാണ് വാദങ്ങളാണ് നിയമസഭയ്ക്കകത്തു പറഞ്ഞത്.
കേരളത്തില്‍ ഇത്രയും ഗുരുതരമായ ജനകീയ വിശ്വാസം തകര്‍ത്ത ഒരു സര്‍ക്കാര്‍ വേറെയുണ്ടായില്ല കേരളത്തിന്റെ ജനങ്ങളുടെ ജീവനും സ്വത്തും പണയം വച്ചു കൊണ്ടാണ് സര്‍ക്കാര്‍ തമിഴ്‌നാടുമായി ഒത്തുകളിച്ചത്.ബേബി ഡാമിന് 132 അടി ഉയരം കിട്ടിയാല്‍ അതു തമിഴ്‌നാടിന്റെ ആവശ്യമാണ് കേരളത്തിന്റെ തല്ല പുതിയ എഗ്രിമെന്റ് കേരളത്തിനെ സഹായിക്കാനല്ല തമിഴ്‌നാടിനെ സഹായിക്കാനാണ്. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും പണയം വെച്ചു തമിഴ്‌നാടുമായി ഒത്തുകളിക്കുന്ന സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് എന്തോ സാരമായ തരക്കേടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
സംഘപരിവാറിന്റെ അക്രമശൈലിയിലേക്കു കോണ്‍ഗ്രസ് മാറിയെന്നു പ്രസ്താവിച്ച സിപിഎം. ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനെ പാര്‍ട്ടിയുടെ വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കി ഉടനേ എവിടെയെങ്കിലും കുടിയിരുത്തണമെന്നും കെ. സുധാകരന്‍ പറഞ്ഞു. സ്ഥലകാല ബോധം നഷ്ടപ്പെട്ട് പരിസരബോധമില്ലാതെ നിരന്തരം അസംബന്ധം പുലമ്പുന്ന വിജയരാഘവന്‍ പാര്‍ട്ടിക്കു മാത്രമല്ല കേരളീയ സമൂഹത്തിനും ബാധ്യതയാണ്.
സിപിഎം.-ബി.ജെ.പി. അക്രമരാഷ്ട്രീയം അരങ്ങു തകര്‍ക്കുന്ന കണ്ണൂരില്‍ 1984 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഉണ്ടായ 125 രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.പി.എം. 78 കേസുകളിലും ബി.ജെ.പി. 39 കേസുകളിലും പ്രതിസ്ഥാനത്താണ്. മൂന്നര ദശാബ്ദത്തിനിടയില്‍ ഒരേയൊരു കേസില്‍ മാത്രം പ്രതിസ്ഥാനത്തുള്ള കോണ്‍ഗ്രസ്സ് അക്രമശൈലി സ്വീകരിക്കുന്നു എന്നു പറയാന്‍ വിജയരാഘവന് എങ്ങനെ നാവുപൊന്തിയെന്നു സുധാകരന്‍ ചോദിച്ചു.
ഇന്ധനവിലയിലും, മുല്ലപ്പെരിയാര്‍ മരം മുറിയിലും മുഖം വികൃതമായ ഇടതുസര്‍ക്കാരിനെയും സിപി.എമ്മിനേയും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനുമേല്‍ കുതിരകയറുന്നിനു പകരം സര്‍ക്കാരിനെ തിരുത്താന്‍ ആക്ടിംഗ് സെക്രട്ടറിക്കു നട്ടെല്ലുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. മുല്ലപ്പെരിയാര്‍ മരംമുറിയില്‍ വാതുറക്കാത്ത മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.
നിയമസഭയില്‍ തടര്‍ച്ചയായ ദിവസങ്ങളില്‍ യു.ഡി.എഫ് എം.എല്‍.എ.മാര്‍ വന്‍പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കല്ലിനു കാറ്റുപിടിച്ചതുപോലെ മുഖ്യമന്ത്രി സഭയില്‍ തലകുനിച്ചിരിക്കുകയായിരുന്നു. തന്റെ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ പരസ്യമായി പോര്‍വിളി മുഴക്കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടില്ല. മുഖ്യമന്ത്രിയുടെ വ്യക്തമായ പങ്കാണ് ഇതില്‍ നിന്നു പുറത്തുവരുന്നതെന്നു സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications