Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണഘടനയെ ചവിട്ടിമെതിച്ചവരാണ് ഇപ്പോൾ അപ്പോസ്തലന്മാരായി വരുന്നത്'; എമർജൻസി വിക്സിംസ് അസോസിയേഷൻ സെമിനാർ

കണ്ണൂര്‍: അടിയന്തരാവസ്ഥ വാര്‍ഷികം ഭരണകൂട ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലാണെന്ന് ആര്‍എസ് എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ കെകെ ബാലറാം. മനസാക്ഷിയുളള ഒരാള്‍ക്കും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ കിരാത വാഴ്ചയെ മറക്കാനാവില്ലെന്നും ബാലറാം പറഞ്ഞു. അടിയന്തരാവസ്ഥയുടെ 49ാം വാര്‍ഷികത്തോടനുബന്ധിച്ച് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥയും ജനാധിപത്യവും എന്ന വിഷയത്തില്‍ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭയില്‍ സ്പീക്കര്‍ അവതരിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ പ്രമേയത്തെ മനസാക്ഷിയുളള ഒരാള്‍ക്കും എതിർക്കാനാവില്ലെന്നും അതാണ് കോണ്‍ഗ്രസ് ഇതര ഇന്‍ഡി സഖ്യ അംഗങ്ങള്‍ പ്രതിഷേധിക്കാത്തതിന് പിന്നിൽ. ഭരണഘടനയിലെ 38മുതല്‍ 42 വരെയുളള ഭാഗങ്ങള്‍ ഭേദഗതി വരുത്തിയതിലൂടെ കോണ്‍ഗ്രസ് ഭരണഘടനയെ ചവിട്ടിമെതിക്കുകയായിരുന്നു. അവരാണ് ഇപ്പോള്‍ ഭരണഘടനയുടെ അപ്പോത്സുകന്മാരായി രംഗത്ത് വന്നിരിക്കുന്നത്. കറുത്ത അധ്യായം സൃഷ്ടിക്കുകയായിരുന്നു അന്നത്തെ ഭരണകൂടം. ജനാധിപത്യത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കളങ്കമായിരുന്നു അടിയന്തരാവസ്ഥ. നിരവധി പേര്‍ ജീവന്‍ കൊടുത്തും തടവറയില്‍ കഴിഞ്ഞും നേടിയെടുത്ത ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഓരോ പൗരനും എന്നും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

kannur2

ജനാധിപത്യ മൂല്യങ്ങളെ കുറിച്ച് പുതിയ സമൂഹത്തിന് അവബോധം നല്‍കാന്‍ സാധിക്കണമെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. ഇത്തരത്തില്‍ അവബോധം നല്‍കാന്‍ സാധിച്ചാല്‍ അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ സ്വാര്‍ത്ഥകമാവും. ഭരണഘടനാ സ്ഥാപനങ്ങളെ മൂകസാക്ഷിയാക്കി പൗരസ്വാതന്ത്ര്യം നിഷേധിച്ച് നടപ്പാക്കിയ അടിയന്തരാവസ്ഥയുടെ മുഖം അതിഭീകരമായിരുന്നു. അമിതാധികാരത്തിന്റെ അഹങ്കാരം തലക്ക് പിടിച്ചപ്പോഴാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം കേരളത്തില്ലൽ ചിലയിടങ്ങളിൽ സിപിഎം സേച്ഛാധപത്യം നടപ്പിലാക്കുകയാണ്. കഴിഞ്ഞ ദിവസം കരിവെളളൂരിൽ കണ്ത് അതാണ്. സിപിഎമ്മിന് ജനാധിപത്യ ബോധമില്ല. ഏകാധിപതിയായ മുഖ്യമന്ത്രിയുടെ കീഴിൽ പാര്‍ട്ടിയും കേരള ജനതയും വീര്‍പ്പുമുട്ടുകയാണ്. സിപിഎം അതിക്രമത്തെ എന്ത് വില കൊടുത്തും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്ക് സംരക്ഷണം നðകുകയെന്നത് രണകൂടത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

സേച്ഛയ്‌ക്കെതിരായ പോരാട്ടം ഓരോരുത്തരുടേയും ഉളളില്‍ ഉണ്ടാവേണ്ടതുണ്ടെന്ന് സെമിനാറില്‍ സംസാരിച്ച സ്വാതന്ത്ര ചിന്തകന്‍ എ.പി. അഹമ്മദ് അഭിപ്രായപ്പെട്ടു. സേച്ഛയ്‌ക്കെതിരെ പൊരുതിയവരാണ് സ്വാതന്ത്ര്യ സമര പോരാളികളും അടിയന്തരാവസ്ഥ പോരാളികളും. സിപിഎം എന്നത് കഠോരമായ മതസംഘടനയാണെന്നും അതാണ് അവരുടെ കൊലപാതക-അക്രമ-അസഹിഷ്ണുതകള്‍ കാണിക്കുന്നത്. എല്ലാത്തിനേയും ഒരുപോലെ കാണാനായാല്‍ സ്വതന്ത്രനാവാം. മുസ്ലീം സ്വതന്ത്രനാവണമെങ്കില്‍ ദേശീയ മനുഷ്യനാവണം. ദേശത്തിന്റെ പുണ്യത്തെ, മഹത്വത്തെ ഓരോരുത്തരും തിരിച്ചറിയണം.

എല്‍ഡിഎഫ്-യുഡിഎഫ് ദ്വന്ദ്വം ഉണ്ടാക്കുന്ന വിരസതയാണ് കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടത്. 2026ല്‍ ഒന്നു ശ്രമിച്ചാല്‍ ത്രികോണ മത്സരം ഉണ്ടാകുമെന്നും അത് കേരളത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നുറപ്പാണെന്നും അഹമ്മദ് പറഞ്ഞു. വീര സവര്‍ക്കര്‍ അതുല്യമായ സമര പോരാട്ടം നടത്തിയ മനുഷ്യനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പ്രതിപക്ഷ നേതാവായി സ്ഥാനം ഏറ്റെടുത്ത വ്യക്തി തന്റെ മുത്തശ്ശി കാണിച്ചത് തെറ്റായിരുന്നുവെന്ന് തിരുത്താന്‍ തയ്യാറാകണമെന്നും മഹത്തായ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയാണ് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര്യം നഷ്ടപ്പെടുകയെന്നാല്‍ എല്ലാം നഷ്ടപ്പെട്ടുവെന്നാണ് അര്‍ത്ഥം. സെമിനാറിൽ സംസാരിച്ച മാധ്യമ സംവാദകൻ ഷാജി പാണ്ട്യാല പറഞ്ഞു. അതാണ് അടിയന്തരാവസ്ഥയില്‍ സംഭവിച്ചത്. ജനങ്ങളുടെ സർവ്വ മൗലികാവകാശങ്ങളും ഭരണകൂടം നിഷേധിച്ചു. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒന്നും ചെയ്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തില്‍ ഇവര്‍ പങ്കാളിയായിരുന്നില്ല. എല്ലാകാലത്തും കമ്മ്യൂണിസ്റ്റുകാര്‍ക്ക് സാര്‍വ്വദേശീയ സങ്കല്‍പ്പം മാത്രമായിരുന്നു. ദേശീയ ബോധം ഇല്ലാത്തതിനാല്‍ തൊട്ടടുത്തുളളവനെ പോലും ഇവര്‍ക്ക് തിരിച്ചറിഞ്ഞില്ല. ഇപ്പോഴും ഇന്‍ഡ്യ എന്താണെന്ന് ഇവര്‍ക്ക് അറിയില്ല. സവര്‍ക്കറെ പഠിക്കേണ്ടതുണ്ടെന്നാണ് കമ്മ്യൂണിസ്റ്റ് നേതാവ് പി.സി. ജോഷി പോലും പറഞ്ഞിട്ടുണ്ടെന്നും പാണ്ട്യാല പറഞ്ഞു.

.

.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+