കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവിലാക്കാവിലെ അടിയുത്സവത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

Google Oneindia Malayalam News

കുത്തുപറമ്പ്: പെരളശേരിയിലെ മാവിലക്കാവിൽ വിഷു ഉത്സവത്തിൻ്റെ ഭാഗമായുള്ള അടിയുത്സവം സമാപിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരം ആറു മണിക്ക് മൂന്നാം പാലം നിലാഞ്ചിറയിൽ നടന്ന അടിയുത്സവത്തിൽ ആയിരക്കണക്കിനാത്തുകൾ പങ്കെടുത്തു. കൊവിഡ് മഹാമാരിയിൽ കഴിഞ്ഞ രണ്ടു വർഷമായി നടത്താൻ കഴിയാതിരുന്ന അടി ഉത്സവത്തിൽ ഇക്കുറി അടികൈക്കോളൻമാരും അവരെ ചുമലേറ്റുന്ന കുളിച്ചടുത്തവരും ദേശവാസികളും ആവേശത്തോടെ പങ്കെടുത്തു അടിയുത്സവത്തിൻ്റെ സമാപനം കുറിച്ചു കൊണ്ട് കരിമരുന്ന് പ്രയോഗവുമുണ്ടായിരുന്നു.

മേടം രണ്ടിന് കച്ചേരിക്കാവിൽ അടിയുത്സവം കഴിഞ്ഞതിന് ശേഷമാണ് മേടം നാലിന് മൂന്നാം പാലം നിലാഞ്ചിറ വയലിൽ അടിയുത്സവം നടക്കുന്നത് ഇതിനായി ഇരുഭാഗത്തും വ്രതശുദ്ധിയോടെ കൈക്കോളൻ മരം അവരെ ചുമലിലേറ്റുന്ന കുളിച്ചടുക്കുന്ന നമ്പ്യാർ സമുദായക്കാരായ യുവാക്കളും അണിനിരന്നു. മൂത്ത കൂർവ്വാട്, ഇളയ കൂർവ്വാട് എന്നിങ്ങനെ രണ്ടായി തിരിഞ്ഞാണ് അടി നടക്കുന്നത്.

kannur

ആവേശം ഒട്ടും ചോരാതെയാണ് കൈക്കോളൻമാർ ആളുകളുടെ ചുമലിൽ കയറി അന്യോന്യം പൊരുതിയത്. ക്ഷേത്ര ഐെ തിഹ്യവുമായി ബന്ധപ്പെട്ടാണ് മാവിലാക്കാവിൽ അടിയുത്സവം നടത്താറുള്ളത് എന്നാൽ നിലാഞ്ചിറയിലെ അടിയുത്സവത്തിൽ ദൈവത്താ റീശ്വരൻ പങ്കെടുക്കാറില്ല. കൊ വിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടു വർഷമായി നടക്കാതിരുന്ന അടിയുത്സവത്തിൽ പങ്കെടുക്കാൻ ഇത്തവണ ദൂരദേശങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കനാളുകളാണ് ഒഴുകിയെത്തിയത്.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Thousands attended the Mavilakkavu festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X