സുന്നിപണ്ഡിതന്‍ അബ്ദുള്‍ ലത്തീഫ് സഅദിക്ക് ആയിരങ്ങളുടെ അന്ത്യാജ്ഞലി
മട്ടന്നൂര്‍: നാടിന്റെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളില്‍ സജീവസാന്നിധ്യമായ സുന്നിപണ്ഡിതന്റെ വിയോഗത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അനുശോചിച്ചു. കണ്ണൂരില്‍ സംയുക്ത ജമാത്ത് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനു ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ പ്രമുഖ പണ്ഡിതനും കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റുമായ മട്ടന്നൂര്‍ ചെറുപഴശിയിലെ എന്‍.അബ്ദുള്‍ ലത്തീഫ് സഅദിക്ക് നാടിന്റെ യാത്രാ മൊഴി .ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെവന് ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യിത്ത്പഴശ്ശി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.
ജില്ലകകത്ത് നിന്നും പുറത്ത് നിന്നും ഉള്‍പ്പടെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ ജന്മനാടായ പഴശ്ശി വഹ ബിയ മന്‍സിലിലേക്ക് എത്തിയത് പണ്ഡിതന്മാര് ഉള്‍പ്പടെ ആയിരങ്ങളാണ് എത്തിയത്. മയ്യിത്ത് നിസ്കരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്,ബായാര്‍ തങ്ങള്‍,സയ്യിദ് തുറാബ് തങ്ങള്‍, പേരോട് അബ്ദുറഹ്മാന് മുസ്ലിയാര് നേതൃത്വം നല്കി.തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, എം.എല്‍.എ.മാരായ സണ്ണി ജോസഫ്, സജി ജോസഫ്, രാമചന്ദ്രന് കടന്നപ്പള്ളി, എ.എന്‍.ഷംസീര്‍, കെ.പി.മോഹനന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന് എന്നിവർ പങ്കെടുത്തു.

ഹജ്ജ് കമ്മിറ്റി ചെയര്മാന് സി.മുഹമ്മദ് ഫൈസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്, നഗരസഭാ അധ്യക്ഷ അനിതാ വേണു, വൈസ് ചെയര്മാന് പി.പുരുഷോത്തമന്
സുന്നി സംഘടനാ സംസ്ഥാന നേതാക്കളായ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, മാരായമംഗലം അബ്ദുറഹ്മാന് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, എന്‍.അലി അബ്ദുള്ള, മജീദ് കക്കാട്, പ്രഫ.യു.സി.അബ്ദുള്‍ മജീദ്, സയ്യിദ് ത്വാഹ തങ്ങള്‍, സയ്യിദലി ബാഫക്കി തങ്ങള്‍, ജമലുലൈലി തങ്ങള്‍, മുസ്തഫ ദാരിമി കടാങ്കോട്, മുഹമ്മദ് പറവൂര്‍, നിസാമുദ്ദിന് ഫാളിലി, സി.എന്‍.ജാഫര്‍, സയ്യിദ് ശാഫി തങ്ങള്‍, സയ്യിദ് സഅദ് തങ്ങള്‍, വി.പി.എം.ഫൈസി വില്യപ്പിള്ളി, പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, സമസ്ത മുശാവറ സെക്രട്ടറി പി.പി.ഉമ്മര്‍ മുസല്യാര്‍ കൊയ്യോട്, എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി നേതാക്കളായ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ പി.ജയരാജന്, എം.വി.ജയരാജന്,, ഡി.സി.സി.പ്രസിഡണ്ട് മാര്ട്ടിന് ജോര്‍ജ്ജ്, സതീശന് പാച്ചേനി, , കെ.സി.മുഹമ്മദ് ഫൈസല്‍, റിജില്‍ മാക്കുറ്റി, ,മുസ്ലിം ലീഗ് നേതാക്കളായ അബ്ദുള്‍ കരിം ചേലേരി, ഇബ്രാഹിം മുണ്ടേരി, ഐ.എന്‍.എല്‍.നേതാവ് കാസിം.വി. ഇരിക്കുര്‍, താജുദ്ദിന് മട്ടന്നൂര്‍, സി.പി.ഐ.നേതാവ് വി.കെ.സുരേഷ് ബാബു, തുടങ്ങിയവും നിരവധി പേര് അനുശോചനമര്പ്പിക്കാനെത്തിയിരുന്നു.
Recommended Video
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications