കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ അടിവാരം തുരന്ന് ക്വാറി മാഫിയ : പൈതല്‍മല ഇടിഞ്ഞുതീരുന്നു, പ്രവർത്തിക്കുന്നത് പത്ത് ക്വാറികൾ!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പശ്ചിമഘത്തിലെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ കാര്‍ന്നുതിന്നുന്നത് ഒരുനാടിന്റെ പച്ചപ്പിനെ. വടക്കന്‍കേരളത്തിലെ പ്രകൃതിരമണീയമായ വിനോദ സഞ്ചാരകേന്ദ്രമായ പൈതല്‍ മലയ്കാണ് ഈ ഗതികേട്. കേരള-കര്‍ണാടക വനാതിര്‍ത്തിയിലുള്ള ഈ പ്രദേശം വടക്കന്‍കേരളത്തിന്റെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിര്‍ത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നവയാണ്.

ഒബിസി പട്ടിക: യോഗി ആദിത്യനാഥിന് അലഹബാദ് ഹൈക്കോടതിയുടെ തിരിച്ചടി, ഉപതിരഞ്ഞെടുപ്പ് നീക്കത്തിനിടെ!! ഒബിസി പട്ടിക: യോഗി ആദിത്യനാഥിന് അലഹബാദ് ഹൈക്കോടതിയുടെ തിരിച്ചടി, ഉപതിരഞ്ഞെടുപ്പ് നീക്കത്തിനിടെ!!

പൈതല്‍ മലയുടെ അടിവാരത്ത് പാത്തന്‍പാറ നരിയന്‍കല്ലില്‍ പത്തുവര്‍ഷമായി ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കാലയളവിലെ ഖനം കൊണ്ട് ഒരു മല തന്നെ അപ്രത്യക്ഷമായി. ശേഷിക്കുന്ന മലയുടെ മാറ് പിളര്‍ന്ന് കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍ബാധം പുറം നാടുകളിലേക്ക് ഒഴുകുകയാണ്. ക്വാറിയില്‍ നിന്നുള്ള സ്‌ഫോടനം മൂലം തൊട്ടടുത്ത അങ്കണവാടിയുടെ ചുമരുകള്‍ വിïു കീറി. പല വീടുകളിലെയും കുട്ടികള്‍ നിത്യ രോഗികളായി. വേനല്‍കാലത്ത് പോലും കുടിവെള്ളം സുലഭമായിരുന്ന പ്രദേശത്ത് രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന വെള്ളം കുടിക്കേï അവസ്ഥയിലാണ് നാട്ടുകാര്‍.

land-15

ഇവിടെ നിന്നും ഒരു കിലോ മീറ്റര്‍ മാത്രം ദൂരമുള്ള മഞ്ഞുമല സമുദ്ര നിരപ്പില്‍ നിന്നും 3200 അടി ഉയരത്തിലാണ്. ഈ പ്രദേശവും ക്വാറി മാഫിയയുടെ കൈകളിലാണ്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിന് വിളിപ്പാടകലെയാണ് ഈ പ്രദേശം. നാല് മാസം മുന്‍പാണ് ഇവിടെ കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ പ്രളയ ദിനത്തില്‍ ഇവിടെയുïായ ഉരുള്‍പൊട്ടലില്‍ നിരവധി കൃഷിയിടങ്ങളാണ് നശിച്ചത്.

കലക്ടറുടെ നിര്‍ദേശം മറികടന്നും ഇവിടെ സ്‌ഫോടനം നടക്കുന്നുണ്ട്. പഞ്ചായത്ത് റോഡുകള്‍ ക്വാറിയില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് മാത്രമായി ചുരുങ്ങി. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പട്ടികയില്‍ പെട്ട വെള്ളാട് വില്ലേജിലാണ് അനധികൃതമായി ഖനനം തുടരുന്നത്. ഈ മലയുടെ മറുഭാഗത്താണ് മാവുംചാല്‍ ക്വാറി. 2016 ലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം 500 മീറ്റര്‍ ചുറ്റളവിലെ ക്വാറികളുടെ ക്രിമിലേറ്റീവ് പാരിസ്ഥിതികാഘാതം നടത്തണമെന്നാണ് ചട്ടം. എന്നാല്‍ അതും ഇവിടെ അട്ടിമറിച്ചു. മലയുടെ മാറ് പിളര്‍ന്ന് നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളത്. ക്രഷര്‍ യൂനിറ്റിനുള്ള അനുമതി പോലും ലഭിക്കാതെയാണ് പല യന്ത്ര സാമഗ്രികളും ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.

English summary
Threat to Paithalmala after mining
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X