Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉന്നത പൊലിസ് ഉദ്യോഗസ്ഥന്റെ ഭീഷണി, ഡി.സി.സി ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

dcc

തലശേരി:തലശേരി മഞ്ഞോടിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഓഫീസില്‍ വന്ന് ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് തന്നെ ഭീഷണിപ്പെടുത്തിയ കൂത്തുപറമ്പ് എ.സി.പി പ്രദീപന്‍ കണ്ണിപൊയിലിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി,പിക്കും പരാതി നല്‍കിയതായി ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി സാജു തലശേരി കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മിറ്റി ഓഫീസായ എല്‍. എസ് പ്രഭുമന്ദിരത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജീവനക്കാരുടെ മീറ്റിങ് നടന്നുകൊണ്ടിരിക്കെയാണ് എ.സി.പി കടന്നുവന്നത്.പന്ന്യന്നൂര്‍ ഉത്‌സവ പറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസുപ്രവര്‍ത്തകരായ ഒന്‍പതു പേര്‍ കേസില്‍ പൊലിസിന്റെ മുന്‍പില്‍ ഹാജരായി റിമാന്‍ഡിലാണ്. ഈ കേസില്‍ താന്‍ പ്രതികളെ സഹായിച്ചുവെന്നും തന്നെ അറസ്റ്റു ചെയ്യുമെന്നാണ് എ.സി.പി ഭീഷണിപ്പെടുത്തിയതെന്നും കെ.പി സാജു അറിയിച്ചു.

ഇതിനിടെ പാനൂര്‍ ബ്‌ളോക്ക് പ്രസിഡന്റ് കെ.പി ഹാഷിമിനെ അക്രമിച്ച കേസുകളിലെ പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും കെ.പി സാജു ആരോപിച്ചു.ഇതേ സമയം പാനൂര്‍ മേഖലയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തിന്റെ പേരില്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ കയറി ഡി സി സി ജനറല്‍ സെക്രട്ടറിയും ആശുപത്രി ചെയര്‍മാനുമായ കെ.പി. സാജുവിനു നേരെ ഭീഷണി മുഴക്കിയ കൂത്തുപറമ്പ് എ.സി.പി പ്രദീപന്‍ കണ്ണിപ്പൊയിലിനെതിരെ നടപടിയെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അക്രമസംഭവങ്ങളില്‍ പ്രതിയല്ലാത്ത സാജുവിനെ ആശുപത്രി ജീവനക്കാരുടെ യോഗം നടക്കവേയാണ് പ്രസിഡണ്ടിന്റെ റൂമില്‍ കയറി എ സി പി ഭീഷണിപ്പെടുത്തുകയും കേട്ടാല്‍ അറക്കുന്ന തെറി വിളിക്കുകയും ചെയ്തത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.ഹാഷിമിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഴുവന്‍ ബി ജെ പി ക്കാരായ പ്രതികളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല . അക്രമങ്ങളില്‍ ഉള്‍പ്പെട്ട ബി ജെ പി ക്രിമിനലുകളെ പിടികൂടാതെ ഭരണകക്ഷി നേതാക്കളുടെ താല്‍പര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളോട് കുതിര കയറാന്‍ വന്നാല്‍ അതംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ല. പൊതുപ്രവര്‍ത്തകരോടുള്ള ഈ പോലീസുദ്യോഗസ്ഥന്റെ സമീപനം ഇതിനു മുമ്പും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സി പി എം നേതാക്കളുടെ വിനീതവിധേയനായി കാക്കിയണിഞ്ഞ് അതിന്റെ മാന്യത കൈവിട്ട് പ്രവര്‍ത്തിക്കുന്ന എ സി പി യെ നിലയ്ക്കു നിര്‍ത്താന്‍ മേലധികാരികള്‍ തയ്യാറാകണം. ഇന്ദിരാഗാന്ധി സഹകരണാശുപത്രി പോലെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച കൂത്തുപറമ്പ് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് എ സി പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+