എടിഎം കവര്‍ച്ചാക്കേസിലെ മൂന്ന് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷവിധിച്ചു

കണ്ണൂര്‍: കല്യാശേരിയിലെ എ.ടി. എം കവര്‍ച്ചാക്കേസില്‍ മൂന്ന് പ്രതികളെ കണ്ണൂര്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് എസ്. അമ്പിളി മൂന്ന് വര്‍ഷം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം.
ഹരിയാന മേവലത്ത് ജില്ലയിലെവൊജാന സ്വദേശി നൊമാന്‍ റിസാന്‍(30) മെവ് നഗാത്വോസ് ജില്ലയിലെ സുജീദ്(33) രാജസ്ഥാന്‍ ഭരത്പൂര്‍ ജില്ലയിലെ ജുര്‍ഹാദ് സ്വദേശി മുവീന്‍ ജമീല്‍(30) എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്നുപേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. ഏഴംഗസംഘത്തിലെ പ്രതികളില്‍ ഒരാളെ ഇനിയും പിടികൂടാനുണ്ട്. 2021-ഫെബ്രുവരി 21ന് പുലര്‍ച്ചെയാണ് കല്യാശേരി എസ്.ബി. ഐ ബാങ്കിന്റെ എ.ടി. എം തകര്‍ത്ത് കൊളളയടിച്ചത്.
അന്നേദിവസം ഏകദേശം25 ലക്ഷത്തോളം രൂപയാണ് പ്രതികള്‍ മൂന്ന് എ.ടി. എമ്മില്‍ നിന്നായികവര്‍ന്നത്. കല്യാശേരി എസ്.ബി. ഐക്ക് പുറമേ മാങ്ങാട് ഇന്ത്യാവണ്‍, ഇരിണാവിലെ പി. സി. ആര്‍ ബാങ്ക് എന്നിവയുടെ എ.ടി. എം മെഷീനുകളും തകര്‍ത്തിരുന്നു.ഒറ്റരാത്രി കൊണ്ടാണ് മൂന്ന് എ.ടി. എമ്മുകളും ആസൂത്രിതമായി തകര്‍ത്തത്. കല്യാശേരി എസ്.ബി. ഐയുടെ എ.ടി. എമ്മില്‍ നിന്നും 18ലക്ഷവും ഇന്ത്യാവണ്ണിന്റെ എ.ടി. എമ്മില്‍ നിന്നും 1,75.000രൂപയുമാക്കിപണം പി. സി. ആറിന്റെ എ.ടി. എമ്മില്‍ നിന്നുമാണ് മോഷ്ടിച്ചത്.
ഏഴുപേര്‍ അടങ്ങുന്ന കവര്‍ച്ചാ സംഘം അതിവിദഗ്ദ്ധമായാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി. എമ്മിന്റെ ക്യാഷ് ബോക്‌സ് മുറിച്ചു പണം അപഹരിച്ചത്. കവര്‍ച്ച നടത്തിയതിനു ശേഷംകര്‍ണാടക വഴി ഡല്‍ഹിയിലെത്തിയ ഏഴുപ്രതികളില്‍ മൂന്നു പേരെ കണ്ണൂര്‍ പൊലിസ് ഡല്‍ഹി പൊലിസിന്റെ സഹായത്തോടെ ഹരിയാനഅതിര്‍ത്തയില്‍ ഹോസല്‍ എന്ന സ്ഥലത്തു നിന്നും പിടികൂടിയിരുന്നു.
ഇവര്‍സഞ്ചരിച്ച ലോറിയും ഗ്യാസ് കട്ടറും പൊലിസ് പിടികൂടിയിരുന്നു. മോഷ്ടിച്ച 16ലക്ഷം രൂപ വാഹനത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോഴാണ് ഇവര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു കവര്‍ച്ച നടത്തുന്ന സംഘമാണെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായത്.പഴയ എ.ടി. എമ്മുകള്‍ വാങ്ങിയാണ് പ്രതികള്‍ കവര്‍ച്ച പരിശീലിച്ചത്.
എ.ടി. എംമുറിക്കുന്നതിനിടെ കറന്‍സി തീപിടിച്ചു നശിക്കാതിരിക്കാനാണ് പരിശീലനം നേടിയത്. സംഘങ്ങളെല്ലാം സായുധരായാണ് കവര്‍ച്ചയ്‌ക്കെത്തിയത്. കവര്‍ച്ചയ്ക്കിടെ ആരെങ്കിലും കടന്നുവന്നാല്‍ അവരെഅക്രമിക്കുകയാണ് ഇവരുടെ രീതി. കവര്‍ച്ച ആരെങ്കിലും കാണുന്നതോ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിയുന്നതോ ഇവര്‍ക്ക് വിഷയമല്ല. ഒന്നിലധികം പരിശീലന കേന്ദ്രങ്ങള്‍ക്ക് ഇവര്‍ക്ക് ഉണ്ടെന്ന് പൊലിസ് അന്വേഷണത്തിനിടെ മൊഴി നല്‍കിയിരുന്നു.
കേസിലെ പ്രതികള്‍ മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടത്തിയതിന് നിരവധി കേസുകള്‍ നിലവിലുണ്ട്. മാങ്ങാട് തെരു കളളുഷോപ്പിന് സമീപമുളള ആള്‍താമസമുളള മുറിയിലും അന്ന് മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നു. താമസക്കാര്‍ ബഹളം വെച്ചതോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. കണ്ണപുരം സി. ഐ അനില്‍കുമാറാണ് പ്രതികള്‍ക്കതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.അഡീഷനല്‍ പബ്‌ളിക് പ്രൊസിക്യൂട്ടര്‍മാരായ മീനാകുമാരി,ഫൈസല്‍, ഏഡ് പ്രൊസിക്യൂഷന്‍ അനില്‍രാജ് തുടങ്ങിയവരാണ് കോടതിയില്‍ ഹാജരായത്. ഇവരുടെ പേരിലുളള മറ്റു ബാങ്കുകളിലെ കവര്‍ച്ചാ കേസുകളുടെ വിചാരണ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തുടരുകയാണ്.












Click it and Unblock the Notifications