കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലമാനെ വേട്ടയാടി കൊന്ന് ഇറച്ചിയാക്കി: റാണീ പുരത്ത് മൂന്ന്പേർ പിടിയിൽ, മുഖ്യപ്രതി ഒളിവിൽ!!

  • By Desk
Google Oneindia Malayalam News

നീലേശ്വരം: മലമാനെ വേട്ടയാടി കൊന്ന് ഇറച്ചിയാക്കിയ കേസിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. റാണീപുരത്തെ ദാമോദരൻ (51) മധുസൂദനൻ (33) രാജേഷ് (35) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. റാണീ പുരം പനത്തടി പാലക്കീൽ ജയിംസിന്റെ വീട്ടിൽ നിന്നാണ് മലമാന്റെ കറിവെച്ചതും ഭാഗികമായി വേവിച്ചതുമായ ഇറച്ചി വനം വകുപ്പ് ഉദ്യോഗസ്ഥൻമാർ പിടികൂടിയത്.

എസ്എസ്എല്‍സി പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു, സംഭവം തൃശൂരില്‍എസ്എസ്എല്‍സി പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു, സംഭവം തൃശൂരില്‍

ജയിംസ് ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയിരുന്നു. മറ്റ് പ്രതികളും ഒളിവിലായിരുന്നു ഒളിവിലായിരുന്ന നാലു പ്രതികളിൽ മൂന്നു പേരെയാണ് ഇപ്പോൾ പിടികൂടിയത്. മല മാനെ വെടിവെച്ചുകൊന്ന ഗംഗാധരനാണ് ഒളിവിൽ പോയിട്ടുള്ളത്. പെരു തടിമല വനത്തിൽ നിന്നാണ് മലമാനിനെ വെടിവെച്ചതെന്ന് പിടിയിലായവർ സമ്മതിച്ചു. പിടിയിലായ മൂന്നു പേരും വിവിധ വന്യ ജീവി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

xarrested1-157

മണിയാനി മാനി ഭാഗത്തു നിന്നും കാട്ടുപോത്തിനെ വേട്ടയാടിയ കേസിലും ഇവർക്ക് ബന്ധമുള്ളതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയ്ക്ക് കാസർകോട് ഫ്ളൈയിങ്ങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ അഷ്റഫ് , സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.മധുസൂദനൻ, ടി പ്രഭാകരൻ, ബി എസ് വിനോദ് കുമാർ, സി ജെ ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെരാജു, പിത്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.

English summary
Three arrested for hunting wild nimal in Ranipuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X