കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം: പാർട്ടി നേതാവടക്കം മൂന്ന് പേര്‍ കുടുങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഇന്റര്‍നെറ്റിലെ അശ്ലീല വെബ്‌സൈറ്റുകളില്‍നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശംവയ്ക്കുകയും ചെയ്ത കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മൂന്നുപേരെ പൊലിസ് അറസ്റ്റുചെയ്തു. ചൊക്ലി മത്തിപറമ്പ് സ്വദേശികളായ ആലോളതില്‍ ജിഷ്ണു (24), തൈപ്പറമ്പില്‍ ലിജിന്‍ (28), കുïന്‍ചാലില്‍ രമിത്ത് (28) എന്നിവരെയാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ പാനൂര്‍ സി.ഐ സുനില്‍കുമാര്‍, ചൊക്ലി എസ്.ഐ കെ. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഡി.വൈ.എഫ്.ഐ പാനൂര്‍ സൗത്ത് മേഖലാ പ്രസിഡന്റാണ് ജിഷ്ണു.

കോൺഗ്രസ് നേതാവിന്റെ മരണം ചികിത്സാപിഴവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്: അധികൃതരെ രക്ഷിക്കാനുള്ള നീക്കംകോൺഗ്രസ് നേതാവിന്റെ മരണം ചികിത്സാപിഴവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്: അധികൃതരെ രക്ഷിക്കാനുള്ള നീക്കം

ജില്ലാ പൊലിസിന്റെ സൈബര്‍സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. വീടിനു സമീപത്തു നിന്ന് ഇന്നലെ രാവിലെയാണ് ഇവരെ പിടികൂടിയത്. അശ്ലീല വീഡിയോകള്‍ സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മൊബൈല്‍ ഫോണുകള്‍ പ്രതികളില്‍നിന്ന് പൊലിസ് പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്നതാ വീഡിയോ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ വെള്ളിയാഴ്ച രാത്രി മുതല്‍ റെയ്ഡ് നടത്തിയിരുന്നു.

phone11-15709

ഇന്റര്‍നെറ്റിലെ അശ്ലീല വെബ്‌സൈറ്റുകളില്‍ കുട്ടികളുടെ വീഡിയോകള്‍ മാത്രമാണ് ഇവര്‍ കïിരുന്നത്. തുടര്‍ന്ന് അവ ഫോണില്‍ സൂക്ഷിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവരികയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും നിരന്തരം ഇവ കാണുന്നവര്‍ പൊലിസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നും പൊലിസ് വ്യക്തമാക്കി.

English summary
Three arrested in DYFI leader over video controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X