കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആനക്കൊമ്പുമായി മൂന്നംഗ സംഘം പിടിയിലായി:വനംവകുപ്പിന്റെ നീക്കം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കേളകം വെള്ളൂന്നിയില്‍ നിന്നും ആനകൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. വെള്ളൂന്നി സ്വദേശികളായ കുന്നാണ്ടത്ത് സുരേഷ്, കോന്നിയോടത്ത് സുരേഷ് കുമാര്‍, ചെറുപുഴ അരവംച്ചാല്‍ സ്വദേശി ചാര്‍വേലില്‍ ഷാജി ജോസഫ് എന്നിവരാണ് വനംവകുപ്പ് ഇന്റലിജന്‍സ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വനംവകുപ്പിന്റെ പിടിയിലായത്.

നിരോധനം നീക്കി: മാക്കൂട്ടം ചുരം റോഡിൽ ടൂറിസ്റ്റ് ബസുകൾക്ക് സർവീസ് തുടങ്ങിനിരോധനം നീക്കി: മാക്കൂട്ടം ചുരം റോഡിൽ ടൂറിസ്റ്റ് ബസുകൾക്ക് സർവീസ് തുടങ്ങി

ivorytusk-15

വനംവകുപ്പ് ഇന്റലിജന്‍സ് വിഭാഗവും കണ്ണൂര്‍ ഫ്ളയിങ് സക്വാഡുമാണ് പരിശോധന നടത്തിയത്. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൊട്ടിയൂര്‍ റെയിഞ്ച് ഓഫീസര്‍ പി. വിനുവിന് കൈമാറിയിരുന്നു. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച പ്രതികളുമായി വനംവകുപ്പ് വെള്ളൂന്നി മാങ്കുളത്ത് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പില്‍ വനത്തോട് ചേര്‍ന്ന് കാട്ടാനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആനയെ വേട്ടയാടുകയായിരുന്നോ എന്ന സംശയം ബലപ്പെട്ടു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വനംവകുപ്പ് അന്വേഷിച്ചുവരികയാണ്.

English summary
Three arrested in ivory case from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X