കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൾട്ടിലെവൽ മാർക്കറ്റിങ്ങിൻ്റെ മറവിൽകോടികളുടെ ഓൺലൈൻ തട്ടിപ്പ്, ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Google Oneindia Malayalam News

കണ്ണൂർ: മൾട്ടി ലെവൽ മാർക്കറ്റിങ്ങിൻ്റെ മറവിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത ദമ്പതികളുൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചാലാട്ടെ ടി.കെ.മുഹമ്മദ് നിഹാലിൻ്റെ പരാതിയിൽ ബല്ലാർഡ് റോഡിൽ പ്രവർത്തിച്ചിരുന്ന ക്യൂ നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ്ങ് സ്ഥാപനത്തിലെ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ വെങ്കിടക്ക് പാട്ടുരെ നാലകത്ത് കണ്ണോത്ത് ഹൗസിൽ എൻ.കെ.സിറാജുദ്ദീൻ (31) ഭാര്യ സിത്താര മുസ്തഫ (22) തൃശൂർ എരുമപ്പെട്ടിയിലെ വെള്ളുത്തടത്തിൽ വി.എ.ആഷിഫ് റഹ്മാൻ (29) എന്നിവരെയാണ് ഡി.സി.പി.ടി.കെ.രത്നകുമാറിൻ്റെ നിർദ്ദേശപ്രകാരം ടൌൺ സി.ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

2021 സപ്തംബർ 10 ന് പരാതിക്കാരനിൽ നിന്ന് ആഴ്ചതോറും പതിനഞ്ചായിരം രൂപ ലാഭവിഹിതം തിരിച്ചു കിട്ടുമെന്ന് വിശ്വസിപ്പിച്ച് 1,75,000 രൂപ കൈപ്പറ്റിയ ശേഷം പണമൊന്നും തിരിച്ചു കിട്ടാഞ്ഞതിനെത്തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.പരാതിക്കാരൻ്റെ ബന്ധുവിൽ നിന്നുമുൾപ്പെടെ നിരവധി പേരിൽ നിന്നും സമാന രീതിയിൽ പണം തട്ടി യതായി പോലീസ് പറഞ്ഞു. കണ്ണൂരിന് പുറമെ വളപട്ടണം, എടക്കാട് സ്റ്റേഷനുകളിലും ഇതുപോല പണം തട്ടിയെടുത്തതായി എതിർകക്ഷികൾക്കെതിരെ കേസുണ്ട്.

arrest

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇത് പോലെ പ്രതികൾ സ്ഥാപനം തുടങ്ങി കോടികൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.മണി ചെയിൻ തട്ടിപ്പ് രൂപത്തിലാണത്രെ ഇവരുടെയും ഇടപാട്.സി.ഐക്ക് പുറമെ തൃശൂരിൽ നി നിന്നും പ്രതികളെ പിടികൂടാൻ എ.എസ്.ഐ'. അജയൻ, ചക്കരക്കൽ എസ്.ഐ.രാജീവൻ, പോലീസുദ്യോഗസ്ഥരായ ഷാജി, സ്നേഹേഷ്, പ്രമോദ്, ശരത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒടുവില്‍ 'അമ്മ'യില്‍ നിന്ന് അറിയിപ്പ് വന്നു; സന്തോഷ വാര്‍ത്തയെന്ന് ഹരീഷ് പേരടി, ആവശ്യം അംഗീകരിച്ചുഒടുവില്‍ 'അമ്മ'യില്‍ നിന്ന് അറിയിപ്പ് വന്നു; സന്തോഷ വാര്‍ത്തയെന്ന് ഹരീഷ് പേരടി, ആവശ്യം അംഗീകരിച്ചു

Recommended Video

cmsvideo
Jasmine M Moosa | ജാസ്മിനും മോണിക്കയും വേര്‍ പിരിയുന്നു| *Bigg Boss

കണ്ണുർ ജില്ലയിൽ ക്രിപ്റ്റോ ക റൻസി ഇടപാടിലൂടെ കോടികൾ. തട്ടിയെടുത്ത കേസിൽ പതിനൊന്ന് പേർ അറസ്റ്റിലായിരുന്നു. ഈ കേസിൻ്റെ അന്വേഷണം നടത്തി വരുമ്പോഴാണ് മറ്റൊരു തട്ടിപ്പിൽ ദമ്പതികൾ ഉൾപ്പെടെ പിടിയിലാകുന്നത് 'പ്രതികളെ കണ്ണൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്ടേറ്റ് കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തു.

English summary
Three arrested, including couple, in multi-level marketing scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X