കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണപുരത്ത് സ്റ്റേഷന് മുൻപിൽ പൊലീസും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി: മൂന്ന് പേർ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: കണ്ണൂരിൽ പോലീസും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കണ്ണപുരം പോലീസ് സ്‌റ്റേഷനു മുൻപിൽ പന്തൽ കെട്ടി സമരം ചെയ്യാനുള്ള ബിജെപി പ്രവർത്തകരുടെ നീക്കം തടയുന്നതിനിടെയിലാണ് സംഘർഷമുണ്ടായത് പോലീസുമായുള്ള ഉന്തും തള്ളലിലും പൊലീസുകാരും ബിജെപി പ്രവർത്തകരുമടക്കമുള്ളവർക്ക് പരിക്കേറ്റു തിങ്കളാഴ്ച്ച രാവിലെ കണ്ണപുരം പോലീസ് സ്റ്റേഷൻ പരിസരത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സമരക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ സ്റ്റേഷൻ ഹൗസ് ഓഫിസർ ശിവൻ ചോടോത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കൈയ്യെലിന് പൊട്ടലേറ്റിട്ടുണ്ട്.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് കൊല്ലം സ്വദേശി; കേരളത്തില്‍ ആകെ മരണം 22 ആയിസംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് കൊല്ലം സ്വദേശി; കേരളത്തില്‍ ആകെ മരണം 22 ആയി

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഘം തങ്ങൾ നടത്തുന്ന പ്രക്ഷോദത്തിന്റെ ഭാഗമായി. പോലീസ് സ്റ്റേഷൻ്റെ കവാടത്തിൽ ബിജെപി പ്രവർത്തകർ പന്തൽ കെട്ടാനുള്ള ശ്രമം പൊലിസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അനധികൃതമായി സംഘം ചേർന്നതിന് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പോലീസിൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ഓഫീസറെ അക്രമിക്കുകയും ചെയ്‌ത നാല് പേരെ അറസ്റ്റു ചെയ്‌തു.

arrest1-15688

Recommended Video

cmsvideo
സുരേന്ദര്‍ മോദിയോ അതോ സറണ്ടർ മോദിയോ? | Oneindia Malayalam

ബിജെപി പ്രവർത്തകരായ കണ്ണപുരം കീഴറയിലെ മണിയമ്പാറ ബാലകൃഷ്ണൻ (62), മൊട്ടമ്മലിലെ സുമേഷ് ചേണിച്ചേരി (35) മാട്ടൂൽ മൊത്തങ്ങ ഹൗസിലെ ബി ഹരിദാസൻ (27) ചെറുകുന്ന് അമ്പലപ്പുറത്തെ ബി നന്ദകുമാർ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. സംഘർഷത്തിൽ ഏതാനും പൊലിസുകാർക്കും ബിജെപി പ്രവർത്തകർക്കും പരുക്കേൽക്കുകയായിരുന്നു. എന്നാൽ ഇവരുടെ പരുക്ക് സാരമുള്ളതല്ല. എന്നാൽ സമാധാനപരമായി ധർണ നടത്താനെത്തിയവരെ പൊലിസ് അകാരണമായി. കൈയേറ്റം ചെയ്യുകയും അറസ്റ്റു ചെയ്യുകയും ചെയ്തുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.

കണ്ണപുരം പോലീസ് സ്റ്റേഷനില്‍ കൊലവിളി മുദ്രാവാക്യം വിളിക്കുകയും പ്രകോപനപരമായ പ്രസംഗം നടത്തുകയും പോലീസിനെ കൈയേറ്റം ചെയ്യുകയും ചെയ്ത ബിജെപിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് ഒരു സംഘര്‍ഷവുമില്ലാതെ തികച്ചും സമാധാനപരമായ അന്തരീക്ഷമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്.

അതു തകര്‍ക്കാനാണ് ബിജെപി ബോധപൂര്‍വമായി സംഘര്‍ഷം ഉണ്ടാക്കുന്നത്. കെ കണ്ണപുരത്ത് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഒരു പങ്കും സിപിഐ എമ്മിനില്ല. എന്നാല്‍ സിപിഐ എം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ പി പി ഷാജിറിനെതിരെ കൊലവിളി മുദ്രാവാക്യവും പ്രകോപനപരമായ പ്രസംഗവുമാണ് ബിജെപിക്കാര്‍ നടത്തിയത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കമുള്ള പൊലീസുകാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം ഉയര്‍ന്നുവരണം. കുറ്റക്കാര്‍ക്കെതിരെ പോലിസിന്‍റെ ഭാഗത്തുനിന്ന് കര്‍ശന നടപടിയുണ്ടാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്ക് ട്രൂനാറ്റ് പരിശോധന അപ്രായോഗികം; കേരളത്തിന്റെ നീക്കം തള്ളി കേന്ദ്രംപ്രവാസികള്‍ക്ക് ട്രൂനാറ്റ് പരിശോധന അപ്രായോഗികം; കേരളത്തിന്റെ നീക്കം തള്ളി കേന്ദ്രം

English summary
Three BJP Members arrested In Kannur over clash with police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X