കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിയാരം മെഡിക്കല്‍ കോളേജില്‍ മൂന്ന് കൊവിഡ് മരണം: മരിച്ചത് പിഞ്ചുകുഞ്ഞും രണ്ട് വൃദ്ധരും

Google Oneindia Malayalam News

കണ്ണൂര്‍: പരിയാരത്തുള്ള കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് നിന്നും കൊവിഡു ബാധിച്ചതിനാല്‍ ചികിത്സയ്ക്കായി കൊണ്ടുവന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞും കാസര്‍കോട് സ്വദേശിയായ മോഹനനും(71)കണ്ണൂരിലെ കണ്ണപുരം സ്വദേശിയായ വയോധികനായ കൃഷ്ണനുമാണ് മരിച്ചത്.

കണ്ണൂരില്‍ 52 പേര്‍ക്ക് കൊവിഡ്: സമ്പര്‍ക്കത്തിലൂടെ 36 പേര്‍ക്ക് വൈറസ് ബാധ!!കണ്ണൂരില്‍ 52 പേര്‍ക്ക് കൊവിഡ്: സമ്പര്‍ക്കത്തിലൂടെ 36 പേര്‍ക്ക് വൈറസ് ബാധ!!

കടുത്ത ന്യൂമോണിയയെ തുടര്‍ന്നാണ് ബളാല്‍ സ്വദേശികളായ ദമ്പതികളുടെ മകളായ റിസയെ( ഏഴുമാസം) പരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു കുഞ്ഞിന്റെ മരണം ഞായറാഴ്ച്ച രാവിലെയാണ് സ്ഥി രീകരിച്ചത്. നേരത്തെ കുട്ടിയുടെ മാതാപിതാക്കള്‍ കൊവിഡിന് ചികിത്സ തേടിയിരുന്നു. ഇവരില്‍ നിന്നാവാം കുട്ടിക്ക് കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിഗമനം. പരിയാരം മെഡി.കോളേജില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശി മോഹനന(71) നാണ് മരിച്ച മറ്റൊരാള്‍. തുടയെല്ല് പൊട്ടിയതിനെ തുടര്‍ന്ന് ഈ മാസം 10നാണ് പരിയാരത്ത് പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക്കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊ വിഡ് സ്ഥിരീകരിച്ചിരുന്നു.

999-1585205160-

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാ (78)ണ് മരണമടഞ്ഞ മറ്റൊരാള്‍. ഇദ്ദേഹത്തിന് പക്ഷാഘാതവും ഉണ്ടായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെ മരണമടഞ്ഞ കൃഷ്ണന്റെ ആദ്യ പരിശോധനാഫലം പോസിറ്റീവാണ്. ആലപ്പുഴ വൈറോളജി ലാബിലെ ഫലം കൂടി വരാനുണ്ട്. ഇതുവന്നതിനു ശേഷം മാത്രമേ കൊവിഡ് സ്ഥിരീകരിക്കുകയുള്ളൂവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

കഴിഞ്ഞ നാലുദിവസം മുന്‍പ് ചെറുകുന്ന് മിഷന്‍ ഹോസ്പിറ്റലിലും ശേഷം അഞ്ച് ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഇദ്ദേഹം ചികിത്സയിലായിരുന്നു. എന്നാല്‍ കൊവിഡ് ലക്ഷണങ്ങളായ ചുമയും പനിയും ശ്വാസംമുട്ടലുമുണ്ടായിട്ടും ഇദ്ദേഹത്തിന് ഈ സ്വകാര്യ ആശുപത്രികളില്‍ നിന്നും കൊവിഡ് പരിശോധന നടത്താന്‍ തയ്യാറായിട്ടില്ലെന്നു ബന്ധുക്കള്‍ക്കു പരാതിയുണ്ട്.

ഒടുവില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ കഴിഞ്ഞ ദിവസം കൊവിഡ് ടെസ്റ്റ് ചെയ്തപ്പോഴാണ് കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയത്. ദിവസങ്ങള്‍ കഴിഞ്ഞ് രോഗം മൂര്‍ച്ഛിക്കുമ്പോഴും ഹോസ്പിറ്റല്‍ അധികൃതരും ഡോക്ടറും കൊവിഡ് ടെസ്റ്റ് നടത്തിയില്ലെന്ന ആക്ഷേപമുണ്ട്.

കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രില്‍ വെച്ച് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. ഇതുവളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങളെത്തിച്ചിരിക്കുന്നത്. നിത്യേന നൂറുകണക്കിനാളുകള്‍ വന്നുപോകുന്ന ആശുപത്രിയാണിത്. ഇതിനിടെ കൃഷ്ണന് കൊവിഡ് പോസറ്റീവായ വിവരം വളരെ വൈകിയേ ആരോഗ്യപ്രവര്‍ത്തകരറിയുന്നുള്ളൂ. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളെ കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കി ആരോഗ്യവകുപ്പില്‍ അറിയിക്കണമെന്നു കളക്ടര്‍ ഉത്തരവിട്ടുവെങ്കിലും ഇതു പാലിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ തയ്യാറാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.

English summary
Three Coronavirus death reported from Pariyaram medical college today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X