കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ത്ഥിയുടെതടക്കം മൂന്നുപേരുടെ ജീവന്‍ കവര്‍ന്നു: കണ്ണൂരിനെ വിറപ്പിച്ച് കൊവിഡ് മരണങ്ങൾ!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരിനെ നടുക്കി കൊവിഡ് മരണങ്ങള്‍. ഒരു ദിവസം മൂന്നുപേര്‍ കൊവിഡ് ബാധിച്ചു മരിച്ചത് കണ്ണൂരില്‍ സ്ഥിതി രൂക്ഷമാക്കി. ഒരു വിദ്യാര്‍ത്ഥിയും രണ്ടു വയോധികരുമാണ് വൈറസ് മഹാമാരിക്ക് ഇരയായത്. ആലക്കോട് ടൗണിലെ സീതാറാം ആയുര്‍വ്വേദ ഷോപ്പ് ഉടമ ജിമ്മി ജോസിന്റെ മകന്‍ ചെറുകരകുന്നേല്‍ ജോസനാണ് (13) കൊവിഡു ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥി. ശ്വാസതടസത്തെ തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലിരിക്കെയായിരുന്നു അന്ത്യം. ഈ മാസം ആറിനാണ് തളിപ്പറമ്പ് ഗവ. ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. തുടര്‍ന്ന് കഴിഞ്ഞ എട്ടിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

ബംഗാൾ ബിജെപിയിൽ ഭിന്നത രൂക്ഷം: നബന്ന റാലിയ്ക്ക് പിന്നാലെ മറനീക്കി പുറത്ത്,സിൻഹയുടെ നീക്കം സംശയാസ്പദംബംഗാൾ ബിജെപിയിൽ ഭിന്നത രൂക്ഷം: നബന്ന റാലിയ്ക്ക് പിന്നാലെ മറനീക്കി പുറത്ത്,സിൻഹയുടെ നീക്കം സംശയാസ്പദം

ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കാസര്‍കോട് ജനതാദള്‍ ജില്ലാ ഉപാധ്യക്ഷന്‍ എസ്്. എം. എ തങ്ങളാണ് കൊവിഡ് ബാധിച്ചു മരിച്ച മറ്റൊരാള്‍. കടുത്ത പ്രമേഹവും അനുബന്ധ അസുഖങ്ങളുമുള്ള തങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ കൊവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മുണ്ടേരികുടുക്കിമൊട്ട ചൂലോട്ട് പുതിയപുരയില്‍ സുബൈദയും (58) മരണമടഞ്ഞു.അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

coronavirus98

ഇതോടൊപ്പം കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 338 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടത് ആശ്വാസകരമായിട്ടുണ്ട്. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 10295 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 231 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 21 പേരും പേരും, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 17 പേരും സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 12 പേരുമാണ് രോഗമുക്തരായത്.

സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി, സംഗമം ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്ന് ഏഴ് പേര്‍ വീതവും എം.ഐ.ടി ഡി.സി.ടി.സി, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് ആറുപേര്‍ വീതവും എ.കെ.ജി ഹോസ്പിറ്റലില്‍ നിന്ന് അഞ്ചുപേരും രോഗമുക്തി നേടി. മിംസ് കണ്ണൂരില്‍ നിന്ന് മൂന്നുപേരും തലശേരി ജനറല്‍ ആശുപത്രി, ജിം കെയര്‍, പ്രീമെട്രിക് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി, റാഹ ഡയാലിസിസ് സെന്റര്‍, റഹ്മാന്‍ ക്വാര്‍ട്ടേഴ്‌സ്, നെട്ടൂര്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും ബി.എം.ഏച്ച് കാലിക്കറ്റ്, സീലാന്റ് ലോഡ്ജ്, കോളേജ്, വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍, ശരവണ ഹോട്ടല്‍ പെരളശേരി, ഐ.എന്‍.എ ഏഴിമല, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, എം.സി.സി തലശേരി, മിംസ് കാലിക്കറ്റ്, പാലയാട് സി.എഫ്.എല്‍.ടി.സി, ക്വാര്‍ട്ടേഴ്‌സ്, സത്യം ആര്‍ക്കേഡ് പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

English summary
Three Coronavirus deaths reported from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X