കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് രൂക്ഷം: കണ്ണൂരിൽ മൂന്ന് പേർ കൂടി വൈറസ് ബാധയേറ്റ് മരിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് മരണം ഉയരുന്നത് ആരോഗ്യ പ്രവർത്തകരെ മുൾമുനയിലക്കുന്നു.
കൊവിഡ് ബാധയെതുടര്‍ന്ന് ജില്ലയില്‍ ശനിയാഴച്ച മൂന്നുപേര്‍കൂടി മരിച്ചു. പള്ളിക്കുന്ന്, തളിപ്പറമ്പ്, ആലക്കോട് എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. ഇതോടെ കൊവിഡ് രോഗത്തെതുടര്‍ന്ന് ജില്ലയില്‍ മാത്രം മരിച്ചവരുടെ എണ്ണം 64 ആയി.

പയ്യന്നൂരിൽ സമ്പർക്കം കാരണമുള്ള കൊവിഡ് രോഗികൾ ക്രമാതീതമായി പെരുകുന്നു: കനത്ത ജാഗ്രതയിൽ നഗരസഭ!!പയ്യന്നൂരിൽ സമ്പർക്കം കാരണമുള്ള കൊവിഡ് രോഗികൾ ക്രമാതീതമായി പെരുകുന്നു: കനത്ത ജാഗ്രതയിൽ നഗരസഭ!!

പള്ളിക്കുന്നില്‍ താമസിക്കുന്ന സുരേഷ്ബാബു (52), തളിപ്പറമ്പിലെ ഇബ്രാഹിം (52), ആലക്കോട് സെബാസ്റ്റ്യന്‍ (59) എന്നിവരാണ് മരണമടഞ്ഞത്. തളിപ്പറമ്പ് ഹൈവേയിലെ ഇന്ത്യന്‍ ബേക്കറി ഉടമയും പൂവ്വം സ്വദേശിയുമാണ് മരിച്ച ഇബ്രാഹിം. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച്ച രാവിലെയായിരുന്നു മരണം. ഭാര്യ: കെ പി ഫൗസിയ. മക്കള്‍: ഫാസില്‍, ഫാത്തിമ,ഫവാസ്, ഫര്‍സീന്‍. പള്ളിക്കുന്നിലെ സരോജിനി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന തൃശ്ശൂര്‍ പാവറട്ടി സ്വദേശിയാണ് മരിച്ച സുരേഷ് ബാബു. ഭാര്യ: വിജയലക്ഷ്മി. മകന്‍: ശ്രീജിത്ത്. ആലക്കോട് നടുവില്‍ മുളകുവള്ളിത്തട്ട് സ്വദേശിയാണ് മരിച്ച സെബാസ്റ്റ്യന്‍. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.

coran-093-1583063

കഴിഞ്ഞ ദിവസവുംകണ്ണൂരില്‍ കൊവിഡ് വൈറസ് രോഗം ബാധിച്ച് രണ്ടുപേര്‍ മരണമടഞ്ഞിരുന്നു. തലശേരിക്കടുത്തെ എടക്കാട് സ്വദേശി ഹംസ (75), തളിപ്പറമ്പ് സ്വദേശി സത്യന്‍ (53) എന്നിവരാണ് മരിച്ചത്. ഇവർ രണ്ടു പേരും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തളിപ്പറമ്പ് കപാലിക്കുളങ്ങര സ്വദേശിയായ സത്യന് ഇക്കഴിഞ്ഞ 16-നാണ് കൊവിഡ് സ്ഥിരീകരിച്ചത്. 53കാരനായ സത്യന്‍ പ്രമേഹ രോഗി കൂടിയായിരുന്നു. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇതു കൂടാതെ ഇദ്ദേഹത്തിന് ന്യൂമോണിയ ബാധയുമുണ്ടായിരുന്നു.വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മരണമടഞ്ഞ്.

കൊ വിഡ് ബാധിതനായി മരണമടഞ്ഞ എടക്കാട് സ്വദേശിയായ ഹംസയ്ക്ക് 75 വയസായിരുന്നു. നാഡീ സംബന്ധമായ അസുഖങ്ങള്‍ക്കും കിഡ്നി രോഗങ്ങള്‍ക്കും ചികിത്സ തേടുകയായിരുന്നു. വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളുമുണ്ടായിരുന്ന ഹംസയെ ഇക്കഴിഞ്ഞ ഒൻപതി-നാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ഇതോടെ കണ്ണൂരിൽ മുപ്പതിലേറെപ്പേർ കൊ വിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ: ജില്ലയിലെ മിക്ക പ്രദേശങ്ങളും കൊ വിഡിൻ്റെ പിടിയിലാണ്. വൈറസ് രോഗവ്യാപനത്തെ തുടർന്ന് കൊട്ടിയൂർ ,കേളകം, കണിച്ചാർ, പയ്യന്നൂർ നഗരസഭ എന്നിവടങ്ങളിൽ സമ്പുർണ അടച്ചിടൽ പ്രഖ്യാപിച്ചു.

ഇതിനിടെ കണ്ണൂർ ജില്ലയിൽ പോസറ്റീവ് കേസുകൾ മുന്നൂറ് കടന്നു. പുതുതായി 330 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.283 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ'' ഇതിൽ 22 പേർ ആരോഗ്യ പ്രവർത്തകരാണ്. 169 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 4167 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ചത്.ഇതിൻ്റെ ആനുപാതിക വർധനവാണ് കണ്ണൂരിലുണ്ടായിരിക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

English summary
Three dies in Kannur after Coronavirus infection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X