Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ രണ്ടുദിവസത്തിനിടെ മരിച്ചത് മൂന്ന് വിദ്യാര്‍ഥിനികള്‍: കാരണം തേടി പോലീസ്!!

കണ്ണൂര്‍: എല്ലാവരും ഇപ്പോള്‍ ചോദിക്കുന്ന ചോദ്യമിതാണ്. എന്തുപറ്റി കണ്ണൂരിലെ പെണ്‍കുട്ടികള്‍ക്ക്?ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തലമുണ്ടയില്‍ കഴിഞ്ഞ ദിവസം രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേയാണ് മറ്റൊരു പെണ്‍കുട്ടി കൂടി മരിച്ചത്. ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൂടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലശ്ശേരിക്കടുത്തെ വടക്കുമ്പാടാണ് പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കുമ്പാട് കുറുപ്പാടി എല്‍.പി സ്‌കൂളിന് സമീപം താമസിച്ചു വരുന്ന നിഷാന്തിന്റെ മകള്‍ നിതാഷയാണ് മരിച്ചത്. തലശ്ശേരി ബ്രണ്ണന്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് നിതാഷ.

ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന നിതാഷയെ തിങ്കളാഴ്ച് പുലര്‍ച്ചെയാണ് മുറിക്കകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മാഹി ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിതാഷക്ക് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഒരു അനുജനുണ്ട്. അമ്മ: അനിഷ.

death-1572

കഴിഞ്ഞ ശനിയാഴ്ചയാണ് ചക്കരക്കല്ലില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നതു. ചെമ്പിലോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ തലമുണ്ടയിലെ അശോകന്‍- സുനിത ദമ്പതികളുടെ ഏക മകള്‍ അഞ്ജലി, കാഞ്ഞിരോട് ശ്രീലയത്തില്‍ സതീശന്‍- ബിന്ദു ദമ്പതികളുടെ മകള്‍ ആദിത്യ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ശനിയാഴ്ച ക്ലാസ് ഉച്ചയോടെ കഴിഞ്ഞ് അഞ്ജലിയുടെ വീട്ടില്‍ എത്തിയതായിരുന്നു ഇവര്‍. സന്ധ്യയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

ഇവരുടെ ആത്മഹത്യക്ക് കാരണക്കാരായ സഹപാഠികളുടെ പേര് വിവരം വെളിപ്പെടുത്തിയ കത്ത് മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിരുവങ്ങാട് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപത്തെ മീനാക്ഷി (16) യെയും രണ്ടാഴ്ച മുമ്പ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ ആത്മഹത്യക്ക് കാരണം തേടി പോലീസ് അന്വേഷണം ജാഗ്രതയാക്കുന്നതിനിടയിലാണ് വീണ്ടും ഒരു ആത്മഹത്യ കൂടി നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+