ഐസിസ് റിക്രൂട്ട്മെന്റ്: എൻഐഎ റെയ്ഡിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ
കണ്ണൂർ: ഐസിസ് റിക്രൂട്ട് കേസിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ. കേരളത്തിൽ എട്ടിടങ്ങളിലുൾപ്പെടെ രാജ്യത്ത് വ്യാപകമായി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മൂന്ന് മലയാളികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, ഡോ. റാഹിസ് റഷീദ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
മലയാളിയായ മുഹമ്മദ് അമീന്റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ വഴി ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും ചിലരെ വധിക്കാൻ പദ്ധതിയിട്ടെന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം, കാസർഗോഡ്, കണ്ണൂർ, കൊല്ലം എന്നീ ജില്ലകൾക്ക് പുറമേ ദില്ലിയിൽ ബെംഗളൂരു, ജാഫ്രാബാദ് എന്നിവിടങ്ങളിലും ഇന്ന് എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ലാപ്ടോപ്പ്, മൊബൈൽ, സിം കാർഡുകൾ, പെൻഡ്രൈവ് എന്നിവയ്ക്ക് പുറമേ റെയ്ഡിൽ ഭീകര സംഘടന ഐസിസുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെത്തിയിരുന്നു. ഏഴ് പേരെയാണ് എൻഐഎ പ്രതിചേർത്തിട്ടുള്ളത്.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം
മുഹമ്മദ് അമീനിന്റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ വഴി ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന് പുറമേ കർണാടകത്തിലും ചിലരെ വധിക്കാൻ പദ്ധതിയിട്ടുവെന്നും എൻഐഎ ആരോപിക്കുന്നു. റെയ്ഡിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.
അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications