Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ മയക്കുമരുന്ന് കേസില്‍ മുഖ്യപ്രതികളായ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍:അന്താരാഷ്ട്ര വിപണിയില്‍ കോടിക്കണക്കിന് രൂപ വിലയുള്ള സിന്തറ്റിക്ക് മയക്കുമരുന്ന് വിതരണം ചെയ്ത കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിലായതോടെ കേസ് അന്തിമഘട്ടത്തിലെത്തി. കണ്ണൂര്‍ പൊലിസിന്റെ ശാസ്ത്രീയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണികള്‍ ഉള്‍പ്പെടെയുള്ള റാക്കറ്റ് പിടിയിലായത്. നൈജീരിയന്‍ അബൂജ സ്വദേശി പ്രയിസ് ഓട്ടോണിയേ (22) യെന്ന യുവതിയെ ബാംഗ്ലൂര്‍ ബനസവാടിയില്‍ വച്ചു കണ്ണൂര്‍ സിറ്റി പൊലിസ് അസി. കമ്മിഷണര്‍ പി.പി സദാനന്ദനാണ് അറസ്റ്റു ചെയ്തത്.

കണ്ണൂര്‍ സിറ്റി മരക്കാര്‍ക്കണ്ടിയില്‍ ജനീസ് (30), അണ്ടത്തോട് അനുഗ്രഹയില്‍ മുഹമ്മദ് ജാബിര്‍(30) എന്നിവരെയാണ് നര്‍കോട്ടിക് സെല്‍ഡി.വൈ. എസ്.പി ജസ്റ്റിന്‍ എബ്രഹാമും പിടികൂടി. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.രണ്ടുകിലോ എം.ഡി. എം. എ, കൊക്കൈയിന്‍, എല്‍. എസ്. ടി സ്റ്റാമ്പുകള്‍ തുടങ്ങിയ അത്യാധുനിക ലഹരി ഗുളികകള്‍ കണ്ണൂര്‍ നഗരത്തിലെ രണ്ടിടങ്ങളില്‍ നിന്നായി പിടികൂടിയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മയക്കുമരുന്ന് മൊത്തവ്യാപാരംനടത്തിയ കണ്ണൂര്‍ തെക്കിബസാര്‍ സ്വദേശി നിസാമിന്റെ ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും രണ്ടുലക്ഷം രൂപവീതം ദിവസവും നൈജീരിയന്‍ സ്വദേശികളായ ഷിബുസോര്‍, അസിഫ. ടി. കെമി എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതോടെ സംഭവത്തിന് പിന്നില്‍ അന്താരാഷ്ട്ര മാഫിയതന്നെ പ്രവര്‍ത്തിക്കുന്നതായി വ്യക്തമായത്.

rrest

കേസിലെ മുഖ്യപ്രതിയായ ജനീസിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ ബാംഗ്ലൂര്‍ യൂണിയന്‍ ബാങ്കില്‍ നൈജീരിയന്‍ സ്വദേശികളയ വിദ്യാര്‍ത്ഥികളുടെ പേരിലാണ് പണം ട്രാന്‍സര്‍ ചെയ്യുന്നതെന്നു വ്യക്തമാവുകയായിരുന്നു. ഇവര്‍ താമസിക്കുന്ന ബാംഗ്ലൂര്‍ ബനസവാടിയിലെ വീട്ടില്‍ അന്വേഷണം നടത്തിയതില്‍ ഷിബു സോറും ആസിഫയും നൈജീരിയയിലേക്ക് മടങ്ങിയതായി മനസിലായി. പ്രൈയിസ് എന്ന മറ്റൊരു പെണ്‍കുട്ടി പഠനം പൂര്‍ത്തിയാവാത്തതിനാല്‍ അതെ വീട്ടില്‍ താമസിക്കുന്നതയും മനസിലായി പ്രയിസിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ ഓരോ മൂന്ന് ദിവസത്തിലും മുപ്പത്തിനായിരം മുതല്‍ എണ്‍പതിനായിരം രൂപവരെ അവരുടെ അക്കൗണ്ടില്‍ വരുന്നതായി പ്രത്യേക അന്വേഷണസംഘത്തിന് വ്യക്തമാവുകയായിരുന്നു.

എന്നാല്‍ തനിക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമില്ലെന്നും നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നൈജീരിയന്‍ കറന്‍സിയായ നേരക്ക് പകരം ഇന്ത്യന്‍ കറന്‍സിയായ ഇന്ത്യന്‍ രൂപ നല്‍കുന്ന ഹുണ്ടി ഇടപാടുണ്ടെന്നു പറഞ്ഞൊഴിയുകയായിരുന്നു.എന്നാല്‍ പോലീസ് അവിടെ എത്തിയ സമയം അവരുടെ ഫോണിലെ മെസേജ്കളും ശബ്ദ സന്ദേശങ്ങളും മായ്ച്ചു കളഞ്ഞതയും മനസിലാക്കി.

Recommended Video

cmsvideo
    മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

    ഡിലീറ്റ് ചെയ്ത സന്ദേസങ്ങളും ശബ്ദങ്ങളും സാങ്കേതിക വിദ്യയുടെ സഹാതാല്‍ തിരിച്ചെടുത്തതോടെ മയക്കുമരുന്ന് വ്യാപാരിയുമായി പ്രയിസിന് നേരിട്ട് ബന്ധമുള്ളതായി വ്യക്തമാവുകയായിരുന്നു. മയക്കുമരുന്ന് വ്യാപാരിയുമായി ബാംഗ്ലൂരിലെ ഒരു ഷോപ്പിംഗ് മാളില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ കൂടി ഗൂഗിള്‍ ഡ്രൈവില്‍ നിന്നും തിരിച്ചെടുത്തതോടെ ഇവരുടെ കള്ളക്കളി പുറത്തായി. അതോടെ അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ പി.പി സദാനന്ദന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ ചാലാട് കേന്ദ്രീകരിച്ചു ഇന്റീരിയര്‍ ഷോപ്പു കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്‍പന നടത്തിയതിനാണ് ജനീസിനെയും ജാബിറിനെയും അറസ്റ്റ് ചെയ്തത്. ഇവര്‍ നേരത്തെ ഗോവയിലുണ്ടെന്നു തിരിച്ചറിഞ്ഞ പോലീസ് അവിടെയും അന്വേഷണം നടത്തിയിരുന്നു അസി. പോലീസ് കമ്മിഷണര്‍ സദാനന്ദനു പുറമെ . എ. എസ്. ഐ ചന്ദ്രശേഖരന്‍, സിദ്ധിഖ്,എസ്. ഐ മഹിജന്‍, റാഫി, എടക്കാട് എസ്. ഐ മഹേഷ് കണ്ടമ്പേത്ത്, കണ്ണപുരം എസ്. ഐ വിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+