കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ ജില്ലയിൽ കൊവിഡ് ബാധിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക്: ഷാർജയിൽ നിന്നെത്തിയ 11 വയസുകാരനും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ജില്ലയിൽ ഏറ്റവും പുതുതായി കൊവിഡ്‌ സ്ഥിരീകരിച്ച നാല്‌ പേരിൽ മൂന്ന് പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ. ഇതിൽ ഒരാൾ 11 വയസുള്ള കുട്ടിയാണ്. ഈ കുടുംബത്തിലെ ഒരാൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. നിസാമുദ്ദീനിൽ നിന്നും തിരിച്ചെത്തിയ മാടായി സ്വദേശിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ചെറുവാഞ്ചേരിയിലെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് കോവിഡ്‌ 19 സ്ഥിരീകരിച്ചത്. ഈ കുടുംബത്തിലെ 81 കാരന് രണ്ട് ദിവസം മുൻപ് രോഗം സ്ഥിരീകരിച്ചിരുന്നു. 11 വയസ്സുകാരനായ കൊച്ചുമകൻ 35 ഉം 32 ഉം വയസുള്ള രണ്ട് മക്കൾ എന്നിവർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 വയസ്സുകാരൻ മാർച്ച് 15 നാണ് ഷാർജയിൽ നിന്നും എത്തിയത്. മറ്റ് മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്.

കാറില്‍ ജീവിക്കുന്ന രണ്ട് ഡോക്ടര്‍മാര്‍... ഇവര്‍ക്ക് വട്ടല്ല; കൊവിഡ് രോഗികളെ ചികിത്സിക്കുന്നവര്‍കാറില്‍ ജീവിക്കുന്ന രണ്ട് ഡോക്ടര്‍മാര്‍... ഇവര്‍ക്ക് വട്ടല്ല; കൊവിഡ് രോഗികളെ ചികിത്സിക്കുന്നവര്‍

ബുധനാഴ്ച രോഗം സ്ഥിരീകരിച്ച മറ്റൊരാൾ നിസമുദ്ദീനിൽ നിന്നും എത്തിയ മാടായി സ്വദേശിയാണ്. ഇതോടെ കണ്ണൂരിൽ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം 60 ആയി. 9403 പേരാണ് വീടുകളിലും ആശുത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുന്നത്. അതേ സമയം ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച മാഹി ചെറു കല്ലായി സ്വദേശിയായ 71 കാരന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.

corona4-15

വൃക്ക തകരാറിൽ ആകുകയും കടുത്ത ന്യുമോണിയായും ഹൃദ്രോഗവുമാണ്‌ ആരോഗ്യ സ്ഥിതി ഗുരുതരമാക്കിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സായിൽ കഴിയുന്ന ഇദ്ദേഹം പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇതിനിടെ കണ്ണൂർ ജില്ലയിൽ നാലുപേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചതോടെ വീടുകളിലും ആശുപത്രിയിലും

ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 9403 ആയി ഉയർന്നു. ഇവരില്‍ 92 പേര്‍ ആശുപത്രിയിലും 9311 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 46 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 8 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 28 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 765 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 639 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 570 എണ്ണം നെഗറ്റീവാണ്. 126 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ജില്ലയില്‍ 56 പോസിറ്റീവ് കേസുകളുണ്ട്. ഇതില്‍ ഒരാള്‍ പുതുച്ചേരിയില്‍ ഉള്‍പ്പെടുന്ന മാഹി സ്വദേശിയാണ്.

ഇതേ സമയം കോവിഡ‌് പ്രതിരോധത്തിന്റെ ഭാഗമായി ന്യൂമാഹി പഞ്ചായത്തിൽ രണ്ടുദിവസം സമ്പൂർണ ലോക്ക്‌ഡൗൺ തുടങ്ങി. മുഴുവൻ സ്ഥാപനങ്ങളും വ്യാഴാഴ്ച്ച മുതൽ വെള്ളി ദിവസങ്ങളിൽ അടച്ചിട്ടു അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാൻ ക്രമീകരണം ഏർപ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങുന്നവരെ കർശനമായി നേരിടും. സമ്പൂർണ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ച കാര്യം പൊലീസ് അനൗൺസ‌്മെന്റിലൂടെ ജനങ്ങളെ അറിയിച്ചു. പോലീസ‌്, റവന്യൂ, പഞ്ചായത്ത‌്, ആരോഗ്യവകുപ്പ‌് ജീവനക്കാരും സന്നദ്ധ പ്രവർത്തകർക്കും മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ. സമ്പർക്ക പട്ടിക തയാറാക്കുന്നതിനായി പ്രത്യേകം മെഡിക്കൽ ടീം രണ്ട‌് ദിവസം പഞ്ചായത്തിലുണ്ടാവും. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ ബുധനാഴ‌്ച 14 കേസ്‌ രജിസ‌്റ്റർ ചെയ‌്തു.

അതിഥി തൊഴിലാളികൾക്കുള്ള അരിയും ആട്ടയും വ്യാഴാഴ‌്ച താമസസ്ഥലത്ത‌് എത്തിക്കുമെന്ന‌് പഞ്ചായത്ത‌് പ്രസിഡന്റ്‌ എ വി ചന്ദ്രദാസ‌് പറഞ്ഞു. ജില്ലാ പോലീസ‌് മേധാവി യതീഷ‌് ചന്ദ്ര, സബ‌് കലക്ടർ ആസിഫ‌് കെ യൂസഫ‌് എന്നിവർ ന്യൂമാഹിയിലെത്തി സ്ഥിതിഗതി വിലയിരുത്തി. ന്യൂമാഹിയോട‌് ചേർന്ന സ്ഥലമാണ‌് കോവിഡ‌് സ്ഥിരീകരിച്ച ചെറുകല്ലായി. ചൊക്ലി ടൗൺ എന്നിവടങ്ങമ്മിൽ സമ്പൂർണമായി അടച്ചിട്ടു പഞ്ചായത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന മറ്റു കടകൾ പകൽ ഒന്നുവരെ മാത്രമേ തുറക്കൂ. അത്യാവശ്യക്കാർക്ക‌് വീടുകളിൽ സാധനങ്ങൾ എത്തിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയതായി പ്രസിഡന്റ‌് വി കെ രാകേഷ‌് അറിയിച്ചു. പന്ന്യന്നൂർ പഞ്ചായത്തിൽ രണ്ടുദിവസങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. അവശ്യസർവീസ‌് ഒഴികെയുള്ളവർ പുറത്തിറങ്ങരുത‌്. അത്യാവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ സംവിധാനം ഏർപ്പെടുത്തി. ഇതിനായി പഞ്ചായത്തിൽ പ്രത്യേക ഹെൽപ‌് ഡെസ‌്ക‌് പ്രവർത്തിക്കും. ഇറച്ചി﹣-മത്സ്യ മാർക്കറ്റുകൾ 5 ദിവസം അടച്ചിടും.

English summary
Three new Covid 19 cases in Kannur including 11 year old boy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X