Get Updates
Get notified of breaking news, exclusive insights, and must-see stories!

കക്കൂസ് മാലിന്യം തള്ളാനെത്തിയപ്പോള്‍ തടഞ്ഞ പ്രദേശവാസിയെ ആക്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

തലശേരി: കണ്ണൂര്‍-തലശേരി ദേശീയ പാതയോരത്തെ കിഴുത്തള്ളിയില്‍ കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില്‍ തള്ളാനെത്തിയ സംഘത്തിലെ മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു. ടാങ്കര്‍ ലോറിയുമായി എത്തിയവരെ തടഞ്ഞ പ്രദേശവാസിയായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതിനാണ് പ്രതികളെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്ത്. പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച്ച പുലര്‍ച്ചെ കിഴുത്തള്ളി ബിവ്‌റേജ്‌സ് ഔട്ട്‌ലൈറ്റിന് സമീപമാണ് മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്നു തള്ളാന്‍ ശ്രമിച്ചത്. എറണാകുളം സ്വദേശി മാടച്ചേരി പറമ്പില്‍ ഷിഹാസ് ഷക്കീര്‍ (35) തമിഴ്‌നാട് തിരുനേല്‍വേലി സ്വദേശി ഷരണ്‍ രാജ (35) കണ്ണൂര്‍ സിറ്റി നാലു വയലിലെ സല്‍മാന്‍ ഫാരിസ് (30) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റുചെയ്തത്.

kannur

കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികള്‍ മാലിന്യം തള്ളുന്നത് തടയാന്‍ ശ്രമിച്ച താഴെ ചൊവ്വ സ്വദേശിയായ ടി. ഷാരുണിനെ (26) സ്‌ക്രു ഡ്രൈവര്‍ കൊണ്ടു തുടയ്ക്കു വയറിനും കാലിനും കുത്തി പരുക്കേല്‍പ്പിക്കുകയും ബോധപൂര്‍വ്വം കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് ഇന്ത്യന്‍ നീതിന്യായ സംഹിത പ്രകാരം വധശ്രമത്തിനാണ് കേസെടുത്തത്.

താഴെ ചൊവ്വ ബൈപ്പാസ് റോഡില്‍ പലയിടങ്ങളിലായി കക്കൂസ് മാലിന്യം തള്ളുന്നത് പതിവായ പശ്ചാത്തലത്തില്‍ ഇവരെ പിടികൂടാന്‍ നാട്ടുകാര്‍ രാത്രികാലങ്ങളില്‍ കാവല്‍ നില്‍ക്കുകയായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ച ടാങ്കര്‍ ലോറിയില്‍ മാലിന്യം തള്ളുന്നതിനിടെയാണ് ഷാരൂണിന്റെ നേതൃത്വത്തില്‍ ഇവരെ തടഞ്ഞു നിര്‍ത്തിയത്. ബൈക്കില്‍ രണ്ടു പേര്‍ ടാങ്കര്‍ ലോറിക്ക് എസ് കോര്‍ട്ടും നടത്തിയിരുന്നു.

അറസ്റ്റിലായവരെ കൂടാതെ ബഹനാസ് എന്നയാളും കണ്ടാലറിയാവുന്ന മറ്റൊരാളും അക്രമി സംഘത്തിലുണ്ടായിരുന്നുവെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പിടിയാലവര്‍ നാട്ടുകാരെ ആക്രമിച്ചു രക്ഷപ്പെടാനായി ശ്രമിച്ചുവെങ്കിലും വിവരമറിഞ്ഞെത്തിയ പൊലിസ് അറസ്റ്റുചെയ്യുകയായിരുന്നു. വന്‍കിട ആശുപത്രികളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും കൊണ്ടുവരുന്ന കക്കൂസ് മാലിനും പുഴകളിലും റോഡരികിലും തള്ളുന്നവന്‍ റാക്കറ്റിലെ സംഘമാണ് പിടിയിലായവരെന്ന് പൊലിസ് പറഞ്ഞു. ഇതുകാരണം പ്രദേശവാസികള്‍ കടുത്ത പകര്‍ച്ചവ്യാധി ഭീഷണിയിലാണ് കഴിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+