Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍തൃമതിയായയുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

തലശേരി: ജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന് ഈ റോഡ് സ്വദേശിനിയായ ഭര്‍തൃമതിയായയുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗത്തിന് ഇരിയാക്കിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍.

യുവതിയുടെ ബന്ധുവായ മലര്‍(39)നീലേശ്വരം താനക്കര ഹൗസില്‍ പി. വിജേഷ് (42), നീലേശ്വരം പേരോല്‍ സ്വദേശി എം.മുസ്തഫ (42) എന്നിവരെയാണ് എ.സി.പി.ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തില്‍ സിറ്റി സ്റ്റേഷന്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ.രാജീവ് കുമാറും ,എ.സി.പി.യുടെ സ്‌ക്വാഡംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ആഗസ്റ്റ് 27-നാണ് കേസിനാസ്പദമായ സംഭവം.

arrest

തമിഴ്‌നാട് ഈ റോഡ് സ്വദേശിനിയായ 32 കാരിയായ ഭര്‍തൃമതിയാണ് പീഡനത്തിനിരയായത്.യുവതിയുടെ ബന്ധുവായ മലര്‍ കണ്ണൂരില്‍ ജോലിക്കെന്ന് പറഞ്ഞ് തമിഴ്‌നാട്ടില്‍ നിന്നും ഇവരെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.പിന്നീട് മൂന്നംഗസംഘം 27ന് രാവിലെ യുവതിയെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ജോലികഴിഞ്ഞു ഇതേ ഓട്ടോയില്‍ മടങ്ങിവരുന്നതിനിടെയാണ് മഴകാരണം കാഞ്ഞിരയിലുള്ള ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടു കൊണ്ടുപോവുകയും ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയുമായിരുന്നു.

തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെഉപേക്ഷിച്ചു കടന്നുകളഞ്ഞുവെന്നാണ് പരാതി.യുവതിയുടെ ബന്ധുകൂടിയായ തമിഴ്‌നാട് സ്വദേശിനിയായ മലരിന്റെ ഒത്താശയോടെയാണ് പീഡനം നടന്നത്. മലരാണ് ഇവര്‍ക്കായി ഇടനിലക്കാരായി നിന്നതെന്നാണ് പൊലിസ് പറയുന്നത്.

സെറ്റില്‍ നിന്നും മൊട്ടിട്ട പ്രണയം; നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി

ഈ കേസില്‍ മറ്റൊരാളെയും പൊലിസ് സംശയിക്കുന്നുണ്ട്. യുവതി ഇയാള്‍ക്കെതിരെ മൊഴിനല്‍കിയിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ണൂര്‍ ഫസ്്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്നു പൊലിസ് അറിയിച്ചു. സംഭവത്തിനു ശേഷം കണ്ണൂരില്‍ നിന്നും ട്രെയിന്‍കയറി തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ലൊക്കേഷന്‍ നോക്കി മനസിലാക്കിയാണ് പൊലിസ് പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+