Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണ കേസിലെ പ്രതിക്ക് കൊ വിഡ്: എസ്.ഐ ഉൾപ്പെടെയുള്ള മൂന്ന് പേർ ക്വാറന്റീനിൽ പ്രവേശിച്ചു

പയ്യന്നൂര്‍: ബൈക്ക് മോഷണ കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതു കാരണം പൊലിസുകാർ ക്വാറന്റീനിൽ പ്രവേശിച്ചു. പയ്യന്നൂർ. ടൗണില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചു കടന്നുകളഞ്ഞ കേസില്‍ പ്രതി പിടിയില്‍. കാസര്‍കോട് ചട്ടഞ്ചാല്‍തെക്കീല്‍ മാങ്ങാട് പടിഞ്ഞാറേപ്പുറം ഹൗസില്‍ മുഹമ്മദ് നവാസി (31) നെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്.

ടൗണില്‍ എം.എം സെന്ററിന് സമീപം ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന തമിഴ്‌നാട് സ്വദേശി ബാബുവിന്റെ ഉടമസ്ഥതയുള്ള ബൈക്കാണ് മോഷണം പോയത്. കാസര്‍കോട് ജയിലില്‍ കഴിയുന്ന പ്രതിയെ കൊവിഡ് നെഗറ്റീവ് ആയതോടെ കസ്റ്റഡിയില്‍ വാങ്ങിയ പയ്യന്നൂര്‍ പോലിസ് ചോദ്യം ചെയ്യുകയും വൈദ്യ പരിശോധനക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവായതോടെ പയ്യന്നൂര്‍ സ്റ്റേഷനില്‍ നിന്നും പ്രതിയുമായി പോയ ഒരു എസ്.ഐയും രണ്ടു പോലിസുകാരും ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. ഇതിനിടെ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 554 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി.

corona15-15

ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 21,377 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 449 പേരും, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 29 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 11 പേരും, മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 10 പേരും, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ഒമ്പതുപേരുമാണ് രോഗമുക്തരായത്. മിംസ് കണ്ണൂര്‍, പ്രീമെടിക് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് അഞ്ചുപേര്‍ വീതവും മിംസ് കാലിക്കറ്റ്, സ്പോര്‍ട്സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും എംഐടി ഡിസിടിസി, ജിംകെയര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും എ.കെ.ജി ഹോസ്പിറ്റല്‍, ധനലക്ഷ്മി ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, ഇരിട്ടി സ്‌കൂള്‍ സി.എഫ്.എല്‍.ടി.സി, പാലയാട് സി.എഫ്.എല്‍.ടി.സി, ടെലി ഹോസ്പിറ്റല്‍ തലശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

താവക്കര സി.എഫ്.എല്‍.ടി.സി, തളിപ്പറമ്പ് സഹകരണ ആശുപത്രി, ഫയര്‍ഫോഴ്സ് ക്വാര്‍ട്ടേഴ്സ്, മൈന്റ് മാക്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍, എം.സി.സി, റീഹാബ് സെന്റര്‍, ജോസ്ഗിരി ഹോസ്പിറ്റല്‍, തലശ്ശേരി സഹകരണ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി. ബാക്കി 4337 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 111 പേര്‍ കൊവിഡ് മൂലം മരണമടഞ്ഞിരുന്നു. കണ്ണൂരിൽ ആരോഗ്യ പ്രവർത്തകർക്ക് കൊ വിഡ് ബാധിക്കുന്നത് കഴിഞ്ഞ കുറെ ദിവസങ്ങളായി കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആറു പേർക്കാണ് കൊ വിഡ് സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+