കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലീം ലീഗ് പ്രവർത്തകനെ അക്രമിച്ച കേസിലെ പ്രതിയെ പിടികൂടിയ മൂന്ന് പോലീസുകാർക്ക് കൊവിഡ്:

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ പോലീസുകാരിൽ കൊവിഡ് പടരുന്നു. ഇരിട്ടി പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. റിമാന്‍ഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയ മൂന്ന് പോലിസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ നിരീക്ഷണത്തിലായിരുന്നതിനാല്‍ പോലിസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല.

സ്മിത മേനോന്‍ വിവാദം: മുരളീധരന്റെ മന്ത്രിസ്ഥാനത്തിനും വെല്ലുവിളി? കേന്ദ്ര നേതൃത്വം എന്ത് ചെയ്യുംസ്മിത മേനോന്‍ വിവാദം: മുരളീധരന്റെ മന്ത്രിസ്ഥാനത്തിനും വെല്ലുവിളി? കേന്ദ്ര നേതൃത്വം എന്ത് ചെയ്യും

ഇരിട്ടിയിലെ കൂള്‍ബാര്‍ ഉടമയും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ ചള്ളിനികത്ത് റഫീഖ് ഉള്‍പ്പെടെ അഞ്ചുപേരെ അക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതിയില്‍ നിന്ന് ജയിലിലേക്ക് എത്തിക്കും മുമ്പ് നടത്തിയ പരിശോധയിലാണ് ഒരു പ്രതിക്ക് കൊവിഡ് പോസിറ്റീവായത്. ഇതിനെ തുടര്‍ന്ന് ഇവരെ കോടതിയില്‍ നിന്നും ജയിലിലെത്തിച്ച ഇരിട്ടി സ്‌റ്റേഷനിലെ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പോലിസ് ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തില്‍ പോയത്. ഇതില്‍ മൂന്ന് പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്.

 coronavaccine-displ

ഇതിനിടെ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 489 പേര്‍ കൂടി പുതുതായി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 9957 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 360 പേരും, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 36 പേരും പേരും, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 22 പേരും, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 16 പേരും, സ്പോര്‍ട്സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 11 പേരുമാണ് രോഗമുക്തരായത്. എ.കെ.ജി ഹോസ്പിറ്റല്‍, എം.ഐ.ടി ഡി.സി.ടി.സി എന്നിവിടങ്ങളില്‍ നിന്ന് ഏഴ് പേര്‍ വീതവും ധനലക്ഷ്മി ഹോസ്പിറ്റല്‍ നിരീക്ഷണത്തിലുണ്ട്.

, ഓള്‍ഡേജ് ഹോം എന്നിവിടങ്ങളില്‍ നിന്ന് നാലുപേര്‍ വീതവും എലൈറ്റ് റസിഡന്‍സി, തലശേരി ജനറല്‍ ആശുപത്രി, എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും രോഗമുക്തി നേടി. മുണ്ടയാട് സി.എഫ്.എല്‍.ടി.സി, ജിം കെയര്‍, നെട്ടൂര്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും പണിയന്‍പാറ ഗേള്‍സ് ഹോസ്റ്റല്‍, അങ്കമാലി ഫ്‌ളാറ്റ്, എസ്.എം.ഡി.പി ചെറുകുന്ന്, ഡീപോള്‍ സെന്റര്‍ തലശേരി, കണ്ണൂര്‍ ജില്ലാ ആശുപത്രി, ഹാജി ക്വാട്ടേഴ്‌സ് പുത്തൂര്‍കുന്ന്, ഹോട്ടല്‍ സ്‌കൈ പാലസ്, ഐ.എന്‍.എ ഏഴിമല, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

English summary
Three police officers tests Coronavirus positive in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X