കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും ജയില്‍ചാടാന്‍ ശ്രമം: പിടിയിലായത് മൂന്ന് പേര്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും ജയില്‍ചാടാന്‍ ശ്രമം. പാറാവുകാര്‍ക്കു നല്‍കുന്ന ചായയില്‍ മയക്കുഗുളിക ചേര്‍ത്തു ഉറക്കികിടത്തിയാണ് കുപ്രസിദ്ധ കൊലക്കേസ് പ്രതിയടക്കമുള്ള മൂന്നുപേര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചത്. എന്നാല്‍ ഗേറ്റുകടക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു വാര്‍ഡന്റെ മുന്‍പില്‍പ്പെട്ട ഇവര്‍ കുടുങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പളളിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ചാട്ടത്തിനായി മൂന്നുവിചാരണ തടവുകള്‍ ശ്രമിച്ചത്.

ഭാര്യയെക്കുറിച്ച് മിണ്ടാത്ത പ്രധാനമന്ത്രി, പേര് യശോദ ബെൻ, മറ്റൊന്നും അറിയില്ലെന്ന് മോദിഭാര്യയെക്കുറിച്ച് മിണ്ടാത്ത പ്രധാനമന്ത്രി, പേര് യശോദ ബെൻ, മറ്റൊന്നും അറിയില്ലെന്ന് മോദി

വിചാരണ തടവുകാരായ കാഞ്ഞങ്ങാട് സ്വദേശി റഫീഖ്, കാസര്‍കോട് തലപ്പാടിയില്‍ നിന്നുള്ള അഷ്‌റഫ് ഷംസീര്‍, ചീമേനി സ്വദേശി അരുണ്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.രക്ഷപ്പെടാനായി ഗേറ്റിന്റെ അടുത്തെത്തിയ ഇവരെ മറ്റൊരു ഉദ്യോഗസ്ഥന്‍ കണ്ടതോടെയാണ് പ്ലാന്‍ പൊളിഞ്ഞത്. ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സുകുമാരന്‍, അസി. പ്രിസണ്‍ ഓഫിസര്‍ യാക്കൂബ്,താത്കാലിക ജീവനക്കാരന്‍ പവിത്രന്‍ എന്നിവര്‍ക്കാണ രാത്രി ഡ്യൂട്ടിക്കിടെ അടുക്കള ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രതികള്‍ മയക്കുഗുളിക ചായയില്‍ കലര്‍ത്തി നല്‍കിയത്.

kannurcentraljail-

ജയിലിലെ അടുക്കളയില്‍ ജോലി ചെയ്തിരുന്ന മൂന്നുപേരും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്ക് ചായയുണ്ടാക്കി കൊടുക്കുന്ന പതിവുണ്ട്. ജയിലില്‍ മാനസികവിഭ്രാന്തികാണിക്കുന്ന തടവുകാര്‍ക്ക് നല്‍കാന്‍ മെഡിക്കല്‍ സറ്റോറില്‍ സൂക്ഷിച്ചിരുന്ന നെട്രാവെറ്റ്, ക്യൂടിപൈന്‍ എന്നീ മയക്കു ഗുളികകളാണ് പ്രതികള്‍ അടിച്ചു മാറ്റി പൊടിയാക്കി ചായയില്‍ കലര്‍ത്തി നല്‍കിയത്. ഇതു ചേര്‍ത്ത ചായകഴിഞ്ഞ ജയില്‍ ഉദ്യോഗസ്ഥന്‍മാര്‍ ചര്‍ദിക്കുകയും മയങ്ങുകയും ചെയ്തു. ഇതിനിടെയാണ് ഗേറ്റ് തുറന്ന് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ പ്ലാന്‍.രക്ഷപ്പെടാനായി ഗേറ്റിനുത്തുള്ള ടോയ്‌ലെറ്റില്‍ ഒളിച്ചു നിന്ന ദഇവര്‍ അസി. പ്രിസണ്‍ ഓഫിസര്‍ ബാബുവിന്റെ മുന്‍പില്‍പ്പെട്ടിരുന്നു പ്രതികള്‍ മൂവരും വെള്ളം തീര്‍ന്നതിനാല്‍ പൈപ്പ് ഓണക്കാനായി വന്നതെന്നു പറഞ്ഞ് അടുക്കളഭാഗത്തേക്കു തന്നെ തടിതപ്പി. ചായകുടിച്ച പാറാവുകാര്‍ക്കു ഭക്ഷ്യവിഷബാധയേറ്റിലെന്നു ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വ്യകതമായതിനെ തുടര്‍ന്ന് ജയില്‍ അടുക്കളയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ജയില്‍ സൂപ്രണ്ട് പരിശോധിക്കുകയായിരുന്നു. പ്രതികളിലൊരാളായ റഫീഖ് മടിക്കുത്തില്‍ നിന്നും ഒരു കടലാസ് പൊതിയെടുത്ത് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്ന ദൃശ്യം വ്യക്തമായി.

തുടര്‍ന്ന് മാറി മാറി ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റംസമ്മതിച്ചത്. ജയില്‍ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും തടവുചാടാന്‍ ശ്രമിച്ചതിനും മൂന്നുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ്് കേസെടുത്തിട്ടുണ്ട്. മൂവരെയും സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലുകളിലടച്ചു. ചീമേനിയില്‍ അധ്യാപികയെ കൊന്നു വീടു കൊള്ളടിച്ച കേസിലെ പ്രതിയാണ് അരുണ്‍ കുമാര്‍,റഫീഖും അഷറഫും കവര്‍ച്ചാക്കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്നവരാണ്. കേസില്‍ ആരും സഹായിക്കുകയോ, ജാമ്യത്തിലെടുക്കാന്‍ വരികയോ ചെയ്യാത്തതില്‍ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ലെന്ന തോന്നലാണ് പ്രതികളെ ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. ജയില്‍ മതില്‍ചാടി രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. തുടര്‍ന്നാണ് മറ്റൊരു പ്ലാന്‍ ആവിഷ്‌കരിച്ചത്. വിഷുദിവസം ചായയില്‍ മയക്കു മരുന്ന് കലര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അന്നു ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ചായകുടിക്കാത്ത ഓഫിസര്‍മാരായതിനാല്‍ നടന്നില്ല.

English summary
Three prisoners arrested during escape attempt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X