കണ്ണൂരില്‍ കാറിലെത്തി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചകേസ്: യുവാക്കള്‍ റിമാന്‍ഡില്‍!!
ഇരിട്ടി: കാറിലെത്തി അംഗവൈകല്യമുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ ഇരിട്ടി പൊലിസ് അറസ്റ്റുചെയ്തു. ഒന്നാംപ്രതിയായ ചാവശ്ശേരി ജംഷീറ മന്‍സിലില്‍ മുനവര്‍ എന്ന അന്‍വര്‍ (33), രണ്ടാം പ്രതി നടുവനാട് കണ്ണിക്കരിയിലെ മുഹമ്മദ് (33) എന്നിവരെയാണ് എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പായം വട്ട്യറയിലെ എരുമത്തടത്ത് വച്ചാണ് കഴിഞ്ഞ 11നു വൈകിട്ട് സ്കൂള്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥിനിയെ കാറിലെത്തിയ തട്ടിക്കൊïുപോകാന്‍ ശ്രമിച്ചത്. കാറിന്റെ നിറം ഒഴികെ കാറിന്റെ നമ്പറോ മറ്റു കാര്യങ്ങളോ കുട്ടികള്‍ക്ക് അറിയാമായിരുന്നില്ല.

പിന്നീട് കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എയും നല്കിയ പരാതിയെ തുടര്‍ന്നാണ് രണ്ടുപേരുടെ അറസ്റ്റിലേക്ക് എത്തിച്ചത്. പ്രദേശത്തെ സി.സി.ടി.വി കാമറകളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പരിശോധിച്ചാണ് പൊലിസ് കാറിലെത്തിയവരെ പിന്തുടര്ന്ന് പിടികൂടിയത്. തട്ടിക്കൊïുപോകാനുള്ള ശ്രമവും പോക്സോ കേസും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications