കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂട്ടിയിട്ട വീടുകള്‍ കുത്തിതുറന്ന് മോഷണം നടത്തുന്ന മൂന്നംഗസംഘം പിടിയില്‍; പിടിയിലായവര്‍ കൂത്തുപറമ്പില്‍ ഒരുഡസനോളം മോഷണങ്ങള്‍ നടത്തിയവര്‍!

  • By Desk
Google Oneindia Malayalam News

കൂത്തുപറമ്പ്: കൂത്തുപറമ്പിലും പരിസരങ്ങളിലും പൂട്ടിയിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ മൂന്നംഗ സംഘത്തെ കൂത്തുപറമ്പ് പൊലിസ് അറസ്റ്റുചെയ്തു. കൂത്തുപറമ്പ് സ്റ്റേഷന്‍ പരിധിയില്‍ ഒരു ഡസനോളം മോഷണ കേസുകളില്‍ ഉള്‍പ്പെട്ട പാതിരിയാട് കുറ്റിപ്പുറത്തെ എം. ധനീഷ് (35), പാതിരിയാട് പി.വി.എസ് കമ്പനിക്കു സമീപം പുല്ലമ്പ്രാല്‍വീട്ടില്‍ കെ. ജോബി(32), കോട്ടയം മംഗലോട്ടുചാലിലെ ആശാരിച്ചിക്കïി വീട്ടില്‍ എന്‍. ബൈജു (31) എന്നിവരെയാണ് കൂത്തുപറമ്പ് സി.ഐ എം.പി ആസാദ്, എസ്.ഐ സ്മിതേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റുചെയ്തത്.

<strong>പശ്ചിമ ബംഗാളിന്റെ പേര് മാറ്റം; കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തില്ല, ഭരണഘടനാ ഭേദഗതി ആവശ്യമാണെന്ന് എംഎച്ച്എ</strong>പശ്ചിമ ബംഗാളിന്റെ പേര് മാറ്റം; കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തില്ല, ഭരണഘടനാ ഭേദഗതി ആവശ്യമാണെന്ന് എംഎച്ച്എ

ഇവരില്‍ നിന്നും മോഷ്ടിച്ചതായ ആറ് എല്‍ഇ.ഡി. ടിവി, രïുപവന്‍ സ്വര്‍ണാഭരണം ലാപ്പ്‌ടോപ്പ്, കാമറ, ടാബ്, ഇന്‍വര്‍ട്ടര്‍, ഫാന്‍, ടോര്‍ച്ച്, മിക്‌സി, തുടങ്ങിയ സാധനങ്ങള്‍ കïെടുത്തു. പ്രതികള്‍ മോഷണത്തിന് ഉപയോഗിച്ചതായ മുളക് പൊടി, സ്‌ക്രൂഡ്രൈവര്‍, കൈ ഉറ, കട്ടിംഗ് പ്ലെയര്‍ തുടങ്ങിയവയും പിടികൂടി. മുഖ്യമായും പൂട്ടിക്കിടക്കുന്ന വീടുകള്‍ കുത്തിതുറന്നാണ് പ്രതികള്‍ മോഷണം നടത്തിവന്നത്. മാങ്ങാട്ടിടം പഞ്ചായത്തിലെ ശങ്കരനെല്ലൂര്‍, കൂത്തുപറമ്പ് പാറാല്‍ എന്നിവിടങ്ങളിലെ ഒട്ടേറെ വീടുകളിലാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മോഷണം നടന്നത്.

Theft case


ഒരേ നമ്പര്‍ പ്ലേറ്റ് രïു ബൈക്കുകള്‍ ഓടുന്നുïെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മോഷണക്കേസുകള്‍ക്ക് തുമ്പായത്. ധനേഷ് ആണ് ആദ്യം പൊലിസിന്റെ പിടിയിലായത്. വ്യാജ നമ്പര്‍ പ്ലേറ്റ് സഹിതമുള്ള ബൈക്ക് സഹിതം പൊലിസ് ഇയാളെ പിടികൂടിയപ്പോള്‍ ബൈക്കില്‍ നിന്നും മുളക് പൊടി, കൈയുറ തുടങ്ങി സാധനങ്ങള്‍ കïെത്തി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികള്‍ പിടിയിലായത്.

അന്വേഷണ സംഘത്തില്‍ എഎസ്ഐ. ബാബു, സിവില്‍ പൊലിസ് ഓഫിസര്‍മാരായ വിജിത്ത്, കെഎ സുധി, വിജിത്ത്, ഷിജോയ്, ബിജില്‍, നിഥിന്‍, പ്രദീപന്‍, സുനില്‍ എന്നിവരും ഉïായിരുന്നു. കതിരൂര്‍, പിണറായി, മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധികളിലും ഈയിടെയായി സമാന രീതിയില്‍ നടന്ന മോഷണ സംഭവങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് പങ്കുïോ എന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുï്. പ്രതികളെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റു കോടതി റിമാന്റു ചെയ്തു.

English summary
Three were arrested for robbery case in Koothuparamba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X