മക്കൾക്ക് ഐസ്ക്രീമിൽ വിഷം നൽകി: മൂന്നുവയസ്സുകാരി മരിച്ചു, അമ്മയും സഹോദരിയും ഗുരുതരാവസ്ഥയിൽ!!
കണ്ണൂർ: കണ്ണൂരിൽ അമ്മയും രണ്ട് പെൺമക്കളും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ മൂന്ന് വയസ്സുകാരി മരിച്ചു. ആഗസ്റ്റ് 27ന് രാത്രിയാണ് മൂന്നുപേരും ചേർന്ന് വിഷം കഴിച്ചത്. മക്കൾക്ക് ഐസ്ക്രീമിൽ വിഷം നൽകുകയായിരുന്നു. അൻസില അബോധാവസ്ഥയിലായതോടെ സ്വപ്നയാണ് ഇക്കാര്യം നാട്ടുകാരെയും പോലീസിനെയും അറിയിക്കുന്നത്. പയ്യാവൂർ നഗരത്തിൽ തുണിക്കട നടത്തിവന്നിരുന്ന സ്വപ്ന അനീഷു രണ്ട് പെൺമക്കളുമാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ ഇളയ മകൾ മൂന്നുവയസ്സുകാരിയായ അൻസില്ലയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് സുരേഷ് വിദേശത്താണ്.

വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതോടെ മൂന്ന് പേരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് മൂന്നുവയസ്സുകാരി മരിയ്ക്കുന്നത്. സ്വപ്നയുടേയും പതിനൊന്ന് വയസ്സ് പ്രായമുള്ള മൂത്ത മകളുടേയും നില ഗുരുതരമായി തന്നെ തുടരുകയാണ്. സ്ഥലം വാങ്ങുന്നതിനും വീട് വെക്കുന്നതിനുമായി ഇവർ പണം വാങ്ങിയിരുന്നുവെന്നും ഇതിന്റെ തിരിച്ചടവ് മുടങ്ങിയതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.












Click it and Unblock the Notifications