• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര ഉത്‌സവത്തിന് വ്യാഴാഴ്ച കൊടിയേറും; 14 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

  • By Desk

തളിപ്പറമ്പ്: ഉത്തര കേരളത്തിന്റെ പ്രസിദ്ധ ശ്രീകൃഷ്ണ ക്ഷേത്രമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ തുടക്കമാവും. തൃച്ചംബരം ക്ഷേത്രത്തില്‍ 14 ദിവസം നീണ്ടുനില്‍ക്കുന പ്രധാന ഉത്സവത്തിനു തുടക്കം കുറിച്ച് 7ന് രാവിലെ 9 മണിക്ക് സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ ഭജന നടക്കും. ഉച്ചയ്ക്ക് ഒന്നിനു കൊടിയേറ്റവും മഹാ അന്നദാനവും. രാത്രി 7.30ന് കലാസാംസ്‌കാരിക പരിപാടികള്‍ ചലച്ചിത്രതാരം രാഘവന്‍ ഉദ്ഘാടനം ചെയ്യും. മാണ്ഡ്യയില്‍ സുമലതയെ തഴഞ്ഞ് കോണ്‍ഗ്രസ്.... സീറ്റ് ജെഡിഎസ്സിന്, 10 സീറ്റ് ആവശ്യപ്പെട്ട് ദേവഗൗഡ
പ്രൊഫ. എം.പി. ലക്ഷ്മണന്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹ ഭാഷണം നടത്തും. സുവനീര്‍ പ്രകാശനം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എം. മുരളി പറശ്ശിനി മടപ്പുര മാനേജിംഗ് ട്രസ്റ്റി പി.എം. മുകുന്ദന്‍ മടയന് നല്‍കി നിര്‍വഹിക്കും. രാത്രി 10 മുതല്‍ സംഗീത സംവിധായകന്‍ ശരത്തിന്റെ സംഗീത കച്ചേരി. രാത്രി ഒന്നിനു മഴൂരില്‍ നിന്നും എഴുന്നള്ളത്ത്.

Thrichanbaram Sree Krishna temple

8ന് രാത്രി 7.30 ന് മാണി മാധവ ചാക്യാരുടെ ചാക്യാര്‍കൂത്ത്, നൃത്തനൃത്ത്യങ്ങള്‍. 9ന് രാത്രി കോലാട്ടവും ഇരട്ടക്കേളിയും. 10ന് രാത്രി ഒന്‍പതിന് ഭക്തി ഗാനസുധ. 11ന് ഓട്ടന്‍തുള്ളല്‍. 12ന് രാത്രി 10 മുതല്‍ അഷ്ട പദിയാട്ടം. രാത്രി 7.30 മുതല്‍ പൂക്കോത്ത് നടയില്‍ മിമിക്‌സ് സ്റ്റേജ് ഷോ. 13ന് രാത്രി 10 മുതല്‍ നൃത്തനൃത്ത്യങ്ങള്‍, രാത്രി 7.30 മുതല്‍ പൂക്കോത്ത് നടയില്‍ സുവര്‍ണ ഗീതങ്ങള്‍.

14ന് രാത്രി ഒന്‍പതു മുതല്‍ സംഗീതക്കച്ചേരി. പൂക്കോത്ത് നടയില്‍ രാത്രി 7.30 മുതല്‍ നാട്ടറിവ് പാട്ടുകള്‍. 15ന് രാത്രി പത്തിന് ട്രിപ്പിള്‍ തായമ്പക. പൂക്കോത്തു നടയില്‍ രാത്രി 7.30 മുതല്‍ നാടകം ജടായു. 16ന് പുലര്‍ച്ചെ നാലുമുതല്‍ പാണ്ടിമേളം, രാത്രി 10 മുതല്‍ നൃത്തനൃത്ത്യങ്ങള്‍. പൂക്കോത്തു നടയില്‍ രാത്രി 7.30 മുതല്‍ മൊട്ടമ്മല്‍ രാജന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മെഗാനൈറ്റ്. 18ന് രാത്രി നാടു വലംവയ്ക്കല്‍. 19ന് വൈകുന്നേരം ആറാട്ട്. 20ന് വൈകുന്നേരം കൂടിപ്പിരിയല്‍ ചടങ്ങോടെ ഉത്സവം സമാപിക്കും....

കണ്ണൂർ മണ്ഡലത്തിലെ യുദ്ധം
വർഷം
സ്ഥാനാർത്ഥിയുടെ പേര് പാർട്ടി തലം വോട്ട് വോട്ട് നിരക്ക് ഭൂരിപക്ഷം
2019
കെ സുധാകരൻ ഐ എൻ സി വിജയി 5,29,741 50% 94,559
P. K. Sreemathi Teacher സി പി എം രണ്ടാമൻ 4,35,182 41% 94,559
2014
പി കെ ശ്രീമതി ടീച്ചർ സി പി എം വിജയി 4,27,622 45% 6,566
കെ സുധാകരൻ ഐ എൻ സി രണ്ടാമൻ 4,21,056 45% 0
2009
കെ സുധാകരൻ ഐ എൻ സി വിജയി 4,32,878 50% 43,151
കെ കെ രാഗേഷ് സി പി എം രണ്ടാമൻ 3,89,727 45% 0

English summary
Thrichanbaram Sree Krishna temple festival

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more