കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തണ്ടർബോൾട്ടും പൊലിസും വനത്തിൽ തെരച്ചിൽ തുടങ്ങി. കർണാടക പോലീസിന്റെ സഹായം തേടും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊട്ടിയൂരിനടുത്തെ അമ്പായത്തോടിൽ ലഘുലേഖ വിതരണം ചെയ്യുകയും പോസ്റ്ററുകൾ ഒട്ടിക്കുകയും പ്രകടനം നടത്തുകയും ചെയ്ത മാവോയിസ്റ്റുകൾ കമ്പനി ദളത്തിൽ പെട്ട ഗ്രൂപ്പിൽ നിന്നാണെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പൊലിസ് റിപ്പോർട്ട് നൽകി. ജനുവരി 31ന് നടക്കുന്ന ഭാരത ബന്ദ് വിജയിപ്പിക്കുന്നതിനാണ് ഇവർ പരസ്യ പ്രചാരണത്തിനിറങ്ങിയതെന്നാണ് സൂചന. എന്നാൽ മാവോയിസ്റ്റുകൾ ചില റിസോർട്ടുകൾക്കും ക്വാറികൾകും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ കൊട്ടിയൂരിൽ കൂടുതൽ ദ്രുത കർമ്മ സേനയെ വിന്യസിച്ചിട്ടുണ്ട്.

 കലാകാരന്മാരുടെ ജീവിതം അങ്ങനയാണ്; എകെ ബാലൻ പറഞ്ഞ 'ആ' അപ്രിയസത്യത്തെ മോഹൻലാൽ അംഗീകരിത്തിരുന്നു! കലാകാരന്മാരുടെ ജീവിതം അങ്ങനയാണ്; എകെ ബാലൻ പറഞ്ഞ 'ആ' അപ്രിയസത്യത്തെ മോഹൻലാൽ അംഗീകരിത്തിരുന്നു!

കൊട്ടിയൂർ വനത്തിൽ ഇവർക്കായി തണ്ടർബോൾട്ട് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അമ്പായത്തോടിലിറങ്ങിയ മാവോയിസ്റ്റുകൾ കർണാടക ഉൾവനത്തിൽ നിണ്ടിയിട്ടുണ്ടാമെന്ന സൂചനയുണ്ട്. സംയുക്ത തെരച്ചിലിനായി കേരളാ പൊലിസ് കർന്നാടക വനംവകുപ്പിന്റെ സഹായം തേടിയുണ്ട്. ഇതു കൂടാതെ കൊട്ടിയൂർ വഴി പോകുന്ന വാഹനങ്ങളിലും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കൊട്ടിയൂർ, അമ്പായത്തോട്, കേളകം നെടുംപൊയിൽ എന്നിവടങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

moist-157

മാവോയിസ്റ്റുകൾ ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂരിലെ മലയോര മേഖലകളിലെ സ്റ്റേഷനുകളായ പേരാവൂർ., കൊട്ടിയൂർ ,ചെറുപുഴ, പയ്യാവൂർ, ശ്രീകണ്ഠാപുരം, ഇരിക്കൂർ പെരിങ്ങോം എന്നിവടങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം ഏർപ്പെടുത്തിയിട്ടുണ്ട് റിപ്പബ്ളിക് ദിനത്തിൽ മാവോയിസ്റ്റുകൾ അക്രമം നടത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.ഈ സാഹചര്യത്തിൽ ഇക്കുറി കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.

​ തിങ്കളാഴ്ച പുലർച്ചെ ആറു മണിയോടെയാണ് ആ​യു​ധ​ധാ​രി​ക​ളാ​യ നാ​ലം​ഗ സം​ഘം അമ്പായത്തോടിൽ എ​ത്തി​യ​ത്. ഒ​രു സ്ത്രീ​യും മൂ​ന്ന് പു​രു​ഷ​ൻ​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​ത്തി​യ​ത്. ഇവർല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ക്കു​ക​യും ചെ​യ്തു. പു​ല​ർ​ച്ചെ ആ​റോ​ടെ എ​ത്തി​യ സം​ഘം ആ​റ​ര​യോ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്. കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വ​ഴി​യി​ലൂ​ടെ​യാ​ണ് സം​ഘം ടൗ​ണി​ൽ എ​ത്തി​യ​ത്. തി​രി​ച്ച് ആ ​വ​ഴി പോ​കു​ക​യും ചെ​യ്തുവെന്നാണ് സൂചന ഇവരിൽ. മൂ​ന്നു പേ​രു​ടെ കൈ​ക​ളി​ൽ തോ​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. കോ​ട്ട​യ​ത്ത് നി​ന്നെ​ത്തി​യ അ​ന്ന ബ​സി​ലും അ​മ്പാ​യ​ത്തോ​ട് നി​ന്ന് പു​റ​പ്പെ​ടു​ന്ന ഡെ​ൽ​ന ബ​സി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഇവരോട് ത​ങ്ങ​ൾ മാ​വോ​യി​സ്റ്റു​കാളാണെന്ന് പ​രി​ച​യ​പ്പെടു​ത്തു​ക​യും ചെ​യ്തു. ജ​നു​വ​രി 31ന് ​ന​ട​ത്തു​ന്ന ഭാ​ര​ത് ബ​ന്ദ് വി​ജ​യി​പ്പി​ക്കു​ക. അ​ട്ട​പ്പാ​ടി​യിൽ ചി​ന്തി​യ ര​ക്ത​ത്തി​ന് പ​ക​രം വീ​ട്ടു​ക, ഓ​പ്പ​റേ​ഷ​ൻ സ​മാ​ധാ​ൻ ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ യു​ദ്ധം പ​രാ​ജ​യ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ലും ല​ഘു​ലേ​ഖ​യി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​ക്കെ​തി​രേ​യും പോ​സ്റ്റ​റി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലും അ​മ്പാ​യ​ത്തോ​ട് ടൗ​ണി​ൽ മാ​വോ​യി​സ്റ്റു​ക​ൾ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. കേ​ള​കം പോ​ലീ​സും ത​ണ്ട​ർ​ബോ​ൾ​ൾട്ടും മാസങ്ങളായി ക്യാംപ് ചെയ്യുന്ന സ്ഥലത്ത് മാവോയിസ്റ്റുകളിലിറങ്ങിയത് സർക്കാർ ഗൗരവകരമായാണ് കാണുന്നത്.

English summary
Thunderbolt and police starts search operation for maists in Kottiyur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X