കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാവലിപ്പുഴയിൽ വെള്ളം നിറഞ്ഞു; മാവോയിസ്റ്റ് പരിശോധനക്കെത്തിയ തണ്ടർബോൾട്ട് സംഘം കൊട്ടിയൂർ വനത്തിൽ കുടുങ്ങി, ഫയർഫോർസ് എത്തി സംഘത്തെ മറുകരയിലെത്തിച്ചു!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ബാവലിപ്പുഴയില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് വനത്തില്‍കുടുങ്ങിയ 12 തïര്‍ബോള്‍ട്ട് സേനാഗംങ്ങളെ ഫയര്‍ഫോഴ്‌സും രക്ഷാസേനയും കരയ്‌ക്കെത്തിച്ചു. പുഴയ്ക്കക്കരെ കൊട്ടിയൂര്‍ വനത്തിലാണ് ഇവര്‍ കുടുങ്ങിയത്. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇക്കരെ കടക്കാനാകാതെ വനത്തില്‍ കുടുങ്ങുകയായിരുന്നു.

<strong>ചന്ദ്രനൊപ്പം തലപ്പൊക്കത്തിൽ ഇന്ത്യ.. പ്രശംസ ചൊരിഞ്ഞ് നാസ, അന്തംവിട്ട് ആഗോള ലോകം, ഞെട്ടിച്ച് പാക് ജനത</strong>ചന്ദ്രനൊപ്പം തലപ്പൊക്കത്തിൽ ഇന്ത്യ.. പ്രശംസ ചൊരിഞ്ഞ് നാസ, അന്തംവിട്ട് ആഗോള ലോകം, ഞെട്ടിച്ച് പാക് ജനത

തിങ്കളാഴ്ച്ച രാത്രി എട്ടരയോടെയാണ് പേരാവൂര്‍ ഫയര്‍ഫോഴ്‌സെത്തി ഇവരെ ഇക്കരെ എത്തിച്ചത്. ഈ വനമേഖല മാവോവാദി ഭീഷണിയുള്ള മേഖലയായതിനാല്‍ തിരച്ചില്‍ നടത്താനെത്തിയ സേനാംഗങ്ങളാണ് വനത്തില്‍ കുടുങ്ങിയത്. തിങ്കളാഴ്ച്ച രാവിലെ വനത്തിലേക്ക് കടന്ന ഇവര്‍ വൈകിട്ടോടെ തിരിച്ചിറങ്ങാനായി എത്തിയപ്പോഴാണ് പുഴയില്‍ വെള്ളം നിറഞ്ഞത് കണ്ടത്.

Fire Force

തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. അമ്പായത്തോട്ടില്‍ കഴിഞ്ഞ പ്രളയത്തില്‍ ഉരുള്‍പ്പൊട്ടല്‍ നടന്ന സ്ഥലത്തിനോട് ചേര്‍ന്ന പ്രദേശത്തുകൂടിയാണ് ഇവരെ ഇക്കരെ എത്തിച്ചത്. ഗതിമാറി ഒഴുകിയതിനെത്തുടര്‍ന്ന് രïായാണ് പ്രദേശത്ത് പുഴ ഒഴുകുന്നത്. ഇതില്‍ കുടകന്‍ പുഴ എന്ന ഭാഗത്താണ് കൂടുതല്‍ വെള്ളം നിറഞ്ഞത്. അഗ്‌നിരക്ഷാസേന കുടകന്‍പുഴയ്ക്ക് കുറുകെ കയര്‍ കെട്ടി ഇവരെ ഇക്കരെ എത്തിക്കുകയായിരുന്നു.

English summary
Thunderbolt locked in Kotiyoor forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X