കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തുരുത്തി സമരം 500 ദിവസം പിന്നിട്ടു, രാഷ്ട്രീയ സമരമാക്കി ഏറ്റെടുത്ത് കോൺഗ്രസ്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: അഞ്ഞൂറ് ദിനം പിന്നിട്ട തുരുത്തി കോളനി'ക്കാരുടെ സമരം രാഷ്ട്രീയ വിഷയമാക്കി കോൺഗ്രസ്. ദേശീയപാതയുടെ പേരില്‍ പാപ്പിനിശ്ശേരി തുരുത്തി കോളനിയെ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സമരത്തിനു പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. തുരുത്തി സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പാപ്പിനിശ്ശേരി ചുങ്കം ദേശീയപാതയോരത്ത് നടന്ന കോൺഗ്രസ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൂതന പരാമർശം; ജി സുധാകരന് ക്ലീൻചിറ്റ് നൽകി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ, പെരുമാറ്റച്ചട്ടലംഘനമില്ലപൂതന പരാമർശം; ജി സുധാകരന് ക്ലീൻചിറ്റ് നൽകി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ, പെരുമാറ്റച്ചട്ടലംഘനമില്ല

അശാസ്ത്രീയമായ ബൈപാസ് അലൈന്‍മെന്റിലൂടെയാണ് കോളനി നിവാസികളെ ഒഴിപ്പിക്കുന്നത്. സംസ്ഥാനത്തെ പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് ദേശീയപാത അതോറിറ്റിക്കു മുമ്പാകെ അലൈന്‍മെന്റുകള്‍ സമര്‍പ്പിക്കുക. ഏതാനും വിഐപികളുടെ സമ്മര്‍ദ്ദം കൊണ്ടാണ് പാപ്പിനിശ്ശേരിയില്‍ മൂന്ന് പ്രാവശ്യം അലൈന്റ്‌മെന്റ് തിരുത്തിയിരിക്കുന്നത്. ഇത് കടുത്ത അനീതിയാണ്. സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഇതിന്റെ ഉത്തരവാദിയെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

kodikkunnil

ബൈപ്പാസ് അലൈന്‍മെന്റിലെ അശാസ്ത്രീയമായ വളവ് നിവര്‍ത്തി 29 ദലിത് കുടുംബങ്ങളെ രക്ഷിക്കുക എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ 500 ദിവസമായി പാപ്പിനിശ്ശേരി തുരുത്തിയില്‍ കുടില്‍കെട്ടി സമരം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ദളിത് ശക്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. സംരക്ഷണ സമിതി കണ്‍വീനര്‍ കെ. നിഷില്‍ കുമാര്‍ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, ആദിവാസി ഭൂസംരക്ഷണ സമിതി എം ഗീതാനന്ദന്‍, വി നാരായണന്‍, റഷീദ്, പ്രഭാകരന്‍ മാസ്റ്റര്‍, ശ്രീരാമന്‍ കൊയോന്‍, കെ രവീന്ദ്രന്‍, കെകെ അബ്ദുല്‍ ജബ്ബാര്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ഡോ. ഡിസുരേന്ദ്രനാഥ്, സി പുരുഷോത്തമന്‍, അഡ്വ. എസ്. കസ്തൂരി ദേവന്‍, ഇ ഗോപാലന്‍, പത്മനാഭന്‍ മൊറാഴ, കെ. ശശിധരന്‍ മാസ്റ്റര്‍ തുടങ്ങിയവർ സംസാരിച്ചു.

English summary
Thuruthi colony strike enters 500th day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X