കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തുരുത്തി ദേശീയപാതാവികസനം: സര്‍ക്കാര്‍ കള്ളക്കളി പുറത്തായെന്ന് സമരസമിതിക്കാര്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തുരുത്തികോളനി നിവാസിക്കാരുടെ കിടപ്പാടം ഒഴിപ്പിച്ചുള്ള ദേശീയ പാതാവികസനത്തിനു പിന്നിലെ ഗൂഢാലോചനയും കള്ളക്കളിയും പുറത്തായതായി സമരസമിതിക്കാര്‍ ആരോപിച്ചു. തുരുത്തിയിലെ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ടുള്ള ദേശീയപാത വികസനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പട്ടികജാതി,പട്ടിക ഗോത്ര വര്‍ഗകമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി ഐഎസ് ജില്ലാഭരണ കൂടത്തിനും ദേശീയ പാതാ അധികൃതര്‍ക്കും കത്തു നല്‍കിയതോടെയാണിത്.

 നടിയെ ആക്രമിച്ച കേസ്; വീഡിയോ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായി, നെഞ്ചിടിപ്പോടെ ദിലീപ്! നടിയെ ആക്രമിച്ച കേസ്; വീഡിയോ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായി, നെഞ്ചിടിപ്പോടെ ദിലീപ്!

ജില്ലാ കലക്ടര്‍, ദേശീയപാതാ അതോറിറ്റി പ്രൊജക്ട് ഡയരക്ടര്‍, ദേശീയപാത സൂപ്രണ്ടിങ് എന്‍ജിനീയര്‍, സെക്രട്ടറി പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവര്‍ക്കാണ് കമ്മീഷന്‍ ചെയമാന്‍ ബി. എസ്.മാവോജീ കത്ത് നല്‍കിയത്. ദേശീയപാതക്കു വേണ്ടി ആദ്യമെടുത്ത രണ്ട് അലൈന്‍മെന്റുകളും മാറ്റി പട്ടികജാതി കോളനിയിലൂടെ കൊണ്ടു പോകാനുള്ള വിജ്ഞാപനത്തിനെതിരെയാണ് സമരം തുടരുന്നത്.

thuruthi-1580

ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പരാതിയാണ് കോളനി നിവാസികള്‍ അധികൃതര്‍ക്കു നല്‍കിയത്. പരമാവധി നേരെ കൊണ്ടുപോകേണ്ട ദേശീയ പാതയില്‍ അലൈന്‍മെന്റ് മാറ്റി നാല് വളവുകള്‍ വരുത്തിയാണ് തുരുത്തി കോളനി ഭൂമിയിലൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ഇത് പരിശോധിക്കുന്നതിനാണ് കഴിഞ്ഞ ദിവസം നടന്ന സിറ്റിങിനു ശേഷം കമ്മീഷന്‍ ഇടപെട്ടത്. കമ്മീഷന്‍ ചെയര്‍മാന്‍ ബിഎസ് മാവോജീയും, ഉദ്യോഗസ്ഥരും, ലൈസണ്‍ ഓഫിസറായ അബ്ദുല്ലയും തുരുത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പ്രസ്തുത അലൈന്‍മെന്റില്‍ അപാകതകള്‍ കണ്ടെത്തുകയും പുനപരിശോധിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടത്.

നിര്‍ദ്ധിഷ്ട അലൈന്‍മെന്റില്‍ രണ്ട് കിലോമീറ്റര്‍ ചതുപ്പ് നിലമായ സ്ഥലത്ത് താമസിക്കുന്നത് പട്ടികജാതി കുടുംബങ്ങളാണെന്നും പണക്കാര്‍ താമസിക്കുന്ന സ്ഥലത്തൂടെയുള്ള ആദ്യം നിശ്ചയിച്ച അലൈന്‍മെന്റ് മാറ്റി കൊണ്ടാണ് വളവോടു കൂടിയാണ് തുരുത്തിയിലെ പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കുടിലിനു മുകളിലൂടെ നിര്‍ദ്ദിഷ്ട അലൈന്‍മെന്റ് കടന്നുപോകുന്നതെന്നും കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തു.

എന്നാല്‍ അലൈന്‍മെന്റ് നിശ്ചയിക്കുന്നതില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ടല്ല കമ്മീഷനെന്നും എന്നിരുന്നാലും അലൈന്‍മെന്റില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്താന്‍ കമ്മീഷന് കഴിഞ്ഞിട്ടുണ്ട്. വളവുകളും ചതുപ്പ് നിലങ്ങളും ഒഴിവാക്കി പട്ടികജാതി കുടുംബങ്ങളുടെ വീടുകള്‍ ഒഴിപ്പിക്കാതെ പരമാവധി നഷ്ടം കുറച്ചു കൊണ്ട് ആദ്യത്തെ അലൈന്‍മെന്റ് തന്നെ നിശ്ചയിക്കാന്‍ അധികൃതരോട് നിര്‍ദ്ദേശിക്കുകയാണ് കമ്മീഷന്‍ ചെയതിരിക്കുന്നത്.

ബൈപാസിന് വേണ്ടി പാപ്പിനിശ്ശേരി തുരുത്തി പട്ടിക ജാതി കോളനിയിലെ 18 വീടുകളും പുതിയില്‍ ഭഗവതി ക്ഷേത്രത്തിന്റെ ഒരു ഭാഗവുമാണ് ഇല്ലാതാവുക. ദേശീയപാതാ അതോറിറ്റി സര്‍വ്വേ നടത്തി ത്രീഡീ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടും സമരത്തില്‍ നിന്നും പിന്മാറാന്‍ കോളനി നിവാസികള്‍ തയ്യാറായിട്ടില്ല. കേന്ദ്ര മന്ത്രിമാരേയും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരേയും ഡല്‍ഹിയില്‍ വെച്ച് സമര സമിതി നേതാക്കള്‍ നേരിട്ട് കണ്ട് അശാസ്ത്രീയമായ അലൈന്‍മെന്റ് മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തുരുത്തികോളനിക്കാരുടെകോളനി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നിയമപരമായും ജനകീയമായും സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു.

English summary
Thuruthi protest: Peoples against government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X