കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായി സര്‍ക്കാരിന് ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടും: എൻഡിഎ കരുത്ത് കാട്ടുമെന്ന് തുഷാർ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: എന്‍എസ്എസിന്റെ സമദൂര നിലപാട് എന്‍ഡിഎയ്ക്ക് അനുകൂലമാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. വരുന്ന ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്രത്തിന് അനുകൂലവും പിണറായി സര്‍ക്കാരിന് എതിരെയുമാകുമെന്നാണ് പ്രതീക്ഷ. ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തു കാട്ടും. ഇന്ത്യയില്‍ എന്‍ഡിഎയുടെ ശക്തി വര്‍ധിച്ചു വരികയാണ്.

കർത്താർപൂർ ഇടനാഴി നവംബർ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ദിവസേന 5000 തീർത്ഥാടകർക്ക് അനുമതികർത്താർപൂർ ഇടനാഴി നവംബർ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ദിവസേന 5000 തീർത്ഥാടകർക്ക് അനുമതി

കേരളത്തിലും അതുണ്ടാവേണ്ടതുണ്ട്. അതിന് താഴെതട്ടില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും തുഷാര്‍ പറഞ്ഞു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന എസ്എന്‍ഡിപി യോഗം ജില്ലാ നേതൃ കണ്‍വെന്‍ഷനും അറിവ് പ്രോഗ്രാമും ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ച് ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചു. ശ്രീനാരായണ ഗുരുദേവന്റെ കാലഘട്ടത്തില്‍ മലബാറിലെ സമുദായക്കാര്‍ സാമ്പത്തികമായി മുന്നിലായിരുന്നെന്നും എന്നാല്‍ ഇന്ന് അവസ്ഥ മാറിയെന്നും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

thushar

അക്കാലത്ത് തെക്കന്‍ കേരളത്തെ അപേക്ഷിച്ച് മലബാറില്‍ ജാതീയ വിവേചനം കുറവായിരുന്നു. എന്നാല്‍ ഇന്നു മലബാറില്‍ ഈഴവര്‍ക്ക് തൊഴില്‍ പോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് അരിയാക്കണ്ടി അധ്യക്ഷനായി. പിടി മന്‍മഥന്‍ പ്രഭാഷണം നടത്തി.

English summary
Thushar Vellappally against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X