ഇരിട്ടിയില്‍ ഭീതി വിതയ്ക്കുന്ന കടുവയെ ആറളം ഫാമില്‍ കണ്ടെത്തി
ഇരിട്ടി: ഉളിക്കല്‍മേഖലയില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യം ആറളം ഫാമില്‍ നിന്നും ലഭിച്ചു. ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് കടുവ ഇപ്പോഴുള്ളത്.ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്. അനൂപ് തെങ്ങിന് മുകളില്‍ നിന്നാണ് മൊബൈലില്‍ ദൃശ്യം പകര്‍ത്തിയത്.
10 ദിവസത്തിനിടെ മൂന്ന് പഞ്ചായത്തുകളിലാണ് കടുവയുടെ സാന്നിധ്യം ഉണ്ടായത്. ഫാമിന് ചുറ്റും കാടുമൂടിയ പ്രദേശങ്ങളാണ്. അതുകൊണ്ടു തന്നെ ഇതിനെ വനത്തിലേക്ക് തുരത്തുകയെന്നത് ഏറെ ദുഷ്‌കരമാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി ഉളിക്കല്‍ മേഖലയില്‍ ഭീതി പരത്തിയ കടുവയെ തിരയുന്നത് വനം വകുപ്പ് അധികൃതര്‍ നിര്‍ത്തിയിരുന്നു.

ഉളിക്കല്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ ആറളം ഫാമിലേക്ക് കടന്നതോടെ വെട്ടിലായത്് ഫാമില്‍ ജോലി ചെയ്യുന്നതൊഴിലാളികളും ഇവിടെ വസിക്കുന്ന നൂറുകണക്കിന് ദളിത്്കുടുംബങ്ങളുമാണ്.ഫാമില്‍ കടുവ കയറിയതിനാല്‍ ഇനി തെരച്ചില്‍ നടത്തേണ്ടതില്ലെന്ന വാദമുയര്‍ത്തി വനംവകുപ്പ് ഇന്നലെ ഉച്ചയോടെ തിരച്ചില്‍ മാതിയാക്കി പോയി.
ഇതോടെ കാട്ടാനപ്പേടി കൂടാതെ കടുവയെയും ഭയക്കേണ്ട അവസ്ഥയിലായി ഇവിടെയുള്ള പാവങ്ങള്‍. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ പന്ത്രണ്ടു പേരാണ് ആറളം ഫാമില്‍ കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇപ്പോഴും ഇവര്‍ ജീവഭയത്തിലാണ്കഴിയുന്നത്. തൊട്ടടുത്ത കര്‍ണാടക വനത്തില്‍ നിന്നാണ് കാട്ടാനകളിലിറങ്ങി ഫാമില്‍ തമ്പടിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാമില്‍ വ്യാപകമായകൃഷിനാശമാണ് വരുത്തിവയ്ക്കുന്നത്.
ഇതുകാരണം കൃഷിയിറക്കാന്‍ കഴിയാത്ത സ്ഥലങ്ങള്‍ മൂന്നാള്‍ പൊക്കത്തിലുള്ള ഈറ്റക്കാടുകളായി മാറിയിരിക്കുകയാണ്. ഇതിനിടെയില്‍ കടുവ കയറിപ്പറ്റിയാല്‍ ഡ്രോണ്‍ പറത്തിയാല്‍ പോലും കണ്ടെത്താനാവില്ല. എന്നാല്‍ ഫാം വഴി പത്തുകിലേ മീറ്റര്‍ അകലെയുള്ള വന്യജീവി സങ്കേതത്തിലേക്ക് കടുവ പോയിക്കൊള്ളുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വനംവകുപ്പ്. അഥവാ പോയില്ലെങ്കില്‍ ആറളം ഫാം ആദിവാസി മേഖലയിലടക്കം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന ഉപദേശവും നല്‍കാന്‍ ഇവര്‍ മറന്നിട്ടില്ല.
അക്രമകാരിയെല്ലാഞ്ഞിട്ടു കൂടിയും തുടക്കത്തിലെ കടുവയെ മയക്കുവെടിവച്ചു പിടികൂടാന്‍ വനംവകുപ്പിന് കഴിഞ്ഞില്ലെന്ന ആരോപണം പ്രദേശവാസികള്‍ ഉയര്‍ത്തിയിരുന്നു. പടക്കം പൊട്ടിച്ചു കടുവയെ വനത്തിലേക്ക് തുരത്താന്‍ ശ്രമിച്ചതാണ് ജനവാസ കേന്ദ്രങ്ങളില്‍ കൂടുതല്‍ ദിവസങ്ങളില്‍ കടുവ തങ്ങാന്‍ ഇടയാക്കിയത്്.
എട്ട് ദിവസം ജനവാസമേഖലയെ ഭീതിയിലാഴ്ത്തിയ കടുവ ആറളം വന്യജീവി സങ്കേതത്തിലേക്ക് പോയെന്ന നിഗമനത്തില്‍ വനംവകുപ്പ് തിരച്ചില്‍ അവസാനിപ്പിച്ചു പെട്ടിയുമെടുത്തു മടങ്ങുമ്പോള്‍ ജനങ്ങളില്‍ ആശങ്ക ഇപ്പോഴും മാറിയിട്ടില്ല.കടുവയുടെ കാല്‍പ്പാട് പിന്തുടര്‍ന്നശേഷമാണ് ഈ നിഗമനത്തിലെത്തിയതെന്ന് കൊട്ടിയൂര്‍ റേഞ്ചര്‍ സുധീര്‍ നരോത്ത് അറിയിച്ചു. വ്യാഴം രാത്രി എടൂര്‍ ടൗണ്‍ റോഡില്‍ കടുവയുടെ കാല്‍പ്പാട് കണ്ടിരുന്നു.
വെള്ളിയാഴ്ച ചെടിക്കുളത്തെ കൊക്കോട്ടെ വയലിങ്കല്‍ ജിജിയുടെ പാടവരമ്പിലെ ചെളിയില്‍ പുതഞ്ഞനിലയിലും കാല്‍പ്പാടുകള്‍ കണ്ടെത്തി. വനപാലകര്‍ നടത്തിയ തിരച്ചിലില്‍ കൊക്കോട് പുഴയിറമ്പിലും അടയാളങ്ങള്‍ കണ്ടെത്തി. ഇതോടെ ആറളം ഫാം വഴി പത്ത് കിലോമീറ്റര്‍ അകലെയുള്ള വന്യജീവി സങ്കേതത്തിലേക്ക് കടുവ പോയെന്ന് അനുമാനിക്കാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.കഴിഞ്ഞ വെള്ളിയാഴ്ച്ച പകല്‍ പതിനൊന്നരയോടെയാണ് തിരച്ചില്‍ നിര്‍ത്തിയത്.
എട്ട് ദിവസം മുമ്പ് ഉളിക്കല്‍ പീടികക്കുന്നിലാണ് ആദ്യ കടുവാ സാന്നിധ്യമുണ്ടായത്. പായം, അയ്യങ്കുന്ന് പഞ്ചായത്ത് മേഖല വഴിയാണ് ആറളത്തെത്തിയത്.കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ പന്ത്രണ്ടു പേരാണ് ആറളം ഫാമില്‍ കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇപ്പോഴും ഇവര്‍ ജീവഭയത്തിലാണ്കഴിയുന്നത്. തൊട്ടടുത്ത കര്‍ണാടക വനത്തില്‍ നിന്നാണ് കാട്ടാനകളിലിറങ്ങി ഫാമില്‍ തമ്പടിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാമില്‍ വ്യാപകമായകൃഷിനാശമാണ് വരുത്തിവയ്ക്കുന്നത്.
ഇതുകാരണം കൃഷിയിറക്കാന്‍ കഴിയാത്ത സ്ഥലങ്ങള്‍ മൂന്നാള്‍ പൊക്കത്തിലുള്ള ഈറ്റക്കാടുകളായി മാറിയിരിക്കുകയാണ്. ഇതിനിടെയില്‍ കടുവ കയറിപ്പറ്റിയാല്‍ ഡ്രോണ്‍ പറത്തിയാല്‍ പോലും കണ്ടെത്താനാവില്ല. എന്നാല്‍ ഫാം വഴി പത്തുകിലേ മീറ്റര്‍ അകലെയുള്ള വന്യജീവി സങ്കേതത്തിലേക്ക് കടുവ പോയിക്കൊള്ളുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വനംവകുപ്പ്.












Click it and Unblock the Notifications