കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കള്ളിന് കടുത്ത ക്ഷാമം: കണ്ണൂരിൽ കളളു ഷാപ്പുകൾ ഭൂരിഭാഗവും തുറന്നില്ല

  • By Desk
Google Oneindia Malayalam News

ക​ണ്ണൂ​ർ: സർക്കാർ അനുമതി നൽകിയിട്ടും കള്ള് ചെത്താൻ എക്സൈസ് അനുമതി നൽകാത്തത് കാരണം ലോക് ഡൗൺ ഇളവ് ലഭിച്ചുവെങ്കിലും കള്ളുഷാപ്പുകൾ തുറക്കാനായിട്ടില്ല. സം​സ്ഥാ​ന​ത്തെ ക​ള്ളു​ഷാ​പ്പു​ക​ൾ ബുധനാഴ്ച്ച മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ക​ണ്ണൂ​രി​ലെ ഷാ​പ്പു​ക​ൾ അ​ട​ഞ്ഞു​ തന്നെ കിടക്കുകയാണ്.

കോണ്‍ഗ്രസ് വിട്ട് വന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനവും ഇല്ല; പകരം പുതിയ 'പണി' കൊടുത്ത് ബിജെപി! കോണ്‍ഗ്രസ് വിട്ട് വന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനവും ഇല്ല; പകരം പുതിയ 'പണി' കൊടുത്ത് ബിജെപി!

ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കള്ളുചെത്തിയാൽ മാത്രമേ ആവശ്യത്തിന് കള്ള് ഉൽപ്പാദിപ്പിക്കാൻ കഴിയുകയുള്ളൂ. എന്നാൽ മൂന്ന് ദിവസം മുൻപ് മാത്രമേ ചെത്തുതൊഴിലാളികളെ തെങ്ങിൽ കയറാൻ എക്സൈസ് അനുവദിച്ചുള്ളൂ. ഇതാണ് ഷാപ്പു തുറന്നെങ്കിലും കള്ളുവിതരണം ചെയ്യാതിരുന്നതിന്റെ കാരണമായി പറയുന്നത്.

 kannur-map-

ഇതു കൂടാതെ ജി​ല്ല​യി​ലെ ക​ള്ളു​ഷാ​പ്പു​ക​ളി​ലെ ലേ​ല ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തും കള്ളുഷാ​പ്പു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് മറ്റൊരു പ്ര​ധാ​ന ത​ട​സമായി പറയുന്നുണ്ട്. കൂ​ടാ​തെ തൊഴിലാളികളുടെ ല​ഭ്യ​ത കു​റ​വും ക​ള്ളു​ഷാ​പ്പു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​താ​യി ഷാ​പ്പ് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

ജി​ല്ല​യി​ലെ ക​ള്ള് ചെ​ത്തു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തെ​ങ്ങ് ഒ​രു​ക്കു​വാ​ൻ സ​മ​യം ല​ഭി​ക്കാ​ത്ത​താ​ണ് ക​ള്ളി​ന്‍റെ ല​ഭ്യ​ത കു​റ​വി​ന് പ്ര​ധാ​ന കാ​ര​ണം. ജി​ല്ല​യി​ൽ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ള്ള് ചെ​ത്തി​യെ​ടു​ക്കു​ന്ന സം​വി​ധാ​നം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​യ്ക്കാ​ൻ എക്സൈസ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.​

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തോ​പ്പി​ലെ തെ​ങ്ങി​ൻ കു​ല​ക​ൾ അ​ഴി​ച്ചി​ടു​ക​യും കു​ടം എ​ടു​ത്തു മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ പൂ​ർ​വ​സ്ഥി​തി​യാ​ക്കി​യി​ട്ട് നാ​ലു ദി​വ​സം മാ​ത്ര​മേ ആ​യു​ള്ളൂ. ഇ​നി പ​ഴ​യ​പ​ടി ക​ള്ള് ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ൽ ചു​രു​ങ്ങി​യ​ത് ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും വേ​ണ​മെ​ന്നാ​ണ് നാ​റാ​ത്തെ ക​ള്ള് ചെ​ത്തു തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. പാ​ല​ക്കാ​ട്ട് നി​ന്നു ജി​ല്ല​യി​ൽ ക​ള​ള് എ​ത്താ​റു​ണ്ടെ​ങ്കി​ലും ല​ഭ്യ​തക്കു​റ​വ് കാ​ര​ണം അ​തി​ന്‍റെ വ​ര​വ് പൂ​ർ​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ 385 ക​ള്ളു​ഷാ​പ്പ​ക​ളാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കൊവിഡ് ആശുപത്രിയിൽ മരിച്ച രോഗിയുടെ സംസ്കാരം കഴിഞ്ഞു: വീട്ടുകാരറിഞ്ഞത് നാല് ദിവസത്തിന് ശേഷംകൊവിഡ് ആശുപത്രിയിൽ മരിച്ച രോഗിയുടെ സംസ്കാരം കഴിഞ്ഞു: വീട്ടുകാരറിഞ്ഞത് നാല് ദിവസത്തിന് ശേഷം

ജില്ലയിൽ 94 കള്ളുഷാപ്പുകളാണ്‌ ബുധനാഴ്ച തുറന്നത്. മുഴുവൻ കള്ളുഷാപ്പുകളും ബുധനാഴ്‌ച മുതൽ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ജില്ലയിലെ ഭൂരിഭാഗം കള്ളുഷാപ്പുകളും ലേലത്തിൽ പോകാത്തതാണ്‌ പ്രശ്‌നം. എഴുപതു ഗ്രൂപ്പുകളിലായി 384 കള്ളുഷാപ്പുകളാണ്‌ ജില്ലയിലുള്ളത്‌. ഇതിൽ കൂത്തുപറമ്പിലെ രണ്ടും തലശേരിയിലെ ഒന്നും ഗ്രൂപ്പുകളിലായി 15 ഷാപ്പുകളുടെ വിൽപന മാത്രമാണ് നടന്നത്.


യൂത്ത് കോൺഗ്രസ് സമരത്തെ തുടർന്ന് ലേലം നിർത്തിവയ്‌ക്കുകയായിരുന്നു. ലേലം കൊള്ളാത്ത 79 ഷാപ്പുകൾ എക്‌സൈസ്‌ വകുപ്പ്‌ മാനേജ്മെന്റിലാണ്‌ താൽക്കാലികമായി ആരംഭിക്കുന്നത്‌. തളിപ്പറമ്പിലെയും ശ്രീകണ്‌ഠപുരത്തെയും അഞ്ചുവീതവും പാപ്പിനിശേരിയിലെ മൂന്നും പയ്യന്നൂരിലെ ഒന്നും ഗ്രൂപ്പുകളിലായാണ്‌ ഇത്രയും ഷാപ്പുകൾ. 14 ദിവസത്തേക്കാണ്‌ താൽകാലിക സംവിധാനം.

കൊവിഡുമായി ഏറ്റവും കൂടുതൽ നാളായി ചികിത്സയിൽ കഴിയുന്നത് കൊല്ലത്തെ വീട്ടമ്മ, 48 ദിവസം!കൊവിഡുമായി ഏറ്റവും കൂടുതൽ നാളായി ചികിത്സയിൽ കഴിയുന്നത് കൊല്ലത്തെ വീട്ടമ്മ, 48 ദിവസം!

ലേലം കൊള്ളാത്ത മറ്റു ഷാപ്പുകളും നിലവിലുള്ള ലൈസൻസികൾക്ക് താൽപര്യമില്ലെങ്കിൽ നടത്തിപ്പിന് തയ്യാറുള്ളവർക്ക് കൊടുക്കും. കുറഞ്ഞത്‌ ഏഴു ദിവസം ഇങ്ങനെ നടത്തിപ്പിന് കൊടുക്കാം. ലേലം നടന്നില്ലെങ്കിൽ ഇത് നീട്ടി കൊടുക്കാവുന്നതാണ്. ഷാപ്പ് വിൽപന നടത്തി വ്യവസായം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് യൂണിയനുകളുടെ ആവശ്യം.

ജില്ലയിൽ 384 ഷാപ്പുകളിലായി വിൽപ്പന തൊഴിലാളികളടക്കം 2958 തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമുണ്ട്. ‌ ഒന്നര മാസത്തിലേറെയായി ഇവർ തൊഴിൽ രഹിതരാണ്. ജില്ലയിൽ പ്രതിദിനം ശരാശരി 43,769 ലിറ്റർ കള്ളാണ് വിൽക്കുന്നത്.

കള്ള് വിൽപനക്ക്‌ എക്‌സൈസ് വകുപ്പ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെയാണ് പ്രവൃത്തി സമയം. ഷാപ്പിൽ ഇരുന്ന് കുടിക്കാൻ അനുവദിക്കില്ല. പാർസലായാണ് കള്ള് വിതരണം. ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ കള്ളാണ് പാർസലായി നൽകുക. സാമൂഹ്യ അകലം പാലിച്ച് അഞ്ചുപേർ മാത്രമേ ക്യൂവിൽ ഉണ്ടാകാവു. സാനിറ്റൈസർ, സോപ്പ് തുടങ്ങിയ സുരക്ഷാ നിബന്ധനകളും പാലിക്കണമെന്നും എക്സൈസ് നിർദേശിച്ചു.

English summary
Toddy shops in Kannur not opened after scarcity of toddy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X