Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരി സ്‌റ്റേഡിയത്തില്‍ കടക്കാനും ചുങ്കം: പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

തലശേരി: കോടികള്‍ മുടക്കി നവീകരിച്ച തലശേരി വി. ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്‌റ്റേഡിയം സാധാരണക്കാരായ കായിക പ്രേമികള്‍ക്ക് നഷ്ടമാവുന്നതായി പരാതി. ഇവിടെ വ്യായാമത്തിനും കായിക പരിശീലനത്തിനുമായി എത്തുന്നവര്‍ക്ക് 500രൂപ ഫീസ് ചുമത്താനുള്ളനഗരസഭയുടെ നീക്കമാണ് വിവാദമായത്.

തലശേരി നഗരത്തിലെ ഏഴു വിദ്യാലയങ്ങളിലെ കുട്ടികള്‍ കളിച്ചുവളര്‍ന്ന നഗരസഭാ സ്‌റ്റേഡിയമാണിത്.കഴിഞ്ഞ എട്ടുവര്‍ഷമായി ഇൗ സ്‌റ്റേഡിയം പുനര്‍നവീകരണത്തിന് അടച്ചിട്ട്. എന്നാല്‍ ഇപ്പോള്‍തുറന്നുകൊടുത്തപ്പോഴാണ് സ്‌റ്റേഡിയം പരിപാലനത്തിന്റെ പേരില്‍ പൊതുജനങ്ങളില്‍ നിന്നും ഫീസ് ഈടാക്കാന്‍ തീരുമാനിച്ചത്. പ്രഭാത നടത്തക്കാര്‍ക്ക് 250 രൂപ പ്രവേശനഫീസും 500പ്രതിമാസ ഫീസും ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്. തലശേരിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കളമില്ലാത്ത അവസ്ഥയാണിപ്പോള്‍. തലശേരിയില്‍ നടക്കേണ്ട കായിക മേളകള്‍ പുതുച്ചേരി സംസ്ഥാനത്തിലെ പള്ളൂരിലാണ് ഇപ്പോള്‍ നടത്തുന്നത്.

kerala

നഗരസഭാ സ്‌റ്റേഡിയം തങ്ങള്‍ക്ക് അന്യമായതോടെ സാധാരണക്കാരുടെ മക്കളുടെ കായിക പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്.സമ്പന്നരുടെ മക്കള്‍ക്ക് ടര്‍ഫുകളെ ആശ്രയിക്കാമെങ്കിലും മറ്റുള്ളവര്‍ക്ക് അതു അപ്രാപ്യമാണ്.കോടികള്‍ മുടക്കി നവീകരിച്ച സ്‌റ്റേഡിയം അശാസ്ത്രീയമായാണ് നിര്‍മിച്ചതെന്നു കായിക പ്രേമികള്‍ക്ക് പരാതിയുണ്ട്. അപാകതകളെ തുടര്‍ന്ന് ഓള്‍ ഇന്ത്യ വനിതാ സെവന്‍സ് ഫുട്‌ബോള്‍ തലശേരിക്ക് നഷ്ടമായതായും ആക്ഷേപമുണ്ട്.

തലശേരി നഗരസഭയിലെ ഫീസ് ചുമത്തലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. തലശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് അഡ്വ. കെ. എ ലതീഫ് ഉദ്ഘാടനം ചെയ്തു. തസ്‌ലിംചേറ്റം കുന്ന്, പാലക്കല്‍സഹീര്‍, കെ.പി അന്‍സാര്‍, ഷഹബാസ് കായ്യത്ത്, ടി.പി ഷാനവാസ്, ജംഷീര്‍മഹ്മൂദ് എന്നിവര്‍ സംസാരിച്ചു. കെ.സി ഷബീര്‍, മഹ്‌റൂഫ് മാണിയാട്ട്, ഗഫൂര്‍ ചാക്യത്ത് മുക്ക്, ഫസല്‍ ചേരിക്കല്‍, നവാസ് ചൊക്‌ളി, അഫ്‌സല്‍ കുന്നോത്ത്, നൗഷാദ് മേക്കുന്ന്, ഉമ്മര്‍ വടകര എന്നിവര്‍ നേതൃത്വം നല്‍കി. പതിറ്റാണ്ടുകളുടെ പഴക്കമുളള തലശേരി സ്‌റ്റേഡിയത്തില്‍ പ്രഭാത സവാരി നടത്തുന്നവര്‍ക്ക് ഫീസ് ഇൗടാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനംലജ്ജാകരമാണെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് ആരോപിച്ചു.

ഏതുകാര്യത്തിനും അഴിമതി മാത്രം നടത്തുന്ന ഭരണകര്‍ത്താക്കള്‍ വികസനത്തിന്റെ മറവിലാണ് കൊള്ള നടത്തുന്നതെന്ന് ഹരിദാസ് ആരോപിച്ചു.സംഭവത്തില്‍ ബി.ജെ.പി തലശേരിമണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസി. പി. ആര്‍ രാജന്‍, വൈസ് പ്രസി. ഹരിദാസ്, മണ്ഡലം ട്രഷറര്‍സുരേഷ്, മണ്ഡലംസെക്രട്ടറി നിഷാന്ത് എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+