തലശേരി ചിത്രകലാവിദ്യാലയത്തിലെ പീഢനം: കുറ്റാരോപിതനായ പ്രിന്‍സിപ്പല്‍ ഒളിവില്‍ പോയി
കണ്ണൂര്‍: തലശേരിചിത്രകലാവിദ്യാലയത്തിലെ ജീവനക്കാരിയായ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ പ്രിന്‍സിപ്പല്‍ ഒളിവില്‍ പോയി.
തലശേരി ചിത്രകലാവിദ്യാലയത്തിലെ പീഡനവുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ പ്രതിയായ പ്രിന്‍സിപ്പല്‍ രവീന്ദ്രനാണ് പൊലിസ് അന്വേഷണമാരംഭിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയത്. പൊലിസ് അന്വേഷണം നടത്തുന്നതിനിടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി വിവരമുണ്ട്. പ്രിന്‍സിപ്പാലിനെ തല്‍സ്ഥാനത്തു നിന്നും
നീക്കം ചെയ്തതായി ചിത്രകലാവിദ്യാലയം എതിക്‌സ് കമ്മിറ്റി അറിയിച്ചിട്ടുണ്ടെങ്കിലും പീഡനവിവരം നേരത്തെ അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന യുവതിയുടെ പരാതില്‍ സ്ഥാപന നടത്തിപ്പുകാരായ കണ്ണൂര്‍ ജില്ലയിലെ തലമുതിര്‍ന്ന ചിത്രകാരന്‍ ഉള്‍പ്പെടെയുള്ളവക്കെതിരെയും കേസുണ്ട്.

സ്്ഥാപനത്തില്‍ പരാതിക്കാരിയായ യുവതിയെ ക്ലര്‍ക്കായി ഇല്ലാത്ത തസ്തികയുണ്ടാക്കി നിയമിക്കുകയായിരുന്നുവെന്നും ഇവരെ സ്ഥിരപ്പെടുത്തുമെന്നും പ്രമോഷന്‍ നല്‍കുമെന്നും വാഗ്ദ്ധാനം ചെയ്തുകൊണ്ടു വഴിവിട്ട രീതിയില്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്നും എത്തിക്‌സ് കമ്മിറ്റികണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സ്്ഥാപനത്തിലെ ഭരണസമിതി അംഗങ്ങളുംമറ്റു ജീവനക്കാരുമുള്‍പ്പെടെ ഒന്‍പതുപേര്‍ക്കെതിരെ പൊലിസ് ചുമത്തിയ കേസ് അവരെ വീട്ടില്‍ പോയി സംസാരിച്ചുവെന്ന കുറ്റത്തിനാണ്.
സ്ഥാപനത്തിന് അപകീര്‍ത്തികരമായ രീതിയിലുള്ള പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രമുഖ ചിത്രകാരന്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം യുവതിയുടെ വീട്ടിലെത്തി അനുനയ ശ്രമം നടത്തിയത്. കേസ് പിന്‍വലിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഇതു പിന്നീട് പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയായി മാറുകയായിരുന്നു. ചക്കരക്കല്‍ പൊലിസിലാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ ഇവരുടെ മൊഴി വീണ്ടുമെടുത്തതിനു ശേഷം കേസ് തലശേരി ടൗണ്‍ പൊലിസ് സ്‌റ്റേഷനിലേക്കു മാറ്റുമെന്നുപൊലിസ് അറിയിച്ചു. സംഭവത്തിനു ശേഷം പ്രിന്‍സിപ്പല്‍ ഒളിവിലാണ്.കുറ്റാരോപിതനായ ഇദ്ദേഹം യുവതിയുടെ ഫോണിലേക്ക് അയച്ച സന്ദേശങ്ങള്‍ ഉള്‍പ്പെടെ പൊലിസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രിന്‍സിപ്പില്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും തന്റെ പരാതി സ്ഥാപനമേധാവികള്‍ പൂഴ്ത്തിയെന്നും ഇവര്‍ പൊലിസിന് നല്‍കിയി പരാതിയില്‍പറയുന്നുണ്ട്.പ്രിന്‍സിപ്പാലിനെ രക്ഷിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതിനായി തന്നെ വീട്ടില്‍ വന്നു കേസ് ഒഴിവാക്കാനായി വീട്ടില്‍ വന്നു ഭീഷണിപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരെയും പരാതി നല്‍കിയത്.












Click it and Unblock the Notifications