തോട്ടട ഇഎസ്‌ഐ ആശുപത്രിയുടെ സമഗ്ര വികസനത്തിന് ശുപാര്‍ശ ചെയ്യും: വി രാധാകൃഷ്ണന്‍
തലശേരി: തോട്ടട ഇഎസ്‌ഐ ആശുപത്രിയുടെ സമഗ്ര വികസനത്തിന് ആവശ്യമായ ശുപാര്‍ശ കേന്ദ്ര ഇഎസ്‌ഐ ബോര്‍ഡിന് കൈമാറുമെന്ന് ഇഎസ്‌ഐ ബോര്‍ഡ് മെമ്പറും ബിഎംഎസ് ദേശീയ സെക്രട്ടറിയുമായ വി രാധാകൃഷ്ണന്‍ പറഞ്ഞു. തോട്ടടയിലെ ഇഎസ്‌ഐ ആശുപത്രി സന്ദര്‍ശിച്ച് രോഗികളോടും ഉദ്യോഗസ്ഥരോടും ആശുപത്രി സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോട്ടട ഇഎസ്‌ഐ ആശുപത്രിയെ ന്നെത നിലവാരത്തിലേക്കുയര്‍ത്താനാണ് കോര്‍പറേഷന്‍ ശ്രമിക്കുന്നത്. 50 കിടക്കകളുള്ള ആശുപത്രിയെ 100 കിടക്കയായി ഉയര്‍ത്താനുള്ള സൗകര്യം ഇവിടെയുണ്ട്. അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചാലേ കൂടുതല്‍ രോഗികര്‍ക്ക് പ്രവേശിപ്പിക്കാനാകൂ. മറ്റ് ആശുപത്രികളില്‍ റഫര്‍ ചെയ്യുന്ന രീതി മാറ്റിയെടുക്കാനാവണം.

തോട്ടട ഇഎസ്‌ഐയില്‍ എത്തുന്ന രോഗികള്‍ക്കുള്ള മരുന്ന് ഇവിടെ നിന്ന് തന്നെ നല്‍കാനുള്ള നടപടി അടിയന്തിതിരമായി സ്വീകരിക്കും. നിലവില്‍ ആശുപത്രി ഫാര്‍മസിയില്‍ നിന്ന് മരുന്ന് നല്‍കാനായി ജീവനക്കാരനെ നിയമിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് കീഴില്‍ വരുന്നവര്‍ക്ക് തൃപ്തികരമായ സേവനം ലഭ്യമാക്കാന്‍ ഇഎസ്‌ഐ കോര്‍പറേഷന്‍ പ്രതിജ്ഞാബദ്ധമാണ്. തൊഴിലാളിക്കും കുടുംബത്തിനും പ്രതിവര്‍ഷം ആളോഹരി പത്ത് ലക്ഷം രൂപയുടെ ചികിത്സാ സഹായം നല്‍കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സംവിധാനമാണ് ഇഎസ്‌ഐ എന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പതിനൊന്ന് ഇഎസ്‌ഐ ആശുപത്രികളില്‍ ഏറ്റവും മോശമായ സ്ഥിതിയിലുളള ആശുപത്രികളില്‍ ഒന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള തോട്ടടയിലെ ആശുപത്രി. അമ്പത് പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുളള ആശുപത്രിയില്‍ ഒമ്പതോ പത്തോ പേരാണ് നിലവില്‍ ചികിത്സയിലുളളത്. 53,000 തൊഴിലാളികള്‍ കണ്ണൂരിലും 11,000 പേര്‍ കാസര്‍കോട് ജില്ലയിലും ഇഎസ്‌ഐയില്‍ അംഗങ്ങളാണ്. ഇവരും ഇവരുടെ കുടുംബവും ചേര്‍ന്ന് രണ്ട്‌ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ ആശുപത്രിക്ക് കീഴിലുണ്ട്.
എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടേയും എണ്ണ കുറവ് കാരണം തൊഴിലാളികള്‍ ചികിത്സതേടി എത്താത്ത സാഹചര്യമാണ്. മാത്രമല്ല രാവിലെ 8മണിമുതല്‍ 1മണിവരെ മത്രമാണ് ഒപി സൗകര്യം ഉളളത്. ഇതിനെല്ലാം പരിഹാരം കാണേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ആശുപത്രിയുടെ ചുമതലയുളള സംസ്ഥാഥാന തൊഴില്‍ വകുപ്പിനും ഇഎസ്‌ഐ കോര്‍പ്പറേഷനും വിശദമായ റിപ്പോര്‍ട്ട് ബോര്‍ഡ് അംഗമെന്ന നിലയില്‍ അടുത്ത ദിവസംതന്നെ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ പലവിധത്തിലുളള നവീകരണ പ്രവര്‍ത്തനങ്ങളും തോട്ടടയിലെ ആശുപത്രിയില്‍ നടന്നു വരുന്നുണ്ട്. നവീകരണത്തിനായി കൂടുതല്‍ തുക അനുവദിക്കാന്‍ കോര്‍പ്പറേഷനോടും സര്‍ക്കാരിനോടും ആവശ്യപ്പെടും. കണ്ണൂര്‍-കാസര്‍കോട് ജില്ലയില്‍ വളരെ കുറച്ച് സ്ഥാപനങ്ങള്‍ മാത്രമാണ് തൊഴിലാളികളെ ഇഎസ്‌ഐയില്‍ അംഗമാക്കിയിട്ടുളളൂ. 21000 രൂപയില്‍ ചുവടെ ശബളമുളള പത്ത് തൊഴിലാളികളെങ്കിലുമുളള സ്ഥാപനങ്ങളിലെ തൊഴിലാളികളെയെല്ലാം നാമമാത്രമായ മാസതുകയടച്ച് ഇഎസ്‌ഐയില്‍ അംഗമാക്കാവുന്നതാണ്.
എന്നാല്‍ നല്ലൊരു വിഭാഗം സ്ഥാപനങ്ങളും ഈ സൗകര്യം തൊഴിലാളികള്‍ക്ക് ചെയ്തു കൊടുക്കാത്ത സാഹചര്യമുണ്ട്. ഇത്തരത്തിലുളള സ്ഥാപനങ്ങളിലെ അര്‍ഹരായ തൊഴിലാകളെ മുഴുവന്‍ ഇഎസ്‌ഐയില്‍ അംഗമാക്കാന്‍ പ്രത്യേക കാമ്പയിന്‍ നടത്താനുളള നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് സി.വി. തമ്പാന്‍, സെക്രട്ടറി എം. വേണുഗോപാല്‍ എന്നിവരും അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications