കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആനക്കുളം സൗന്ദര്യവത്കരണം വിഷയത്തിൽ ടൂറിസം വകുപ്പുമായി കോർപറേഷൻ ഇടയുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ആനക്കുളം സൗന്ദര്യവത്കരണ വിഷയത്തിൽ ടുറിസം വകുപ്പുമായി കണ്ണൂർ കോർപറേഷൻ അധികൃതർ ഇടയുന്നു. കുളം സൗന്ദര്യവൽക്കരണം നടത്തിയതിന് ശേഷം തിരിച്ച് നല്‍കണമെന്ന് മേയര്‍ ടി ഒ മോഹനൻകോർപറേഷൻ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. വിനോദ സഞ്ചാര വകുപ്പ് പൊതുജനങ്ങള്‍ക്ക് ഹൃദ്യമാകുന്ന തരത്തില്‍ ആനക്കുളം സൗന്ദര്യവത്കരണം നടത്തുവാന്‍ തീരുമാനിച്ചിരുന്നു. ആനക്കുളം നന്നാക്കുന്നതിന് പ്രസ്തുത സ്ഥലം വിനോദ സഞ്ചാരവകുപ്പിന് ഉപാധികളോടെ നല്‍കണമെന്ന ആവശ്യപ്പെട്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് കത്ത് നല്‍കി.

വൈദികനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടു: വിശ്വാസിയെ പള്ളിമേടയിൽ വെച്ച് തല്ലിച്ചതച്ചതായി പരാതിവൈദികനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടു: വിശ്വാസിയെ പള്ളിമേടയിൽ വെച്ച് തല്ലിച്ചതച്ചതായി പരാതി

ഈ കത്ത് ബുധനാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്ക് വന്നപ്പോഴായിരുന്നു സൗന്ദര്യവത്കരണത്തിന് നല്‍കാമെന്നും സൗന്ദര്യവത്കരണത്തിന് ശേഷം കോര്‍പ്പറേഷന് തന്നെ തിരിച്ച് നല്‍കണമെന്നും മേയര്‍ നിര്‍ദ്ദേശിച്ചത്. ദേശീയ പാതയില്‍ നിര്‍മിക്കുന്ന ഫ്ളൈ ഓവര്‍ ബ്രിഡ്ജ് പണിയുന്നതുമായ ബന്ധപ്പെട്ട കമ്മിറ്റിയില്‍ പ്രതിപക്ഷ കൗണ്‍സിലറെ ഉള്‍പ്പെടുത്തിയില്ല എന്ന പരാതി പ്രതിപക്ഷ കൗണ്‍സിലല്‍ പി കെ അന്‍വര്‍ ഉന്നയിച്ചു. ഇത്തരം കാര്യങ്ങളില്‍ മേയര്‍ നിക്ഷ്പക്ഷമായി പെരുമാറുന്നു എന്നും അന്‍വര്‍ ആരോപിച്ചു.

 corporation-15

എന്നാല്‍ ആരോപണം താങ്കളുടെ വ്യക്തിപരമായ കാര്യമാണെന്നും അതിന് മറുപടി അര്‍ഹിക്കുന്നില്ലെന്നും മേലെ ചൊവ്വ അണ്ടര്‍പാത്ത് നിര്‍മാണവുമായി ബന്ധപ്പെട്ട കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ രണ്ട് കൗണ്‍സിലര്‍മാര്‍ ഒന്ന് ഭരണപക്ഷത്തെയും മറ്റൊന്ന് പ്രതിപക്ഷത്തെയുമാണെന്ന് മേയര്‍ വ്യക്തമാക്കി. അനാവശ്യമായുള്ള അവകാശ വാദം ശരിയല്ലെന്ന് മേയര്‍ പറഞ്ഞതോടെ വിഷയത്തില്‍ കടുംപിടുത്തം പിടിക്കാതെ പ്രതിപക്ഷം പിന്‍മാറി. കോര്‍പ്പറേഷന്‍റെ കീഴിലുള്ള താവക്കരയിലെ വനിതാ ഹോസ്റ്റലിന്‍റെ നടത്തിപ്പിന് വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സിലില്‍ തീരുമാനിച്ചു.

ഹോസ്റ്റലിന്‍റെ നടത്തിപ്പ് കാലാവധി നീട്ടണമെന്ന അപേക്ഷ പരിഗണിക്കുന്നതിനിടെ കൗണ്‍സിലറായ കെ.എം. സാബിറയാണ് വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിക്കനുള്ള ആവശ്യം ഉന്നയിച്ചത്. 32 അജണ്ടകള്‍ യോഗം അംഗീകരിച്ചു. യോഗത്തില്‍ മേയര്‍ ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു. മാര്‍ട്ടിന്‍ ജോര്‍ജ്, സുരേഷ് ബാബു എളയാവൂര്‍, പി.കെ. അന്‍വര്‍, ടി. രവീന്ദ്രന്‍, കെ.എം. സാബിറ, മുസ്ലിഹ് മഠത്തില്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുപ്രണ്ടിംഗ് എൻജിനിയറായി പുതുതായി ചുമതലയേറ്റെടുത്ത ബീനയെ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി.

English summary
Tourism department and Kannur corporation on a clash over construction activities in Anakkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X