മാതമംഗലത്തെ കോളേജ് വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് കത്തിനശിച്ചു: ഒഴിവായത് വൻദുരന്തം
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മാതമംഗലത്തു നിന്നും ബി.എഡ് കോളേജ് വിദ്യാർത്ഥികളുമായി പഠനയാത്രയ്ക്കു പോയ ടൂറിസ്റ്റ് ബസ് കത്തിനശിച്ചു.
മാതമംഗലം കുറ്റൂർ ജേബീസ് ട്രെയിനിംങ് കോളേജ് ഓഫ് ബിഎഡ് കോളേജിൽ നിന്നും പഠനയാത്ര കഴിഞ്ഞ് മടങ്ങും വഴി ഓൾഡ് ഗോവ ഗോവ ബെൻസാരിക്ക് സമീപമുള്ള റോഡിൽ വെച്ചാണ് ബസ് കത്തി നശിച്ചത്.
വിദ്യാർത്ഥികളുടെ രക്ഷിതാക്കളും മറ്റും യാതൊരു തരത്തിലും ഭയപ്പെടേണ്ട എന്നും വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും കോളേജ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് 37 വിദ്യാർഥികളും മൂന്ന് അധ്യാപകരുമടങ്ങുന്ന സംഘം രണ്ടു ദിവസത്തെ പഠനയാത്രക്ക് മാതമംഗലംകുറ്റൂരിൽ നിന്നും പുറപ്പെട്ടത്. യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഓൾഡ് ഗോവ ഗോവ ബെൻസാരിക്ക് സമീപം അപകടമുണ്ടായത്.

യാത്ര കഴിഞ്ഞ് മടങ്ങവെ ഓൾഡ് ഗോവയുടെ അടുത്തുള്ള ബെൻസാരി എന്ന സ്ഥലത്തു വെച്ചാണ് തീപിടിച്ചത്. ഇവർ സഞ്ചരിച്ച കെ.എൽ.40 പി.37 27 നമ്പർ സ്വകാര്യ ടൂറിസ്റ്റ് ബസ് പൂർണ്ണമായും
കത്തിനശിച്ചു. അപകടത്തിൽ വിദ്യാർഥികളുടെ ഏതാനും മൊബൈൽ ഫോണുകളും ലഗ്ഗേജും നഷ്ടപ്പെട്ടു.ബസിൻ്റെ പിൻഭാഗത്തെ സ്പീക്കറിൽ ഷോട്ട് സർക്യൂട്ട് സംഭവിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തെ കുറിച്ച് പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications