കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിരോധനം നീക്കി: മാക്കൂട്ടം ചുരം റോഡിൽ ടൂറിസ്റ്റ് ബസുകൾക്ക് സർവീസ് തുടങ്ങി'

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഇരിട്ടി - കൂട്ടുപുഴ റോഡിലെ മാക്കൂട്ടം ചുരം പാതയില്‍ മണ്ണിടിച്ചലിനെ തുടര്‍ന്ന് അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. മാക്കൂട്ടം ചുരം പാതയില്‍ റോഡ് താല്‍കാലികമായി നവീകരിച്ചതോടെയാണ് അന്തര്‍സംസ്ഥാന പാതയിലൂടെ ടൂറിസ്റ്റ് ബസ്സുകള്‍ കടത്തിവിടാന്‍ തുടങ്ങിയത്. നാലിടങ്ങളിലാണ് കനത്ത മഴയില്‍ റോഡ് ഇടിഞ്ഞ് കൊക്കയിലേക്ക് താഴ്ന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക ഫണ്ട് ചെലവഴിക്കുന്നതിൽ വേഗം കൂട്ടണം: മന്ത്രി മൊയ്തീൻ'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക ഫണ്ട് ചെലവഴിക്കുന്നതിൽ വേഗം കൂട്ടണം: മന്ത്രി മൊയ്തീൻ'

രണ്ടാഴ്ചയോളം പൂര്‍ണ്ണമായും അടച്ചിട്ട പാത താൽക്കാലിക അറ്റകുറ്റപണികള്‍ നടത്തി ചെറിയ വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. സംഭവം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും ണ്ടതിലൂടെ വലിയ വാഹനങ്ങള കടത്തിവിട്ടിരുന്നില്ല. യാത്രാദുരിതം മറികടക്കുന്നതിനായികര്‍ണ്ണാടക കെഎസ്ആര്‍ടിസി വീരാജ്‌പേട്ടയില്‍ നിന്നും കൂട്ടുപുഴയിലേക്ക് മൂന്ന് മിനി ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു.

makkoottamghat-1

കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ കൊല്ലവും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചുരം പാതയില്‍ 50 ഓളം സ്ഥലങ്ങളിൽ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. പാതയെ ശാസ്ത്രീയമായി നവീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുമെന്ന് പ്രഖ്യാപനം അന്നും ഉണ്ടായെങ്കിലും തുടര്‍ന്ന് ഒന്നും നടന്നില്ല. ഇപ്പോള്‍ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളില്‍ വനം വകുപ്പില്‍ നിന്നും കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് നവീകരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറല്ലെന്ന വനം വകുപ്പിന്റെ പുതിയ നിലപാടും ഉത്തരവ് പ്രതിസന്ധിയിലാക്കികിയിരുന്നു. ഇടിഞ്ഞ ഭാഗം കെട്ടിപ്പൊക്കണമെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷത്തോളമെടുക്കും. ഭൂമി വിട്ടു നകുന്നതിനെതിരെ വനം വകുപ്പ് സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ തിരുത്തണമെങ്കില്‍ സർക്കാർ തലത്തിൽ ഭരണതല ഇടപെടല്‍ വേണ്ടിവരും. മാക്കൂട്ടം മുതല്‍ പെരുമ്പാടി വരെയുള്ള 16 കിലോമീറ്റര്‍ റോഡാണ് അപകട ഭീഷണിയിലുള്ളത്. ഇവിടങ്ങളില്‍ കൊടും വളവുകള്‍ നിവര്‍ത്തുന്നതിനും മണ്ണിടിയാന്‍ സാധ്യതയുള്ള ഭാഗങ്ങളിലെ കുന്ന് നീക്കം ചെയ്യുന്നതിന് നടപടികള്‍ ഉണ്ടാകേണ്ടതുമുണ്ട്. ഇതിനിടയിലാണ് ബുധനാഴ്ച മുതല്‍ ടൂറിസ്റ്റ് ബസ്സുകള്‍ക്ക് നിരോധനം നീക്കിയത്. ഇത് ബെംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലുള്ള യാത്രക്കാരുടെ യാത്ര എളുപ്പമാക്കുമെന്നാണ് പ്രതീക്ഷ.

English summary
Tourist bus service restores in Makkoottam Ghat area after ban removal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X