കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ വിദ്യാഭ്യാസത്തിന് നിലവാരക്കുറവ്; കുട്ടികള്‍ കോളേജുകളില്‍ എത്തുന്നത് രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടത്തിയെടുക്കുന്നതിന് വേണ്ടി, അധ്യാപകര്‍ക്കും അവരുടെ സംഘടനകളും രാഷ്ട്രീയ താല്‍പര്യങ്ങളും തന്നെയാണ് പ്രധാനമെന്ന് സെന്‍കുമാര്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകളില്‍ കുട്ടികള്‍ ഉന്നത വിജയം നേടുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പൊതുനിലവാരം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാന്‍സറില്ലാത്ത രോഗിക്ക് കീമോ; ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബുകള്‍ക്കുമെതിരെ പോലീസ് കേസെടുത്തു

കുട്ടികള്‍ കോളേജുകളില്‍ എത്തുന്നത് രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടത്തിയെടുക്കുന്നതിന് വേണ്ടിയാണ്. അധ്യാപകര്‍ക്കും അവരുടെ സംഘടനകളും രാഷ്ട്രീയ താല്‍പര്യങ്ങളും തന്നെയാണ് പ്രധാന കാര്യം. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. നമ്മുടെ സമൂഹത്തില്‍ കുട്ടികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെയും മൊബൈല്‍ ഫോണിന്റെയും ഉപയോഗം കൂടി വരികയാണ്.

TP Senkumar

വിദ്യാര്‍ഥികള്‍ക്ക് കിട്ടുന്ന സ്വാതന്ത്യം ശരിയായി ഉപയോഗിക്കേണ്ടതുണ്ടെന്നും കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി മാതാപിതാക്കള്‍ അവരെ പോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.സി രതീഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, ബി.ജെ.പി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.പി അരുണ്‍, ബി.ജെ.പി ഉത്തരമേഖല ഉപാധ്യക്ഷന്‍ ഗംഗാധരന്‍ സംസാരിച്ചു.

English summary
TP Sekumar against education system in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X