കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പണിമുടക്ക് ഹര്‍ത്താലായി: ആളനക്കമില്ലാതെ കണ്ണൂര്‍, ജില്ലയില്‍ പണിമുടക്ക് പൂര്‍ണം!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിന്റെ ഒന്നാം ദിനം ജില്ലയില്‍ പൂര്‍ണം. പേരിന് പണിമുടക്കാണെങ്കിലും ഹര്‍ത്താലിന്റെ പ്രതീതിയാണ് കണ്ണൂരില്‍ ഉണ്ടായത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. കെഎസ്ആര്‍ടിസി,സ്വകാര്യബസ്,ലോറി ഓട്ടോ തൊഴിലാളികള്‍ എന്നിവരും പണിമുടക്കിയതോടെ ഗതാഗതമോഖലയും നിശ്ചലമായി.

<strong>ഖത്തര്‍ ഉപരോധം; അമേരിക്കന്‍ പ്രതിനിധി രാജിവെച്ചു, ഗള്‍ഫ് പ്രതിസന്ധി തീരില്ലെന്ന് സൂചന</strong>ഖത്തര്‍ ഉപരോധം; അമേരിക്കന്‍ പ്രതിനിധി രാജിവെച്ചു, ഗള്‍ഫ് പ്രതിസന്ധി തീരില്ലെന്ന് സൂചന

ബുധനാഴ്ച്ച ആരംഭിച്ച പണിമുടക്കില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരും പങ്കെടുത്തതോടെ സ്വകാര്യ സ്ഥാപനങ്ങളും നിശ്ചലമായി. ഇന്നലെ രാവിലെ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ എത്തി അടപ്പിച്ചിരുന്നു. സര്‍്കകാര്‍,പൊതുമേഖലാ,ബാങ്ക്,അധ്യാപകര്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുത്തു. കണ്ണൂരിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞതിനാല്‍ തീവണ്ടികളെല്ലാം വൈകിയോടി

hartal-28-1480313290-

ജെഇഇ പരീക്ഷയ്ക്ക പോകുന്ന വിദ്യാര്‍ത്ഥികളും പണിമുടക്കില്‍ വലഞ്ഞു. കണ്ണൂരിലെ പുതിയ ബസ്റ്റാന്റിലാണ് പരീക്ഷാ കേന്ദ്രം, മിക്കവാറും സ്വകാര്യ വാഹനങ്ങളുടെ ആശ്രയിച്ചാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്കെത്തിയത്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ പണിമുടക്ക് ദിനത്തില്‍ കണ്ണൂരില്‍ അക്രമങ്ങളൊന്നും ഉണ്ടായില്ല. തീവണ്ടി തടയല്‍ സമരം ഇന്നും ഉണ്ടാകുമെന്ന് സമരാനുകൂലികള്‍ അറിയിച്ചിരുന്നു.

English summary
trade union strike turns to hartal in Kannur district, JEE aspirants also got troubled due to strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X