കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെറുതോട് പുതിയ പാലം പണി പൂര്‍ത്തിയാകാത്തതില്‍ വ്യാപാരികളും നാട്ടുകാരും പ്രതിഷേധത്തില്‍

Google Oneindia Malayalam News

കൂത്തുപറമ്പ്: കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാന പാതയിലെ മൂന്നാംപാലത്തെ പുതിയ പാലം നിര്‍മാണ പ്രവൃത്തി മന്ദഗതിയിലായത് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു.കഴിഞ്ഞ അഞ്ചുമാസമായി താല്‍ക്കാലിക അപ്രോച്ച് റോഡുണ്ടാക്കി ഇവിടെ പഴയപാലം നിര്‍മാണം തുടങ്ങിയതെങ്കിലും പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതാണ് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും വിനയായി മാറിയത്. അപകടാവസ്്ഥയിലായ പഴയപാലം പൊളിച്ചു നീക്കിയാണ് പുതിയ പാലം നിര്‍മാണം തുടങ്ങിയത്.

മന്ത്രി മുഹമ്മദ് റിയാസ് ഇവിടെ സന്ദര്‍ശിച്ചതിനു ശേഷമാണ് ഭരണാനുമതി നല്‍കിയത്. നിത്യേനെ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാനപാതയിലായതിനാല്‍ പ്രവൃത്തി അതിവേഗം പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജൂണ്‍മാസംകാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പായിപുതിയ പാലം തുറന്നുകൊടുക്കാനാണ് ലക്ഷ്യമിട്ടതെങ്കിലുംകരാറുകാരുടെ മെല്ലെപ്പോക്ക് താളം തെറ്റിക്കുകയായിരുന്നു.

kannur


ഇപ്പോഴും ഇവിടെ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും അഞ്ചും ആറും തൊഴിലാളികള്‍ മാത്രമാണുള്ളത്. അപ്രോച്ചു റോഡിലൂടെയാണ് കൂത്തുപറമ്പ് തലശേരി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കടത്തിവിടുന്നത്. എന്നാല്‍ ഈ റോഡിലൂടെ ഒരുഭാഗത്ത് നിന്നും വാഹനങ്ങള്‍ കടത്തിവിടുമ്പോള്‍ മറുഭാഗത്ത് വാഹനങ്ങളുടെ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെടുന്നത്.

'പല സ്ത്രീകളേയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ട്,ആരോടും പറയില്ലെന്നാണ് വിചാരിച്ചത്';അതിജീവിതയുടെ അച്ഛന്‍'പല സ്ത്രീകളേയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ട്,ആരോടും പറയില്ലെന്നാണ് വിചാരിച്ചത്';അതിജീവിതയുടെ അച്ഛന്‍

ആംബുലന്‍സടക്കം ഇങ്ങനെ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതുമാത്രമല്ല പാലം നിര്‍മാണം അനന്തമായി നീളുന്നത് കാരണം ഇവിടെയുള്ള വ്യാപാരികള്‍ക്കും ദുരിതമാവുകയാണ്. പെരളശേരി ഭാഗത്തു നിന്നുംഅപ്രോച്ചു റോഡിലൂടെ ഇപ്പുറമെത്തണമെങ്കില്‍ കാല്‍നടയാത്രികര്‍ ഏറെ സാഹസപ്പെടണം. പാലം ഉയര്‍ത്തി നിര്‍മിക്കുന്നതിനാല്‍ പത്തോളം വ്യാപാരസ്ഥാപനങ്ങള്‍ റോഡിന് അടിയിലായിട്ടുണ്ട്. കാലവര്‍ഷത്തില്‍ നിറഞ്ഞൊഴുകുകയും മഴതുടര്‍ച്ചായി പെയ്താല്‍ കരകവിയുകയും ചെയ്യുന്ന തോടാണിത്. ഇക്കുറി മഴശക്തിപ്രാപിച്ചാല്‍ വെള്ളപ്പൊക്ക ഭീഷണിയും മൂന്നാംപാലത്തെവ്യാപാരികള്‍ നേരിടുന്നുണ്ട്.

English summary
Traders and locals protest against the unfinished construction of a new cheruthode bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X