കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാർത്ഥികൾക്ക് നേരെ അക്രമം: മമ്പറത്ത് വ്യാപാരികൾ ഹർത്താൽ നടത്തി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് മമ്പറം ഇന്ദിരാഗാന്ധി സയന്‍സ് ആന്റ് ടെക്നോളജി കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തിനിടെ കടക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് മമ്പറത്ത് വ്യാപാരി ഹര്‍ത്താല്‍ നടന്നു. സ്റ്റേഷനറി കടയുടെ ഗ്ലാസ് വിദ്യാര്‍ത്ഥികള്‍ തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. ചില കടകള്‍ മാത്രമാണ് അടച്ചത്. ബുധനാഴ്ച്ച ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സോഡാകുപ്പിയ പ്രകടനത്തിന് നേരെ കല്ലേറ് നടന്നത്.

വധശിക്ഷയ്ക്ക് മുമ്പ് മരിച്ചാൽ മുഷറഫിന്റെ മൃതദേഹം തെരുവിൽ കെട്ടിത്തൂക്കണം, വലിച്ചിഴയ്ക്കണം, കോടതിവധശിക്ഷയ്ക്ക് മുമ്പ് മരിച്ചാൽ മുഷറഫിന്റെ മൃതദേഹം തെരുവിൽ കെട്ടിത്തൂക്കണം, വലിച്ചിഴയ്ക്കണം, കോടതി

നൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ഉച്ചയോടെ മമ്പറം ടൗണില്‍ പ്രകടനം നടത്തുകയായിരുന്നു. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ ബിജെപിക്കും ആര്‍എസ്എസിനും എതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ ടൗണില്‍ കൂടി നിന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ഇതോടെ വിദ്യാര്‍ത്ഥികളും പ്രകോപിതരായവുകയാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

hartal

ഇതിനിടെ സമീപത്തെ കടയില്‍ നിന്ന് സോഡാ കുപ്പികളും ഫ്രൂട്ടസ് ബോക്സുകളും മറ്റും എടുത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനത്തിന് നേരെ വലിച്ചെറിയുകയായിരുന്നു. ഇതില്‍ 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ദിരാഗാന്ധി സയന്‍സ് ആന്റ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികളായ അക്വല്‍, മൂര്‍ഷിദ്, കെ. സുഹൈദ്, പി. അസറുദ്ദീന്‍, ഷഹിന്‍ഷാ, സാജിദ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ കണ്ടാലറിയാവുന്ന ആർഎസ്എസ്- എ ബി വി പി പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.

English summary
Traders hartal in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X