നിടുംപൊയില്‍- മാനന്തവാടി ചുരം റോഡില്‍ വിളളല്കാരണം ഗതാഗതം നിരോധിച്ചു
മട്ടന്നൂര്‍: മാനന്തവാടി ചുരം-നിടുംപൊയില്‍ റോഡില്‍ 29-ാം മൈലിന് സമീപം, തകര്‍ന്ന ഭാഗം കെ.കെ.ശൈലജ ടീച്ചര്‍ എം.എല്‍.എ. സന്ദര്‍ശിച്ചു. കനത്ത മഴയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഈ റോഡില്‍ വിള്ളല്‍ കണ്ടെത്തിയത് . തുടര്‍ന്ന് ഇതിലെ വാഹന ഗതാഗതം നിരോധിക്കുകയായിരുന്നു.
കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് എം.റിജി, അഡ്വ.എം.രാജന്, പി.പ്രഹ്ളാദന്, കെ.പി.സുരേഷ് കുമാര്‍, ജോണ്സണ്. പി.വി, ജോബ്, അനില്‍കുമാര്‍.കെ.വി. പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ പിപി പ്രസാദ് എന്നിവരും എം. എല്‍. എയോടൊപ്പമുണ്ടായിരുന്നു.

ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ സ്ഥലം സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തി അവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് കെ.കെ ശൈലജ എം.എല്‍.എ.അറിയിച്ചു. ഇതിനിടെ കണ്ണൂര്‍ ജില്ലയിലെ മലയോരഭാഗങ്ങളിലെ വിവിധ പ്രദേശങ്ങള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയിലാണ്.
മട്ടന്നൂര്‍ മണ്ഡലത്തിലെ കീച്ചേരി ചെളേളരിയില് ജനവാസ കേന്ദ്രത്തിലെ കുന്നിനുളളില് വെളളമൊഴുകുന്ന ശബ്ദമുണ്ടായതോടെ ഞായറാഴ്ച്ച രാത്രി പത്തുമണിയോടെ താഴ്വാരത്തില്‍ താമസിക്കുന്ന ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. പതിനൊന്നു വീട്ടുകാരെയാണ് ഇവിടെ നിന്നും പൊലിസും റവന്യൂവകുപ്പ് അധികൃതരും ബന്ധുവീടുകളിലേക്ക് താല്‍ക്കാലികമായി മാറ്റിപാര്‍പ്പിച്ചത്. ജിയോളജി വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയതിനു ശേഷം അപകടഭീഷണിയില്ലെന്നു കണ്ടാല്‍ ഇവരെ തിരിച്ചു കൊണ്ടുവരാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം മുതലാണ് ഇവിടെഭൂമിക്ക് അടിയില്‍ നിന്നും വെളളം കുത്തിയൊലിച്ചു പോകുന്ന തരത്തിലുളള ശബ്ദം പ്രദേശവാസികള്‍ കേട്ടത്. എന്നാല്‍ പുറത്തെവിടെയും വെളളം ദൃശ്യമായിരുന്നില്ല. ഇതേ തുടര്‍ന്ന് ആശങ്കയിലായ പ്രദേശവാസികള്‍ വിവരം ജനപ്രതിനിധികളെയും റവന്യൂ, പൊലിസ് അധികൃതരെയും അറിയിക്കുകയായിരുന്നു. മട്ടന്നൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതിനു ശേഷമാണ് കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റാന്‍ തീരുമാനിച്ചത്.
ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടോയെന്ന കാര്യം ജിയോളജി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിക്കും. രക്ഷാപ്രവര്‍ത്തനത്തിന് മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ എം. അനിലും സംഘവും നേതൃത്വം നല്കി. ഇതിനിടെ കണ്ണൂര്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ ചെങ്കെല്ലെടുത്തു ഒഴിച്ചിട്ട ചെങ്കല്‍ ക്വാറികളില്‍ വെളളം നിറയുന്നത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന ക്വാറികള്‍ എ.ഡി. എംകെ.നവീന്‍ബാബു, കെ. എസ്്. ഡി. എം . എ വിദഗ്ദ്ധ സംഘങ്ങളായ ജി. എസ് പ്രദീപ് , ഡോ. എച്ച്. വിജിത്ത് എന്നിവര്‍ സന്ദര്‍ശിച്ചു പ്രദേശവാസികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പു നല്കി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications